Saturday, May 31, 2008

ബോയ്‌ ഫ്രണ്ട്....

സമൂഹത്തില്‍ ദൈവത്തിന്റെ വികൃതികൊണ്ടു മാത്രം വെറുക്കപ്പെട്ടവര്‍ ഒരുപാടു പേര്‍, അംഗ വൈകല്യം കൊണ്ടും, ബുദ്ധി ക്ഷയം കൊണ്ടും, ദാരിദ്രം കൊണ്ടും,.... അങ്ങിനെ അങ്ങിനെ.... എന്നാല്‍ ഇവിടെ ഒരു പെണ്‍കുട്ടിയെ വീട്ടുകാര്‍ പോലും വെറുത്തിരിക്കുന്നു, കാരണം അവള്‍ അന്ധയാണ്.
നാട്ടുകാരും വീട്ടുകാരും വെറുത്തെങ്കിലും ഒരാള്‍ മാത്രം അവള്‍ക്കു തുണയായുണ്ടായിരുന്നു, അത് അവളുടെ ബോയ്‌ ഫ്രാണ്ടായിരുന്നു.
എല്ലാവരും ഉപേക്ഷിച്ചപ്പോള്‍ അവള്‍ക്ക് തണലായ്‌ നിന്ന അവനെ അവള്‍ മറന്നില്ല എന്നെങ്കിലുമൊരു നാള്‍ എനിക്ക് കാഴ്ച കിട്ടിയാല്‍ അവനെ വിവാഹം ചെയ്യുമെന്നവള്‍ സത്യം ചെയ്തു. ഒരുദിവസം അവള്ക്കൊരാള്‍ കണ്ണ് ദാനം ചെയ്തു, അവള്ക്ക് കാഴ്ച കിട്ടി, ലോകത്തെ അവള്‍ അത്ഭുതത്തോടെ നോക്കി കണ്ടു, സന്തോഷത്തോടെ അവള്‍ അവളുടെ ബോയ്‌ ഫ്രണ്ടിന്റെ അടുത്ത്‌ ചെന്നു, പക്ഷെ അവള്‍ക്കു വിവാഹത്തിനു സമ്മതമല്ലായിരുന്നു കാരണം അവളുടെ ബോയ്‌ ഫ്രണ്ട് ഒരു അന്ധനും വിരൂപനുമായിരുന്നു,
അവളുടെ പ്രതികരണത്തില്‍ മനം നൊന്ത് അവന്‍ അവളില്‍ നിന്നു അകന്നലയും മുംബ് ഒന്നേ ആവശ്യപ്പെട്ടുള്ളു‌... " എന്റെ കണ്ണുകള്‍ ശ്രദ്ധയോടെ സൂക്ഷിക്കണം".


അഴകാലില മഞ്ഞചരടിലെ പൂത്താലി...


എല്ലാം പങ്കുവെക്കാം...


എല്ലാം നിനക്ക് സ്വന്തം...


Thursday, May 29, 2008

ഈ സ്നേഹം മനസ്സിലാക്കാന്‍ വൈകിയോ ???

പേര് സദീഷ്, ൨൭ വയസ്സുളള സുന്ദരനായ അത്യാവശൃം സാമ്പത്തിക സ്ഥിധിയുള്ള വീട്ടിലെ ഒരു ചെറുപ്പക്കാരന്‍, വിധിയെ തടുക്കാന്‍ ആര്‍ക്കും കഴിയില്ല എന്നിരിക്കെ, സദീഷന്ടെ വിധി ഒരു ബൈക്കപകട രൂപത്തിലായിരുന്നു, തലക്ക് മാരകമായ് ക്ഷതമേററു. കുറെ കാലം ചികില്സിച്ച്ചെന്കിലും ഞെരംബിനേററ മര്‍ദ്ദം കാരണം മാനസികമായ അസ്വസ്ഥകള്‍ ബാക്കിയായി. ഒരു വിവാഹം ചൈതാല്‍ എല്ലാം ശരിയാകുമെന്ന മുതിര്ന്നവരുടെ വാക്ക് കേട്ട് സദീഷിന്ടെ വിവാഹം ഭംഗിയായി കഴിഞ്ഞു , നല്ല ഒരു കുടുംബത്തില്‍ പെട്ട ജിഷ എന്ന ബി കോം കാരി. ആദ്യ രാത്രിയില്‍ തന്നെ മാനസികാസ്വസ്തതകള്‍ പ്രകടമാക്കിയ സദീഷിനെ കണ്ട്‌ ജിഷ പേടിച്ചെങ്കിലും തനിക്കേററ ചതിവിനെയും വിധിയേയും ഓര്‍ത്ത് വിതുംബിയ ജിഷ ഒരു സാധാരണ പെണ്ണിന്റെ പക്വതയില്‍ ചിന്തിച്ച് ആദ്യമാദ്യം വിവരം വീട്ടുകാരോട്ട് പറഞ്ഞില്ല, സഹിക്കാനാവാതെ വന്നപ്പോള്‍ വിവരം വീട്ടുകാരെ അറിയ്ക്കുകയും ജിഷ അവളുടെ വീട്ടിലെക്ക് താമസം മാറ്റുകയും ചെയ്തു. സദീഷിന്ടെയും വീട്ടുകാരുടെയും ഒത്തു തീര്പ്പിനു ജിഷയുടെ വീട്ടുകാര്‍ എതിര്‍ത്തെങ്കിലും ജിഷ വീണ്ടും സദീഷിന്ടെ കു‌ടെ ജീവിതം തുടര്‍ന്നു. ആദ്യമാദ്യം പ്രശ്നങ്ങളൊന്നും ഉണ്ടായില്ല എന്നാല്‍ പിന്നെ പ്രശ്നങ്ങള്‍ അതി രു‌ക്ഷമായി. ഇതിനിടക്ക് ജിഷ ഗര്‍ബിണിയായെന്കിലും അവളുടെ വീട്ടുകാരുടെ നിര്ബന്തത്തിനു വഴങ്ങി അവള്‍ താമസം അവളുടെ വീട്ടിലേക്ക് മാറ്റി. ദിവസങ്ങള്‍ കഴിഞ്ഞു പോയി ജിഷ നല്ല ഒരു പെണ്‍ കുഞ്ഞിനു ജന്മം നല്കി. ഇതിനിടക്ക് രോഗ ശമനത്തിന് വേണ്ടി പല ഡോക്ടര്‍മാരെയും കണ്ട സദീഷ് ജിഷയെയും കുഞ്ഞിനേയും കാണാന്‍ പല പ്രാവശ്യം വീട്ടില്‍ ചെന്നെന്കിലും വീട്ടുകാര്‍ കാണാന്‍ സമ്മദിച്ചില്ല. ജിഷയുടെ പിതാവിന്റെ പെററിഷന്‍ പ്രകാരം കോടതി വിവാഹ മോചനം അനുവതിച്ച ദിവസം സദീഷ് ഒരു കുറിപ്പെഴുതി ആരുമില്ലാത്ത ലോകത്തേക്ക് യാത്രയായി. കുറിപ്പിലെ വരികള്‍ ഇങ്ങനെയായിരു‌നു " പ്രിയപ്പെട്ട ജിഷക്ക് , മോള്‍ നിന്നെപോലെ സുന്ദരിയായിരിക്കുമെന്നു കരുതുന്നു, നിന്നെയും കുഞ്ഞിനേയും കാണണമെന്നുണ്ട്, കഴിയില്ലന്നറിയാം, മോളെ നല്ലപോലെ നോക്കണം " ........

പരിഭവം

Sunday, May 25, 2008