Wednesday, July 30, 2008

ഇവര്‍ക്കിത്ര സൌന്ദര്യമോ ??

ഇതൊക്കെ കോഴികള്‍ തന്നെയാണോ? എന്തെല്ലാം തരത്തില്‍, എന്തെല്ലാം കളറില്‍...

ഒരു മെയില്‍ വഴി കിട്ടിയതാണ്, അത് നിങ്ങളുമായി പങ്കുവെക്കുന്നു....---------------------------------------------------
---------------------------------------------------
സ്നേഹിതന്‍...

Sunday, July 27, 2008

ഇതു കണ്ടിരിക്കാന്‍ എനിക്ക് കഴിയില്ല ....!!!
കൂട്ടുകാരെ.... ഇതു കണ്ടിട്ടെന്തു തോന്നുന്നു...??

എന്തായാലും കമ്മന്റുക... ശപിക്കരുത്...

പ്രവാസ ജീവിതത്തിനിടയിലുള്ള ചെറിയൊരാഗ്രഹം (വാഴ ഇലയില്‍ ഭക്ഷണം കഴിക്കുക )

അതൊന്നു പോസ്റ്റിയതാണു... എന്നോടു ക്ഷമിക്കണം... ഞാന്‍ ഇവിടുന്ന് പോയ്കോളാം...

എനിക്ക് തന്നെ എന്നോടു ദേഷ്യം തോന്നുന്നു....

ഞാന്‍ ഓടി...


-----------------------
സ്നേഹിതന്‍...
-----------------------

Thursday, July 24, 2008

ഒരു മാറ്റം ആരാ ഇഷ്ടപ്പെടാത്തത്‌...

ഒരുപാടു ദിവസമായി മനസ്സില്‍ വല്ലാത്തൊരു നീറ്റല്‍...

എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നില്ല...

അങ്ങനെയിരിക്കെയാണ് ഇന്നലെ സ്വപ്നത്തില്‍ ഒരു വിളിയാളം "നിന്റെ ബ്ലോഗിന്റെ ഡിസൈനിങ്ങും ലയൌട്ടുമെല്ലാം മാറ്റണമെന്ന് ".

അപ്പോഴാണ്‌ മനസ്സിലായത് എന്നെ അലട്ടിയിരുന്ന പ്രശ്നവും അത് തന്നെയെന്ന്‌...

അപ്പൊ പിന്നെ ഏതായാലും അത് നടക്കട്ടെന്നു കരുതി ഒരു ചൈന്ജിംഗ് വരുത്തി...

"ഒരു മാറ്റം ആരാ ഇഷ്ടപ്പെടാത്തത്‌ അല്ലെ?".

എന്റെ പുതിയ പോസ്റ്റ് ഇവിടെ വായിക്കുക...

Monday, July 21, 2008

പൂക്കാതെ പോയ പ്രണയം.....

ഒരു മാസത്തെ ലീവിന് നാട്ടില്‍ പോയി വൈഫിനെ കൂട്ടി കറങ്ങി അടിക്കുമ്പോള്‍ അപ്രതീക്ഷിതമായാണ് അവളെ കണ്ടത്,

ചെറിയൊരു കുഞ്ഞിനെയും എടുത്തു റോഡിന്റെ അരികിലൂടെ നടന്നു പോകുന്ന അവളെ കണ്ടപ്പോള്‍ ഞാന്‍ വണ്ടി നിര്‍ത്തി...

രമ്യ അല്ലെ? ഞാന്‍ ചോദിച്ചു.

അതെ.

എന്നെ മനസ്സിലായോ?

പിന്നെ നിന്നെ അങ്ങിനെ മറക്കാന്‍ പറ്റോ?

നീ വല്ലാതെ തടിച്ചല്ലോ... ?

ഇതാരാ വൈഫാണോ?

എന്നാ നിന്‍റെ വിവാഹം കഴിഞ്ഞത് ?

ആദ്യമേ വായാടിയായിരുന്ന അവള്‍ ചോദിച്ചുകൊന്ടെയിരുന്നു.

ഇതു നിന്‍റെ മോനാണോ? അവള്‍ ചോദിച്ചു നിര്‍ത്തിയപ്പോള്‍ ഞാന്‍ ചോദിച്ചു.

അതെ.

എന്താ മോന്റെ പേരു?

ജിനേഷ്, ജിനുന്ന വിളിക്ക... അവള്‍ പറഞ്ഞു.

മഹേഷിപ്പോ എവിടെയാ...?? (അത് ചോദിച്ചപ്പോള്‍ അവളുടെ മുഖമൊന്നു വാടി)

അറിയില്ല... അവള്‍ മറുപടി പറഞ്ഞു....

""വീട്ടില്‍ നിന്നു വിവാഹത്തിനുള്ള അനുവാദം വാങ്ങി വരാമെന്ന് വാക്കു തന്നു പോയതാണ്, പിന്നെ ഇന്നുവരെ കണ്ടിട്ടില്ല, ""


(ആര് വര്ഷം മുമ്പ് അവളെ ചതിക്കില്ല എന്ന് പറഞ്ഞു അവന്‍ എന്റെ കൈയില്‍ സത്യമിട്ടത് മനസ്സില്‍ ഒടിമാരിഞ്ഞു)

അപ്പൊ നിന്നെ വിവാഹം ചെയ്തത്??

എന്റെ വീട്ടുകാരുടെ നിര്‍ബന്ധം ഇന്നു എന്നെ വേറെ ഒരാളുടെ ഭാര്യയാക്കി ....

അനൂപ്, ബംഗ്ലൂരില്‍ ബിസിനസ്സ് ആണ്. .....

വാടിയ മുഖം മറച്ചു വച്ച് അവള്‍ ഞങ്ങളെ വീട്ടിലേക്ക് ക്ഷണിച്ചു.

പിന്നോരിക്കലാവാമെന്നു പറഞ്ഞു ഞങ്ങള്‍ വണ്ടി എടുത്ത്‌ പൊന്നു...

...............................................................

എല്ലാ സ്ത്രീകളെയും പോലെ എന്റെ വൈഫും ആകാംഷയോടെ ചോതിച്ചു

ആരാ അത്???

രമ്യ...പ്ലസ് ടു വിനു എന്റെ ജൂനിയറായിരുന്നു.

അപ്പൊ മഹേഷോ?

അവനെന്‍റെ ക്ലാസ് മേറ്റാണ്.

രമ്യയും മഹേഷും തമ്മിലുള്ള ബന്ധം ?? അവളുടെ സംശയം തീര്‍ന്നില്ല..


അവര്‍ പ്രണയിതരായിരുന്നു........... വെറും പ്രണയമല്ല....... എല്ലാം പങ്കു വെച്ച പ്രണയം...


അവളുടെ ആകാംശ കാരണം എല്ലാം അവളോടു പറയാന്‍ എനിക്ക് തോന്നി..

അന്നൊരു ബുധനാഴ്ചയായിരുന്നു, ഉച്ചക്ക് ശേഷം ഫിസിക്സ് മാഡത്തിന്റെ തിയറി ക്ലാസ് തകൃതിയില്‍ നടക്കുന്നതിനിടയില്‍ പിയൂണ്‍ മെമോയുമായി വന്നപ്പോഴാണ് അന്നത്തെ students മീറ്റിങ്ങിനെ കുറിച്ചോര്‍ത്തത്,

വിഷയം ഈ വര്‍ഷത്തെ " സ്പോര്‍ട്സ് മീറ്റ് ".

മീറ്റിംഗ് തുടങ്ങി കുട്ടികളെയെല്ലാം മൂന്നു ഗ്രൂപായി തിരിച്ചു,

Alpha, Beeta, Gamma ...

ഞാനും മഹേഷും ഒരേ ഗ്രൂപ്പില്‍ (Gamma)...

അടുത്ത അജണ്ട ഓരോ ഗ്രൂപിനും ലീഡര്‍ വേണം,

Alpha ക്കും Beeta ക്കും ലീഡര്‍ ആയി, Gamma യുടെ ലീഡര്‍ ആരാണ് ? ചോദിച്ചത് കണക്ക് സാര്‍ . കൂട്ടത്തില്‍ ആദ്യം തന്നെ വന്ന പേരു മഹേഷിന്റെത്.

മീറ്റിംഗ് അതികം വൈകിക്കാതിരിക്കാന്‍ വേണ്ടി മാഷന്മാര്‍ ഒറ്റയടിക്ക് മൂന്നു വട്ടം ഉറപ്പിച്ചു, മഹേഷ് തന്നെ ലീഡര്‍....

മഹേഷ് എന്നെ നോക്കി "പെട്ടെല്ലോട" എന്ന അര്‍ത്ഥത്തില്‍...

ഞാന്‍ വിന്നിംഗ് സിഗ്നല്‍ കാണിച്ചു അവന് ദൈര്യം നല്കി...

അന്ന് തുടങ്ങി മൂന്നു ദിവസം മീറ്റില്‍ പന്കെടുക്കുന്നവരുടെ പേരു വിവരങ്ങള്‍ അന്വേഷിക്കലായിരുന്നു പണി..
മഹേഷിനു എല്ലാത്തിനും കൂട്ട് ഞാനായിരുന്നു...

എല്ലാ ഐറ്റത്തിനും പെണ്‍കുട്ടികള്‍ പോതുവേകുരവായിരുന്നു എങ്കിലും ഒരുപാട് ഐറ്റത്തിനു ഒരേ പേരു കണ്ടപ്പോഴാണ് fist year ആയിരുന്ന രമ്യയെ ഞങ്ങള്‍ ആദ്യമായി ശ്രദ്ധിച്ചത്.

പ്രാക്ടീസ് തുടങ്ങി...

കോളേജിനടുത്തു പ്രശസ്തമായ ഒരു ഗ്രൌണ്ടിലായിരുന്നു പ്രാക്ടീസ് ...

സായാഹ്ന സവാരിയുടെ പേരില്‍ നിറഞ്ഞാടിയ ഒരുപാടു പ്രണയങ്ങള്‍ക്കും, പിരിയാനാവാത്ത ആത്മ ബന്ധങ്ങള്‍ക്കും വേദിയായിരുന്നു ആ ഗ്രൌണ്ട്....


എല്ലാ ദിവസവും ക്ലാസ് കഴിഞ്ഞു നാലുമണിമുതല് പ്രാക്ടീസ്,

എല്ലാ ഗ്രൂപുകളും ഗ്രൌണ്ടിന്റെ ഓരോ മൂലയില്‍ പ്രാക്ടീസ് ചെയ്യും , നേരം ഇരുട്ടുന്നതിനു തൊട്ടു മുമ്പ് തന്നെ പെണ്‍കുട്ടികളെല്ലാം മെല്ലെ മെല്ലെ വലിയും,

പക്ഷെ രമ്യയുടേത് വെറുമൊരു സ്പോര്‍ട്സ് മീറ്റ് മാത്രമായിരുന്നില്ല, അവള്‍ സ്പോര്സിനെ സീരിയസായി കണ്ടു, എന്നും പ്രാക്ടീസ് കഴിയുന്നവരെ അവള്‍ ഗ്രൂണ്ടിലുണ്ടാകും...

ആദ്യ ദിവസം ഞങ്ങള്‍ രണ്ടു പേരും കൂടി അവളെ ബസ് സ്റ്റോപ്പില്‍ കൊണ്ടു വിട്ടു, പിറ്റ്യേ ദിവസം മഹേഷ് അവന്റെ ബൈക്കില്‍ കൊണ്ടു വിട്ടു,

അടുത്ത ദിവസം അവരുടെ ബൈക്ക് യാത്ര ബസ് സ്റ്റോപ്പില്‍ നിന്നു അവളുടെ വീട്ടിലെക്കെത്തി...

അങ്ങിനെ അങ്ങിനെ സ്പോര്‍ട്സ് പ്രാക്ടീസ് അവരുടെ പ്രണയത്തിന്റെ പ്രാക്ടീസ് ആയി മാറിയപ്പോഴും കോളേജ് ജീവിതത്തിലെ നേരം പോക്കായി കണ്ടു ഞാന്‍ അത് മൈന്റ് ചെയ്തില്ല..

സ്പോര്‍ട്സ് ദിവസം അവസാനത്തെ ഐറ്റം 800 മീറ്റര്‍ ഓട്ടത്തിനിടയില്‍ രമ്യ കുഴഞ്ഞു വീണപ്പോള്‍ മഹേഷ്‌ ഓടിപ്പോയി കോരിയെടുത്തു പവനിയയില്‍ എത്തിച്ഛപ്പോഴും ഒരു യഥാര്‍ത്ഥ ടീം ലീഡറുടെ ഉത്തരവാദിത്വത്തില്‍ കവിഞ്ഞൊന്നും എന്റെ മനസ്സില്‍ വന്നില്ല...

മീറ്റ് റിസള്‍ട്ട് വന്നപ്പോള്‍ ഗൈമ്സില്‍ ൧൦ പൊയന്റിന്റെ വ്യത്യാസത്തില്‍ Alpha ജയിച്ചെന്കിലും രമ്യയുടെ പിന്‍ബലത്തില്‍ സ്പോര്‍ട്സില്‍ നല്ല പോയന്റോടെ ഞങ്ങള്‍ ജയിച്ചു,
പിന്നെ നല്ല പൊയന്റിന്റെ അടിസ്ഥാനത്തില്‍ ഓവറോള്‍ കിരീടവും ഞങ്ങള്ക്ക് കിട്ടി.

ജയത്തിന്റെ ഫുള്‍ ക്രെഡിറ്റും മഹേഷ് രമ്യക്ക് നല്കി,

സ്പോര്‍ട്സ് മീറ്റില്‍ തുടങ്ങിയ ആ ബന്ധം പ്രണയത്തിന്റെ പുതിയ മുഖങ്ങള്‍ തേടിയുള്ള അവരുടെ യാത്രക്കിടയില്‍ ഒരു ഒഴിവു ദിവസം സിനിമ കഴിഞ്ഞു ഇറങ്ങി വരുന്ന അവര്‍ രണ്ടു പേരും അപ്രദീക്ഷിതമായി എന്റെ മുന്നില്‍ പെട്ടു,

എന്നെ കണ്ടു പരുങ്ങിയ അവര്‍ ഒഴിഞ്ഞു മാറാന്‍ ശ്രമിച്ചെന്കിലും ഞാന്‍ വിട്ടില്ല, മഹേഷിനെ വിളിച്ചു ഞാന്‍ ചോദിച്ചു.

എന്താടാ ഇതൊക്കെ ? .

അന്നവന്‍ എന്നോട് പറഞ്ഞതു ഇപ്പോഴും എന്റെ മനസ്സിലുണ്ട്,


"പിരിയാന്‍ കഴിയാത്ത വിധം ഞങ്ങള്‍ അടുത്തു പോയി, ഞാന്‍ അവളെ ചതിക്കില്ല, സമയമാകുമ്പോള്‍ ഞാന്‍ അവളെ കെട്ടും ". അവനെന്റെ കൈയില്‍ സത്യമിട്ടു.

അത് കേട്ടപ്പോള്‍ എനിക്ക് സമാതാനമായി,

കാരണം അവന്‍ അവളെ പരിചയപ്പെടാനും തുടക്കത്തില്‍ അവരുടെ പ്രണയത്തിന് സപ്പോര്‍ട്ട് ചെയ്യാനും എനിക്കുള്ള പങ്കു ചെറുതായിരുന്നില്ല....

പിന്നെ അവരുടെ എല്ലാ കാര്യങ്ങള്‍ക്കും എന്റെ പൂര്ണ്ണ സഹായമുണ്ടായിരുന്നു...


പിന്നീട് ഡിഗ്രിക്ക് അവര്‍ രണ്ടു പേരും ഒരേ കൊളേജിലായിരുന്നു, ഞാന്‍ ഇടക്കിടക്ക് വിളിച്ചു പ്രണയിതാക്കള്‍ക്ക് ആശംസകള്‍ നേരും,

.....................................................................

പെട്ടെന്നുള്ള എന്റെ പ്രവാസ ജീവിതം തുടങ്ങിയതില്‍ പിന്നെ അധികം ബന്ധങ്ങളില്ലായിരുന്നു, ഇന്നു മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം ഞാന്‍ രമ്യയെ കാണ്ടാപ്പോള്‍ അവളുടെ കൂടെ മഹേഷില്ല,

എന്ത് പറ്റി അവന്? എന്താണ് അവരുടെ ബന്ധത്തിന് സംഭവിച്ചത് ? ഒന്നും അറിയില്ല , അവള്‍ ഒന്നും പറഞ്ഞതുമില്ല....


സംസാരത്തിനിടയില്‍ ഞങ്ങള്‍ വീട്ടിലെത്തിയത് അറിഞ്ഞില്ല....

....................................................................

പക്ഷെ എനിക്കെന്തോ അവനെന്തു പറ്റി എന്നരിയാഞ്ഞിട്ടു വല്ലാത്തൊരു വിഷമം...

അവന്റെ പഴയ ഫോണ്‍ നമ്പര്‍ സംഘടിപ്പിച്ചു വിളിച്ചു, പക്ഷെ അവിടെ ഇപ്പോള്‍ മറ്റാരോ ആണ് താമസം അവര്‍ അവിടെ വിറ്റു പോയിട്ട് ഒന്നര വര്‍ഷമായി...

കൂടെ പഠിച്ച പലരുമായി ബന്ധപ്പെട്ടു, അവന്റെ നമ്പര്‍ കിട്ടാന്‍ വേണ്ടി...

അവസാനം അപ്രതീക്ഷിതമായി കണ്ട അവന്റെ സുഹൃത്ത് നൌഷാദിനെ കണ്ടപ്പോള്‍ അവന്റെ ഇപ്പോഴത്തെ വീട്ടിലെ നമ്പര്‍ കിട്ടി... ഉടനെ തന്നെ വീട്ടിലേക്ക് വിളിച്ചു.

ഹലോ...

ഹലോ...

മഹേഷിന്റെ വീടല്ലേ ?

അതെ...

ഇതാരാ, അവന്റെ അമ്മയാണോ?

അല്ല, ജേഷ്ടന്റെ വൈഫാണ്.

മഹേഷില്ലേ അവിടെ ?

അല്പം മൌനത്തിനു ശേഷം അവര്‍ "അതെ" എന്ന് പറഞ്ഞു.

ഇതാരാ ?

ഞാന്‍ അവന്റെ കൂടെ പഠിച്ചതാണ്, ഫോണൊന്നു അവന് കൊടുക്കോ?

അവന് ഇങ്ങോട്ട് വരാന്‍ പറ്റില്ല, കിടപ്പിലാണ്...


ഞാന്‍ ഒന്നു ഞെട്ടി !! അവരോടു അഡ്രസ്സ് വാങ്ങി അന്ന് തന്നെ അവന്റെ വീട്ടിലേക്ക് പോയി..


അവിടെ എത്തിയപ്പോള്‍ കരളലീപ്പിക്കുന്ന രംഗമാണ് കാണാന്‍ കഴിഞ്ഞത്....

നട്ടെല്ല് പൊട്ടി അനങ്ങാന്‍ പറ്റാതെ കിടക്കുന്ന അവസ്ഥ... സംസാരിക്കാന്‍ ഒരു കുഴപ്പവുമില്ല,


എന്നെ കണ്ടപ്പോള്‍ അവന്റെ കണ്ണില്‍ നിന്നു കണ്ണുനീര്‍ വന്നു, അത് തുടച്ചു അവന്‍ എന്നോടു വിവരങ്ങള്‍ അന്വേഷിച്ചു,


ഓര്‍ക്കാന്‍ ഇഷ്ടമില്ലാത്തതായിരുന്നെന്കിലും ഞാന്‍ അവനോട് ഇന്നത്തെ അവസ്ഥക്കുള്ള കാരണം അന്വേഷിച്ചു, പ്രതീക്ഷിച്ച പോലെ വിഷമത്തോടെയായിരുന്നെന്കിലും അവന്‍ പറഞ്ഞു...

"രമ്യയുടെ വീട്ടുകാര്‍ അവള്‍ക്കുള്ള വിവാഹ ആലോചനകള്‍ നടത്തുമ്പോള്‍, കാണുമ്പോഴെല്ലാം അവള്‍ പറയുമായിരുന്നു വിളിച്ചാല്‍ എന്റെ കൂടെ ഇറങ്ങി വരാന്‍ തയ്യാറാണെന്ന്,

അന്നെല്ലാം ഒരു ജോലി പോലും ആവാത്ത എനിക്ക് വീട്ടില്‍ പറയാനുള്ള എന്റെ പേടി കാരണം അങ്ങനെ നീണ്ടു പോയി, ഒന്നര വര്ഷം മുമ്പ് അവസാനമായി അവളെ കണ്ട അന്ന് ഞാന്‍ അവള്ക്ക് വാക്കു കൊടുത്തു എന്റെ വീട്ടില്‍ നിന്നു അനുവാദം വാങ്ങി വരാമെന്ന്...

ഞാന്‍ പ്രതീക്ഷിച്ച പോലെ അച്ഛനും അമ്മയും ശക്തമായി എതിര്‍ത്തു, ആ ദേഷ്യത്തില്‍ അച്ഛനോടും അമ്മയോടും വഴക്കിട്ടു ബൈക്കെടുത്തു പോയതാണ്, ആ പോക്കാണ് ഇന്നു എന്നെ ഈ ബെഡില്‍ എത്തിച്ചത്.... ""


ദൈവ വിധി.... !!


ഒരു മാസം ഹോസ്പിറ്റലില്‍ കിടന്നു , ഡിസ്ചാര്‍ജ് ചെയ്ത ഉടനെ എന്റെ നിര്‍ബന്ധപ്രകാരം വീട് വിറ്റു.. ഇങ്ങോട്ട് താമസം മാറ്റി,


അതിന് ഒരു ഉദ്ദേശം മാത്രമെ ഉണ്ടായിരുന്നുള്ളൂ... അവളെ മേലില്‍ കാണരുത്, കാരണം അവള്‍ക്കൊരു ജീവിതം കൊടുക്കാന്‍ എനിക്ക് കഴിയില്ലായിരുന്നു...

അതും ദൈവ വിധി...


പിന്നീട് അന്വേഷിച്ചില്ല, ഇന്നു വരെ....... അന്വേഷിചാരും വന്നതുമില്ല.... ".

...................

ഞാന്‍ അവളെ കണ്ടിരുന്നു

എവിടുന്നു ?!!! പെട്ടെന്നൊരു ആകാംഷയോടെ അവന്‍ ചോദിച്ചു,

അവള്‍ ഇന്നൊരു ഭാര്യാണ്, ഒരു ആണ്‍കുട്ടിയുടെ അമ്മയാണ്...


ആകാംഷയില്‍ നിന്നു നിരാശയിലേക്ക് പോയ അവന്റെ മനസ്സു മുഖത്തെനിക്ക് കാണാമായിരുന്നു..

അതെന്നെ വല്ലാത്ത വിഷമത്തിലാക്കി... ഇന്നും അവന്റെ ഉള്ളില്‍ അവളുണ്ട്..

ആ നിരാശ മറച്ചു വച്ച് അവന്‍ പറഞ്ഞു,
നന്നായി...എനിക്ക് സന്തോഷമായി... അവള്‍ സുഖമായിരിക്കട്ടെ,


അവിടുന്നവനോടു യാത്ര പറഞ്ഞിറങ്ങുമ്പോള്‍ മനസ്സില്‍ "പൂക്കാതെ പോയ പ്രണയത്തിന്റെ വേതന, അതിലുപരി മഹേഷെന്ന കൂട്ടുകാരനോടുള്ള സഹതാപം....".

ജീവിതത്തില്‍ ആര്ക്കും ഇങ്ങനെ സംഭവിക്കാതിരിക്കട്ടെ എന്നാണെന്റെ പ്രാര്ത്ഥന...

.........................................
സസ്നേഹം...
സ്നേഹിതന്‍.
.......................................
..........................................

Saturday, July 19, 2008

സംഗതി ഇവിടെ കിട്ടിട്ടുണ്ട് !!..

ഇവിടെ പാട്ടു കച്ചേരിയോന്നും ഇല്ല, ഇതു ആ സംഗതി അല്ല, ഇതു സംഗതി വേറെയാണ്...

ശ്രീയുടെ ഇഡ്ഢലിപുരാണം പോസ്റ്റ് കണ്ടപ്പോഴാണ് പഴയ ഒരു സംഭവം ഓര്‍മ്മവന്നത്‌,

എന്റെ നാട്ടില്‍ മുച്ചിറിയുള്ള രണ്ടുപേരുണ്ടായിരുന്നു അവര്‍ രണ്ടുപേരും വലിയ

സുഹൃത്തുക്കളായിരുന്നു. (അവര്‍

ഒരു അപാര അടിയിലൂടെയാണ് സുഹൃത്തുക്കളായത്, അത് വലിയ സംഭവമാണ്, അതിപ്പോ ഇവിടെ

പറയുന്നില്ല) അതില്‍ ഒരുവന്‍ ഗള്‍ഫില്‍ പോയി വന്ന അന്ന് നാട്ടിലുള്ളവന്‍ ചെലവ് ചെയ്യണമെന്നു പറഞ്ഞപ്പോള്‍

രണ്ടുപേരും ഹോട്ടലില്‍ കയറി, കോഴിബിരിയാണി അടിച്ചു കൊണ്ടിരിക്കുമ്പോള്‍ നാട്ടിലുള്ളവന്‍ നല്ലൊരു

ചിക്കന്റെ പീസെടുത്ത്‌ കടിച്ചു വലിക്കുകയാണ്‌, വലിക്കിടയില്‍ ചെറിയ ഒരു പീസ് തെറിച്ചു പോയി, എവിടെ

തിരഞ്ഞിട്ടും സാധനം കാണുന്നില്ല, അന്വേഷണം നിര്‍ത്തി അവര്‍ തീറ്റി തുടര്‍ന്നു, എല്ലാം കഴിഞ്ഞു ഗള്‍ഫുകാരന്‍

ബില്‍ കൊടുക്കുമ്പോള്‍ , കാഷ് കൌണ്ടറില്‍ നിന്നും ആഷാന്‍ കൈ കഴുകിവരുന്ന മറ്റവനോടു

വിളിച്ചു പറഞ്ഞു. "സംഗതി ഇവിടെ കിട്ടിട്ടുണ്ട് " ,

സംഭവം തെറിച്ചു പോയ ചിക്കന്‍ പീസ് അയാളുടെ പോക്കറ്റിലായിരുന്നു, കാഷ് കൊടുക്കാന്‍ പോക്കറ്റില്‍ കൈ ഇട്ടപ്പോഴാണ് സംഗതി മനസ്സിലായത്....

..........................................................................

Wednesday, July 16, 2008

വിശ്വസിച്ചേ പറ്റൂ...
ഇനി എന്ത് പോസ്റ്റും എന്ന് ആലോചിച്ചിരുന്നു ലഞ്ചിനു ടൈമായതു അറിഞ്ഞില്ല, പിന്നെ ആലോചന ഇന്നെന്തു കഴിക്കുമെന്നായി , ബിരിയാണി കഴിക്കാമെന്ന് കരുതിയപ്പോഴാണ് ഹോട്ടല്‍കാരന്‍ പറഞ്ഞതു "ബിരിയാണി ഇല്ല, കബ്സയെ ഉള്ളൂന്ന്" . അപ്പോഴാണു കബ്സയെ കുറിച്ചോര്‍ത്തത്‌ , ആ ഓര്മ്മ ദാ ഇവിടെ നിങ്ങള്‍ക്ക് വേണ്ടി പോസ്റ്റുന്നു.....
കൂട്ടമായിരുന്നു ഒരേ പ്ലൈറ്റില്‍ ഭക്ഷണം കഴിക്കുക എന്നത്‌ അറബികളുടെ പരമ്പരാഗത രീതിയാണു, ഒരു ടേബിളിന്നു ചുറ്റുമിരുന്നു ഒരേ പ്ലേറ്റില്‍ നിന്നും ഭക്ഷണം കഴിക്കുന്നത്‌ സ്നേഹിതന്‍ ഒരുപാടു കണ്ടിട്ടുണ്ട്‌,


ഇതു കുറച്ചു കടന്നു പോയി അല്ലെ???...

സ്നേഹത്തോടെ..
സ്നേഹിതന്‍...
.....................................

Sunday, July 13, 2008

ഇവനെ നമ്മളെന്തു വിളിക്കും ???

എന്തിനാ കൂടുതല്‍ ഇവനെ പോലോത്ത ഒരെണ്ണം പോരെ...?


ബിന്ദുവിന്റെ സയാമീസ് തെങ്ങ് കണ്ടു,

ഇവന് നമ്മളെന്തു പേരിടും ???


--------------------------------

Wednesday, July 9, 2008

താരാട്ട്....


((അട്ടിക്കിട്ട തുണിയില്‍ ഞെക്കി നോക്കിയാല്‍ ചിത്രം വലുതായി കാണാം...))

ചെറിയ കുട്ടികള്‍ എന്നും എനിക്ക് പ്രിയപ്പെട്ടവരാണ്,

അവരെ ചിരിയും, കളിയും വര്‍ത്തമാനങ്ങളും എനിക്ക് വല്ലാതെ സന്തോഷവും മനസ്സമാധാനവും തരുന്നു,


കുട്ടികളെ ഇഷ്ടമില്ലാത്തവര്‍ ആരാണുള്ളത്??


പലരും ജീവിക്കുന്നത് കുട്ടികള്‍ക്ക് വേണ്ടിയല്ലേ??

ശരിക്കും ചിന്തിച്ചാല്‍ ഇന്നു പല ദാമ്പ്യത്യങ്ങളും തകരാതെ പോകുന്നതിനു കാരണം കുട്ടികളല്ലേ???

..........................................OAB യുടെ അഭിപ്രായം മാനിച്ചു കുറേകൂടി ഫോട്ടോകള്‍ പോസ്റ്റുന്നു...
അവസാന ചിത്രത്തിന് (ചിത്രം - 9) യോജിച്ച ഒരു caption തരോ??
സ്നേഹത്തോടെ
സ്നേഹിതന്‍

... ......................................

Friday, July 4, 2008

അവളറിയാത്ത നിമിഷങ്ങള്‍...


ഇന്നലെ നേരത്തെ കിടന്നുറങ്ങിയതു കൊണ്ടാവണം എഴുനേല്‍ക്കാന്‍ വല്ലാതെ വൈകി ,...ഇങ്ങനെയായാല്‍ പറ്റില്ല, നാളെ എന്തായാലും നേരത്തെ കിടക്കണം... ഞാന്‍ മനസ്സില്‍ കരുതി....


എണീറ്റപ്പോഴാണു മനസ്സിലായതു, ദേഹത്തു ഒരു നൂല്‍ബന്ധമില്ലെന്നു...


മുണ്ടിനായുള്ള അന്വേഷണം കട്ടിലിന്റെ അടിയില്‍ അവസാനിച്ചു...


എഴുനേറ്റ്‌ മുണ്ടുടുത്തു....


"ഒരു ബെഡ്ഡ്‌ കോഫി തരാന്‍ ഇവിടെ ആരുമില്ലേ??"


ഞാന്‍ ഒന്നലറി നോക്കി...

ഇല്ല...പട്ടെന്നു തന്നെ അടുക്കളയില്‍ നിന്ന് മറുപടി വന്നു... മറുപടി എന്റെ പുന്നാര അനിയത്തിയുടെ വകയായിരുന്നു...

അവള്ക്ക് ഭയങ്കര അനുസരണയും എന്നെ വലിയ പേടിയും ആണ്, അങ്ങിനെയാനേയ്‌ ഞാന്‍ അവളെ വളര്‍ത്തിയത്...അതുകൊണ്ടാവണം,


പതിവു പോലെ നേരെ അടുക്കളയില്‍ പോയി കോഫി എടുത്തു കുടിച്ചു.... കണ്ണു തിരുമ്മി നേരെ പുറത്തേക്കു നോക്കിയപ്പോള്‍ ദേ ഇരിക്കുന്നു സ്നേഹിതന്‍ റഫീഖ് ...!!! പെട്ടെന്നു തന്നെ ഉള്ളിലേക്കു വലിഞ്ഞു...ദൈവമെ ഇന്നു ആറുമണിക്കു ഗ്രൗണ്ടില്‍ കളിക്കാന്‍ ചെല്ലാമന്നു പറഞ്ഞതാണു.. ഈ ശവമെന്തിനാ ഇവിടെ വന്നിരിക്കണെ,


ഞാന്‍ പുറത്തിറങ്ങുമ്പോള്‍ കയ്യോടെ പിടിക്കാനായിരിക്കും... ഇന്നലെ രാത്രി ഒരാവേഷത്തിലങ്ങൊട്ട്‌ ഏറ്റതാണു, ഏതായാലും ബാക്കി ആരും വന്നിട്ടില്ല, അല്ലങ്കില്‍ ആശാന്‍ ഇവിടെ വന്നിരിക്കില്ലല്ലോ... നേരെ പുറം വാതിലിലൂടെ പുറത്തിറങ്ങി മുന്നിലൂടെ കയറി വന്നു... എന്നെ മുന്നില്‍ കണ്ടതും ചൂടാവാനിരുന്ന അവനെ നോക്കി ഞാന്‍ നല്ലവണ്ണം പറഞ്ഞു...


നല്ല ആളാ!! ഇവിടെ വന്നിരിക്കാണോ?? ഞാന്‍ ഇപ്പൊ ഗ്രൗണ്ടിന്ന വരണെ അവിടെ ആരും ഇല്ല...


ആ അങ്ങിനെ ഒരു സംഭവം ഉണ്ടായിരുന്നല്ലേ..!! ഞാന്‍ അത് മറന്നു...
എന്ത്...!!!! അപ്പൊ നീ എന്നെ വിളിക്കാന്‍ വന്നതല്ലേ....???

ഹേയ്... അല്ല... അവന്‍ പറഞ്ഞു...


അവന്റെ "അല്ല" പറച്ചിലില്‍ എന്തോ പന്തികേട് തോന്നിയ ഞാന്‍ ചോദിച്ചു.
പിന്നെ എന്തെ രാവിലെ തന്നെ???
ഇന്നലെ രാത്രി അളിയന്‍ വന്നിട്ടുണ്ട്...

പെങ്ങളും മക്കളും ഇല്ലേ കൂടെ???
ഉണ്ട്... അവരുടെ മുഖം കണ്ടിരിക്കാന്‍ വയ്യ അതുകൊണ്ടാ ഞാന്‍...റിസള്‍ട്ട്‌ എല്ലാം വന്നു നമ്മള്‍ ഊഹിച്ചതു തന്നെ....
ഛെ..ഛെ... നീയെന്താടാ കരയാ...നീ ഇങ്ങനെയായാലോ???


പിന്നെ എന്താടാ ഞാന്‍ ചെയ്യാ ,

എല്ലാം പെങ്ങളോടു തുറന്നു പറഞ്ഞു സന്തോഷിക്കണോ???
നിനക്കറിയോ?... അവള്‍ക്കെന്നും ദൈവം കഷ്ടപ്പാടെ കൊടുത്തുള്ളൂ....
വിവാഹം കഴിഞ്ഞു ഒന്നര മാസം കഴിഞ്ഞപ്പോഴേക്കും അളിയന്‍ ലീവ് കഴിഞ്ഞു അവളുടെ വയറ്റില്‍ ഒരു കുഞ്ഞു ജീവന്‍ പകര്ന്നിട്ട് ഗള്‍ഫിലേക്ക് പോയി...
പിന്നെ വന്നത് രണ്ടര വര്ഷം കഴിഞ്ഞിട്ട്... അതും സ്വൊന്തം ഉമ്മാക്ക് അസുഖം കൂടുതലാണെന്നരിഞ്ഞ്,


പിന്നെ അതൊരു മരണ വീടായി... ഉപ്പ മരിച്ചതിന്നു ശേഷം പോറ്റി വളര്‍ത്തിയ ഉമ്മയുടെ മരണം തളര്‍ത്തിയ അളിയന് അന്നവള്‍ തണലായി നിന്നു...
മരണ വീട്ടില്‍ എത്ര സന്തോഷമുണ്ടാകും അവള്‍ക്കു???
രണ്ടര മാസം കഴിഞ്ഞു വയറ്റില്‍ മറ്റൊരു സമ്മാനവും കൂടി സമ്മാനിച്ച്‌ അളിയന്‍ തിരിച്ചു പോയി....
ഇന്നു മറ്റൊരു മൂന്നു വര്‍ഷത്തിനു ശേഷം അതിനേക്കാള്‍ വലിയൊരു സമ്മാനവുമായാണ് ഭര്‍ത്താവ്‌ വന്നതെന്ന് അവലളറി്യുമ്പോള്‍ എന്തായിരിക്കും സ്ഥിതി....
നീ പറ....
അവന് വിഷമം അടക്കാന്‍ പറ്റിയില്ല, അവനറിയാതെ പോട്ടിപോയി...ആരാ അവിടെ???ചോദ്യം ഞങ്ങളുടെ സംസാരം കെട്ട് പുറത്തു വന്ന എന്റെ ഉമ്മയുടേതായിരുന്നു...
ഹേയ് ഒന്നുല്ല... ഞാന്‍ പറഞ്ഞു...
ഉമ്മയെ കണ്ടതും "ഞാന്‍ പോകുന്നുന്ന്" പറഞ്ഞു അവന്‍ പടിയിറങ്ങി പോയി...
രഫീഖല്ലേ അത്?? ഉമ്മ ചോദിച്ചു..
അതെ..
എന്തിനാ അവന്‍ കരയണെ??
ഒന്നുല്ല.
ഒന്നുല്ലാതെ അവന്‍ കരയോ... നീ എന്തെങ്കിലും കുരുത്തക്കേടു ഒപ്പിച്ചോ??
ഇല്ല,പിന്നെ എന്താടാ പറ ??അവന്റെ അളിയന്‍ കഴിഞ്ഞ ആഴ്ച വന്നത് നിങ്ങള്‍ അറിഞ്ഞിട്ടില്ലേ??
അറിഞ്ഞിട്ടുണ്ട്.
അയാള്‍ വന്നതിനു പിറ്റ്യെന്നു റഫീഖിന് അവിടെ പോകാന്‍ കൂട്ടിനു എന്നെയും കൂട്ടിയിരുന്നു.
അവിടെ എത്തി അളിയനുമായി കുറച്ചു സംസാരിച്ചു കഴിഞ്ഞു പുറത്തിരിക്കുമ്പോള്‍ അളിയന്‍ പെട്ടെന്ന് തല കറങ്ങി വീണു. ഞങ്ങള്‍ എടുത്തു കട്ടിലില്‍ കിടത്തി മുഖത്ത്‌ വെള്ളം തെളിച്ചപ്പോള്‍ ബോധം തെളിഞ്ഞു, യാത്രയുടെ ക്ഷീണം കൊണ്ടാണെന്ന് അളിയന്‍ പറഞ്ഞെന്കിലും റജീനയുടെ നിര്‍ബന്ധപ്രകാരം ഞാനും റഫീഖും കൂടി അടുത്തുള്ള നല്ലൊരു ആശുപത്രിയില്‍ കൊണ്ടുപോയി.
അവര്‍ക്കെന്തോ സംശയം തോന്നിയത് കൊണ്ടു കുറെ ചെക്കെപ്പെല്ലാം എടുപ്പിച്ചു. എല്ലാ റിസള്‍ട്ടുമായി ഡോക്ടരുടെ അടുത്തു ചെന്നപ്പോള്‍ ഞെട്ടിക്കുന്ന വാര്‍ത്തയാണ് കേട്ടത്.
എന്താ മോനേ?? ഞാന്‍ പറഞ്ഞു മുഴുമിക്കുന്നതിനു മുമ്പ് ഉമ്മ ചോദിച്ചു....
റഫീഖിന്റെ അളിയന് കേന്‍സറാ ഉമ്മാ.....


റജീനക്കതരിയോ...??
ഈ വിവരം അറിഞ്ഞ ഉടനെ അളിയന്‍ ഒന്നേ ആവഷ്യപ്പെട്ടുള്ളൂ...."ആരും ഇതറിയരുത്‌, പ്രത്യെകിച്ച്‌ റജീന.."അതുകൊണ്ടാ ഞാന്‍ പറയാതിരുന്നത്‌.
പറക്കമറ്റാത്ത രണ്ടു കുഞ്ഞുങ്ങളുടെ ഉമ്മയായ റജീന ഇതറിയുമ്പോള്‍ എന്താകും സ്തിതി ഉമ്മാ....ഞാന്‍ ചോദിച്ചു...ഉമ്മ ഒന്നും മിണ്ടാതെ തിരിഞ്ഞു അടുക്കളയിലേക്കു നടന്നു...വല്ലാത്തൊരവസ്ഥ ഞാന്‍ ചിന്തിച്ചു.
പെട്ടെന്നു പല്ലു തേച്ചു നേരെ റഫീഖിന്റെ വീട്ടിലേക്കു പോയി...
അബി മാമ വരുന്നു...അബി മാമ വരുന്നു... എന്നുപറഞ്ഞു അകത്തു നിന്ന് ഓടിവന്ന റജീനയുടെ മൂത്ത മോളെ കണ്ടപ്പോള്‍ എനിക്കു മനസ്സിലായി അതു എന്നെ കണ്ട സന്തോഷം മാത്രമല്ല അവളുടെ ഉപ്പ വന്നതിന്റെ അഹങ്കാരം നിറഞ്ഞ സന്തോഷം എന്നെ കാണിക്കുകയാണെന്നു...


പക്ഷെ ... എത്ര നാള്‍...??


മോള്‍ ഓടി എന്റെ അടുത്തു വന്നപ്പോള്‍ ഞാന്‍ കോരിയെടുത്തു, ഒരുപാടു ചുമ്പനം കൊടുത്തു, അതു സ്നേഹത്തിന്റെയാണൊ അതോ സഹതാപത്തിന്റെയാണൊ?? അറിയില്ല...
അളിയന്‍ പുറത്തു വന്നപ്പോള്‍ ആ മുഖം നോക്കി ചിരിക്കാന്‍ എനിക്കു കഴിഞ്ഞില്ല...അളിയന്‍ എപ്പോഴാ വന്നതു?
ഇന്നലെ രാത്രി,...


ഇതാരാ അബിയൊ? (എന്നെ എല്ലാവരും അബി എന്ന വിളിക്കാ) ചോദിചതു റജീനയായിരുന്നു.


എടാ , ഇന്നലെ രാത്രിയാ വന്നതു അളിയനു ഇപ്പം തന്നെ പോകണമെന്നു, എവിടെയോ പോകാനുണ്ടത്രെ....

ഞാനും കുട്ടികളും ഏതായാലും നാളെ പൊകുന്നുള്ളു............പാവം... അവള്‍ക്കറിയില്ലല്ലോ, ഇന്നു ഡോക്ടര്‍ വരാന്‍ പറഞ്ഞ ദിവസമാണെന്നു....
അളിയന്‍ വെറുതെ ചിരിച്ചു കാണിച്ചു. എന്നിട്ടു പറഞ്ഞു"നീയും കുട്ടികളും ഇവിടെ നിന്നോ എനിക്കു പോകണം".അതു കേട്ടു ഞാനും ഒന്നു ചിരിച്ചു, പെട്ടെന്നു എന്റെ ചിരി നിന്നപ്പോള്‍ അളിയനു മനസ്സിലായി കാണും അയാള്‍ പറഞ്ഞതിന്റെ അര്‍ദ്ധം എനിക്കു മനസ്സിലായെന്നു....
എപ്പോഴാ അളിയാ പോകുന്നെ?ഞാന്‍ ഒരു ഒമ്പതു മണിക്കു പോകും.നിങ്ങള്‍ സംസാരിച്ചിരിക്ക്‌ ഞാന്‍ ചായയെടുക്കാമെന്നും പറഞ്ഞു റജീന അകത്തേക്കു പോയപ്പോള്‍ റഫീഖ്‌ പുറത്തേക്കു വന്നു, എന്നോടു പറഞ്ഞു...അളിയന്റെ കൂടെ നീ പോകണം , എനിക്കു വയ്യ..ഞാന്‍‍ പൊയ്കൊളളടാ...നീ ഇവിടെ നിന്നോ...അപ്പോഴേക്കും റജീന ചായയുമായി വന്നു,അതു കുടിച്ചു നേരെ വീട്ടിലേക്കു പോയി പെട്ടെന്നു കുളിച്ചു റെടിയായി നേരെ ബസ്റ്റോപ്പിലേക്കു പോയി, അപ്പോഴേക്കും അളിയനവിടെ എത്തിയിരുന്നു..

ആശുപത്രിയിലെത്തി ടോക്കണെടുത്ത്‌ ഡോക്ടറെ കണ്ടു...


വല്ല പ്രദീക്ഷയും ഉണ്ടൊ സര്‍?? ഞാന്‍ ചോദിച്ചു.ഞങ്ങള്‍ ഡോക്ടര്‍മാര്‍ക്ക്‌ പകുതി കര്യമെ ചെയ്യാന്‍ പറ്റൂ, കര്യം തുറന്നു പറയാം "ഏറിയാല്‍ നാലു മാസം""...

ബാക്കി പകുതി ഏറ്റവും വലിയ ഡോക്ടറായ ദൈവത്തിന്റെ കൈവശമാണു.... അതു പറയാന്‍ ഞാന്‍ ആളല്ല...


ഇതു കേട്ടിരുന്ന അളിയന്‍ എന്നെ നോക്കി ഒന്നു ചിരിച്ചു...


ആ ചിരി എന്നെ വല്ലാണ്ടു വിഷമിപ്പിച്ചു...


എല്ലാം ദൈവത്തിലേക്കേല്‍പിച്ചു മരുന്നു ഷീട്ടുമായി ആശുപത്രിയില്‍ തന്നെയുള്ള മരുന്നു കടയിലേക്ക്‌ പോയി...


മരുന്നു കടയിലെ സുന്ദരി ഷീട്ട്‌ വാങ്ങി നോക്കിട്ട്‌ ചോദിച്ചു... റജീനയുടെ ഹസ്ബന്റല്ലെ?? !!! ഒരു ഞെട്ടലോടെ അളിയന്‍ അതെ എന്നു പറഞ്ഞു...
രോഗം മനസ്സിലാക്കിയ സഹതാപത്തോടെ ആ സുന്ദരി പറഞ്ഞു ഞാന്‍ റജീനയുടെ സുഹ്രുത്താണെന്ന്...ആ കടയില്‍ നിന്നിറങ്ങിയതു മുതല്‍ അളിയനു വല്ലാത്ത വഷമം...
റജീന... അവള്‍ അറിയോ തന്റെ രോഗം...എന്ന ചിന്തയായിരിക്കണം അളിയനെ വിഷമിപ്പിക്കുന്നത്‌.


പറഞ്ഞതില്‍ നിന്നു വിപരീതമായി അളിയന്‍ അന്നു റജീനയുടെ വീട്ടിലേക്കു തന്നെ പോന്നു....

ഉമ്മാ... ഉപ്പ ഇങ്ങോട്ട്‌ തന്നെ വരുന്നാ...


അല്ല, നേരെ വീട്ടിലേക്കു പോകുമെന്നു പറഞ്ഞിട്ടെന്തെ, ഇങ്ങോട്ട്‌ തന്നെ പൊന്നെ???...

ഒന്നുല്ല,

അതേതായാലും നന്നായി നാളെ ഒരുമിച്ചു പോവാലോ... അതു പറഞ്ഞതു റജീനയുടെ ഉമ്മയായിരുന്നു....
ഞാന്‍ നേരെ വീട്ടിലേക്കു പോയി,പിറ്റിയേന്നു രാവിലെ റഫീഖ്‌ ഓടി വന്നു പറഞ്ഞു, നീയൊന്നു പെട്ടെന്നു വാ അളിയനു നല്ല സുഖമില്ല....
ഞാന്‍ പോയി നോക്കിയപ്പോള്‍ അളിയന്‍ തളര്‍ന്നു കിടക്കുന്നു, നേരെ ആശുപത്രിയില്‍ കൊണ്ടു പോയി, ഗ്ലൂകോസ്‌ കയറ്റിയപ്പോള്‍, ആളുടെ ക്ഷീണമെല്ലാം മാറി, വൈകുന്നേരം റജീനയുടേ വീട്ടിലേക്കു തന്നെ വന്നു.
ഒരു ദിവസത്തില്‍ കൂടുതല്‍ ഒരുമിച്ചു ഭാര്യ വീട്ടില്‍ നില്‍കാത്ത ഭര്‍ത്താവ്‌ മൂന്നു ദിവസമായിട്ടും പോകണമെന്നു പറയാത്തത്‌ കണ്ടു റജീനക്കും കുട്ടിക ള്‍ക്കും സന്തോഷമായി...
അവിടുന്ന് രണ്ടു ദിവസം കഴിഞ്ഞ്‌ രാവിലെ ഞാന്‍ ആ വാര്‍ത്ത കേട്ടപ്പോള്‍, ഞെട്ടി പോയി....
ഡോക്ടര്‍ പറഞ്ഞ നാലു മാസം പോലും കാത്തു നില്ക്കാതെ രണ്ടു പിഞ്ചു കുഞ്ഞുങ്ങളെ റജീനയില്‍ ഏല്‍ പ്പിചു അളിയന്‍ യാത്രയായി....
പിറ്റിയേന്നു ഞാന്‍ ആ വീട്ടില്‍ ചെന്നപ്പോള്‍ അവിടെ മൂത്ത മോളുടെ മാമാ വിളിയില്ല,

ചെറിയ മോളുടെ കരച്ചിലില്ല,

റജീനയുടെ തമാഷയില്ല,

റഫീഖിന്റെ വര്‍ത്തമാനമില്ല.....
ഞാന്‍ അകത്തേക്കു കയറിയപ്പോള്‍ എന്റെ മുഖത്തു നോക്കി റജീന ചോദിച്ചു


" നിനക്കെങ്കിലും ഒന്നു പറയാമായിരുന്നില്ലേ, ബാക്കിയുള്ള നിമിഷങ്ങള്‍ ഞാന്‍ അടുത്തിരുന്നു തീര്‍ക്കില്ലായിരുന്നോ ??? ഇതിപ്പൊ എല്ലാ വേദനയും ഉള്ളിലൊതുക്കി, അരോടും ഒന്നും പറയാതെ....."" അവള്‍ വിതുമ്പി...പിന്നെ അവിടെ നില്‍കാനുള്ള മനശക്തി എനിക്കില്ലായിരുന്നു...എന്തോ ഒരു വലിയ തെറ്റു ചൈത പോലെ.....

അതോ ഞാന്‍ ചെയ്തതാണോ ശരി....
ദൈവം പൊറുക്കുമായിരിക്കും...അല്ലെ...???


ശുഭം....

സ്നേഹിതന്‍.

..............................................

Tuesday, July 1, 2008

എന്‍റെ വാവ...((വലുതായി കാണാന്‍ കുഞ്ഞു വാവന്റെ മുഖത്ത്‌ (പതുക്കെ.. വേതനിപ്പിക്കരുത്) ഒന്നു ഞെക്കിയാല്‍ മതി....))

സുഖമില്ലാതെ നാട്ടില്‍ ആശുപത്രിയില്‍ കഴിയുന്ന എന്‍റെ പൊന്നു ( പെങ്ങളുടെ മകള്‍ ) വിന്നും...
കുഞ്ഞുങ്ങളെ സ്നേഹിക്കുന്നവര്‍ക്കും ഞാന്‍ ഈ പോസ്റ്റ് സമര്‍പ്പിക്കുന്നു...

കടപ്പാട് : Malayalam Filim song ...

എന്‍റെ പൊന്നൂസ്...സ്നേഹിതന്‍...

..........................