Thursday, June 26, 2008

നീയാണെന്റെ എല്ലാം.....

രണ്ടായിരത്തി ആറ് മേയ് പതിനേഴു.....
അന്നായിരുന്നു രണ്ടു വര്‍ഷത്തെ പ്രവാസ ജീവിതത്തിന്‌ ശേഷം നാട്ടിലേക്ക് തിരിച്ചത്.. മനസ്സില്‍ ഒരുപാടു മോഹങ്ങളുടെ മൊട്ട് വിരിയുന്ന പ്രദീക്ഷകളുണ്ടായിരുന്നെങ്കിലും, ജീവിതത്തിലെ ഒരുപാടു മധുര പ്രണയത്തിന്റെയും , വിരഹ വേദനയുടെയും അവസാനം വിധി അവളെ എന്റെ മുന്നിലെത്തിച്ചു....


അത് പതിവുപോലെ നേരം പോക്കിനോ, കളി തമാശക്കോ ആയിരുന്നില്ല...
ജീവിതമെന്ന മഹാ സാഗരത്തിന്റെ ഓളങ്ങള്‍ക്ക് താളം കൊണ്ടു വരാന്‍,...
യഥാര്‍ഥ സ്നേഹത്തിന്റെ അര്‍ത്ഥം മനസ്സിലാകാന്‍ .......


അന്നൊരു ജൂണ്‍ ഇരുപത്തി ഒമ്പത് ....

മാതാപിതാക്കളുടെ സംരക്ഷണത്തില്‍ നിന്നും "ഞാനേറ്റു" എന്ന് പറഞ്ഞു അവളെ സ്വീകരിക്കുമ്പോള്‍ എനിക്ക് ഇരുപത്തി മൂന്നു വയസ്സ്, .. ജീവിതം എന്തെന്നറിയാത്ത എനിക്ക് അന്ന് മനസ്സില്‍ ഭയം നിറഞ്ഞ സന്തോഷമായിരുന്നു....


അവള്‍ വന്നതിനു ശേഷം ജീവിതത്തിന്‍റെ സുഖവും, സന്തോഷവും, മനസ്സിലാക്കി ഞാനും നീയുമില്ലാതെ "നമ്മള്‍ മാത്രം" ആയ ദിനങ്ങളിലെത്തിയപ്പോഴേക്കും വിധിക്കപ്പെട്ട പ്രവാസ ജീവിതത്തിന്‌ ഞാന്‍ മാര്‍ക്ക് കൂടുതലി്ട്ടപ്പോള്‍.... അവള്‍ അവിടെയും ഞാന്‍ ഇവിടെയുമായി....


മാസങ്ങള്‍ക്ക് ശേഷം ഇന്നു റിയാദിലെ ചുട്ടുപൊള്ളിക്കുന്ന ചൂടില്‍ റൂമിലെ തണുപ്പിക്കുന്ന യന്ത്രങ്ങല്‍ക്കിടയിലും എനിക്ക് ചൂടുണ്ടെന്കില്‍ അതവളുടെ സാമീപ്യം കൊണ്ടു മാത്രമാണ്...


ഞാനും അവളും .. പിന്നെ ഞങ്ങളുടെ സന്തോഷങ്ങളും, ഇണങ്ങുംമ്പോഴുള്ള സുഖത്തിനായുള്ള പിണക്കങ്ങളും മാത്രമുള്ള എന്‍റെ ജീവിതത്തില്‍ കൂടുതല്‍ സുഖങ്ങളും സന്തോഷങ്ങളും സമ്മാനിച്ച എന്റെ പ്രിയ സഖിക്കു ഈ വരുന്ന ജൂണ്‍ ഇരുപത്തി ഒമ്പതിന് രണ്ടാം വിവാഹ വാര്‍ഷികത്തില്‍ ഞാന്‍ എന്ത് സമ്മാനം നല്കും?

എന്ത് നല്‍കിയാല്‍ അവള്ക്ക് പകരമാവും???

..................................................

Thursday, June 19, 2008

ചാറ്റ് ഫ്രണ്ട്......ഒരോര്‍മ്മ....

.......ഓഫീസിലെ ഒഴിവ് സമയങ്ങളില്‍ ചാറ്റ് ചെയ്യുക എന്റെ ഒരു ഹോബിയായിരുന്നു....
ഓരോദിവസവും പുതിയ സുഹൃത്തുക്കളേ തേടിയുള്ള എന്‍റെ യാത്ര തുടരുമ്പോള്‍, ഒരുദിവസം
വെറുതെ കേരള ചാറ്റിലൊന്നു കയറി, പലരുമായും സഹൃദം പങ്കുവയ്ക്കുന്നകൂട്ടത്തില്‍ ഒരു പേരു എന്നെ പ്രത്യേകമായി ആകര്‍ഷിച്ചു...

""sweet girl for good freindship "" അതായിരുന്നു പേര്.

ഒന്നു പരിചയപ്പെടാമെന്നു കരുതി

ഞാന്‍ ഹായ്... പറഞ്ഞു ,

no റിപ്ലേ

ഒരു ഹലോ ... കൂടി അടിച്ചു വിട്ടു...

അതിനും മറുപടിയൊന്നും കിട്ടാതിരുന്നപ്പോള്‍, വിട്ടുകളയാമെന്നു കരുതി ഞാന്‍ പറഞ്ഞു....
""sorry for the disturbance..." " എന്നിട്ട് വിന്‍ഡോ ക്ലോസ് ചൈതു...

കുറച്ചു കഴിഞ്ഞപ്പോള്‍ ഹായ് പറഞ്ഞ് ഒരു വിന്‍ഡോ പൊന്തി വന്നു , പേര് നോക്കിയപ്പൊള്‍

sweet girl for good ....

ഞാന്‍ തിരിച്ചും ഒരു ഹായ് പറഞ്ഞ് ചോദിച്ചു...

തിരക്കിലാണോ??

അല്ല, പറഞ്ഞോളൂ....

എന്താ പേര്?

ജാസ്മിന്‍.

എന്ത് ചെയ്യുന്നു?

ബി.കൊമിന്നു പഠിക്കുന്നു.

എവിടെയാണ് ?

തൃശൂര്‍ (ഒരു കോളേജിന്റെ പേരു പറഞ്ഞു)

വീട് തൃശൂര്‍ തന്നെയാണോ?

അല്ല, (ഒരു സ്ഥലത്തിന്റെ പേരു പറഞ്ഞു)

എല്ലാ ദിവസവും പോയി വരോ?

ഇല്ല, ഹോസ്റ്റലിലാണ്.

ഇപ്പൊ എവിടുന്നാ ചാറ്റ് ചെയ്യുന്നത് ?

കമ്പ്യൂട്ടര്‍ ലാബില്‍ നിന്നു.

വീട്ടിലാരോക്കെ ഉണ്ട്? എന്ന് തുടങ്ങി ഞാന്‍ കുറെ ചോദിച്ചു,

എന്‍റെ കൈവശമുള്ള ചോദ്യാവലി തീര്‍ന്നപ്പോള്‍ ഞാന്‍ ചോദിച്ചു,

കുറെ നേരമായി ഞാന്‍ ചോദിക്കുന്നു, എന്നെ പറ്റി ഒന്നും ചോദിക്കുന്നില്ലേ??

അതിന് ഇയാള് ചോദിച്ചു നിര്‍ത്തണ്ടേ??

ശരിയാ, ഞാന്‍ നിര്‍ത്തി....

അതിനിടക്ക് ഞങ്ങള്‍ ചാറ്റിംഗ് rediffmail ലേക്ക് മാറ്റിയിരുന്നു.
അങ്ങിനെ രണ്ടു പേരും പരസ്പരം പരിചയപ്പെട്ടു, കുറച്ചു നേരം സംസാരിചിരിന്നു,
മൈല്‍ അയക്കാമെന്നും പറഞ്ഞു അവള്‍ പോയി..
.......................................
പിറ്റേന്നു രാവിലെ ഞാന്‍ മൈല്‍ ചെക്ക് ചൈതപ്പോള്‍ എന്‍റെ പുതിയ കൂട്ടുകാരിയുടെ മൈല്‍ ഉണ്ട്.

ദൃതിയില്‍ ഞാന്‍ അത് ആദ്യം നോക്കി,


എന്‍റെ പുതിയ സുഹൃത്തിന്,
സുഖമെന്നു കരുതുന്നു, പറ്റുമെങ്കില്‍ ഇന്നു ഉച്ചക്ക് ഒരു മണിക്ക് ഓണ്‍ ലൈനില്‍ വരണം...
your freind,
ജാസ്മിന്‍


ആ മൈല്‍ എന്തോ എന്നെ ഒരുമണി വരെ കാത്തു നില്‍ക്കാന്‍ പ്രേരിപ്പിച്ചു,

ഒരുമണിയായപ്പോള്‍ അവള്‍ വന്നു,
അന്നും ഞങ്ങള്‍ ഒരുപാടു സംസാരിച്ചു,
ഞങ്ങളുടെ ഇടയില്‍ നല്ലൊരു സഹൃദം രൂപപ്പെട്ടു,

അധിക ദിവസവും ഞങ്ങള്‍ ചാറ്റ് ചെയ്തിരുന്നു,
((ഇതുവരെ ഞങ്ങള്‍ text ചാറ്റിങ്ങാണ് ചെയ്തിരുന്നുല്ലുവെങ്കിലും, എനിക്കെന്തോ.. അവളുടെ സംസാരം കേള്‍ക്കണമെന്നൊരു മോഹം))

ഒരു ദിവസം ഞാന്‍ അവളോടു അവളുടെ മൊബൈല്‍ നമ്പര്‍ ചോദിച്ചപ്പോള്‍ ,

ഞാന്‍ അങ്ങോട്ട് വിളിക്കാമെന്നയിരുന്നു മറുപടി,

എന്ന്? ഞാന്‍ ചോദിച്ചു.
അതൊരു സസ്പന്സാനെന്നു പറഞ്ഞു...

പിന്നീട് ഞാന്‍ എന്താ വിളിക്കാത്തദെന്നു ചോദിക്കുമ്പോള്‍ അവള്‍ അത് തന്നെ പറഞ്ഞിരുന്നു.

ഓരോ ദിവസവും , അവളുടെ വിളി ഞാന്‍ പ്രദീക്ഷിച്ചിരുന്നു,

ഒരുദിവസം...
എന്‍റെ ഫോണ്‍ റിങ്ങ് ചൈതപ്പോള്‍ , ഞാന്‍ ഫോണെടുത്ത് നോക്കി,
പരിചയമില്ലാത്ത നമ്പര്‍....

ഞാന്‍ ഉറപ്പിച്ചു ഇതവള്‍ തന്നെ....

എന്‍റെ പ്രദീക്ഷ തെറ്റിയില്ല... അപ്പുറത്തു നിന്നും മനോഹരമായ ഒരു കിളി നാദം.

ഹലോ, ഇതാരാന്നു മനസ്സിലായോ?

മ്... മനസ്സിലായി..

ആരാ?

ജാസ്മിനല്ലേ..

അതെ, എങ്ങനെ മനസ്സിലായി.

ഞാന്‍ ഓരോദിവസവും , വിളി കാത്തിരിക്കല്ലേ...

ഇപ്പൊ എന്‍റെ ശബ്ദം കേട്ടല്ലോ, ബാക്കിയെല്ലാം ചാറ്റിങ്ങില്‍ പറഞ്ഞാല്‍ പോരെ...

ഇപ്പൊ ഞാന്‍ വെക്കട്ടെ...

ഒകെ ഡാ.. വിളിച്ചതില്‍ സന്തോഷം.....

അവള്‍ ഫോണ്‍ വച്ചു...
...................................................

അവളുടെ ശബ്ദം കേട്ടതില്‍ പിന്നെ എനിക്കവളെ കാണണമെന്നു അതിയായ മോഹം...
ഒരു കൂട്ടുകാരിയിലും അപ്പുറം എന്തൊക്കെയോ ആയ പോലെ അവള്‍....
(തല്‍കാലം മോഹങ്ങളെല്ലാം മനസ്സില്‍ തന്നെ വച്ചു)


ഒരു ദിവസം അവളെന്നോടു പറഞ്ഞു...

""ഞാന്‍ ഇയളോടൊരു തെറ്റ് ചെയ്തിട്ടുണ്ട്, ""

എന്താ ? ഞാന്‍ ചോദിച്ചു..... എന്‍റെ മനസ്സില്‍ എന്തൊക്കെയോ സംശയങ്ങള്‍ കടന്നു പോയി...
(ചാറ്റിങ്ങല്ലേ എന്ത് ചീറ്റിങ്ങും നടത്തലോ)

പറഞ്ഞാല്‍ എന്നോടു ദേഷ്യം പിടിക്കോ?
ഇല്ല, നീ പറ...
എന്നോടു ക്ഷമിച്ചുന്നു പറ, എന്നാലെ ഞാന്‍ പറയൂ...

എന്‍റെ ക്ഷമകെട്ടു ഞാന്‍ പറഞ്ഞു ... ക്ഷമിച്ചു...ക്ഷമിച്ചു....ക്ഷമിച്ചു....
നീ പറ....

" ഞാന്‍ ബി കോം പഠിയ്ക്കുന്ന കുട്ടിയല്ല, ബി.കോം കഴിഞ്ഞു , ഇപ്പൊ ഇവിടെ ഒരു സ്ഥാപനത്തില്‍ ചെറിയ ഒരു ജോലി നോക്കുന്നു", ഇവിടുന്നാണ് ചാറ്റ് ചെയ്യാറ്...

ഞാന്‍ ആകെ വല്ലാണ്ടായി... എന്നാലും അവളോട് തെറ്റി പോവാന്‍ എന്‍റെ മനസ്സു സമ്മദിച്ചില്ല.
കാരണം അപ്പോഴേക്കും ഞാനെന്ന പുരുഷനെ അവളെന്ന സ്ത്രീ കീഴ്പെടുത്തിയിരുന്നു...

എന്തിനാ എന്നോടു കളവ് പറഞ്ഞതു, കുറച്ചു വിഷമത്തോടെ ഞാന്‍ ചോദിച്ചു.

ആദ്യം ഇയാളെ എനിക്കറിയില്ലായിരുന്നല്ലോ, അത് കൊണ്ടു ചുമ്മാ പറഞ്ഞതാണ്,

ഒരുപാടു ദിവസായി പറയണമെന്ന് വിചാരിക്കുന്നു,
ഇയാളെന്തു കരുതും എന്ന പേടിയാണ് എന്നെ മടുപ്പിച്ചത്.


പ്ലീസ്.... ഇതിന്റെ പേരില്‍ എന്നോടു , പിണങ്ങരുത്...

ഇപ്പൊ ജാസ്മിന്‍ എന്നെ അറിഞ്ഞോ? ഞാന്‍ ചോദിച്ചു...

അതെ...

എന്താ അറിഞ്ഞത്?

നല്ല ആളാണെന്നു,

അത് കേട്ടപ്പോള്‍ ഞാന്‍ മനസ്സില്‍ ഒന്നു അഹങ്കരിച്ചു, ...

കിട്ടിയ ചാന്‍സില്‍ ഞാന്‍ അവളോടു പറഞ്ഞു, എനിക്ക് നേരിട്ടു സംസാരിക്കണമെന്ന്,
എന്‍റെ പിണക്കം മാറ്റാന്‍ അവള്‍ എന്തിനും ഒരുക്കായിരുന്നു....

അവള്‍ അപ്പോള്‍ തന്നെ എന്നെ വിളിച്ചു.....

ഒരുപാടു പ്രാവശ്യം മാപ്പു പറഞ്ഞു...
ഞങ്ങള്‍ കുറച്ചു നേരം സംസാരിച്ചിരുന്നു.....
കൂട്ടത്തില്‍ അവള്‍ അവളുടെ മൊബൈല്‍ നമ്പരും തന്നു....


ഞങ്ങള്‍ പഴയപോലെ ചാട്ടിന്ഗ് തുടര്‍ന്നു...

അതിനിടക്ക് ഞങ്ങള്‍ എപ്പോഴാണ് പ്രണയിതരായത്................

ആരാ ആദ്യം ഇഷ്ടം അറീച്ചത്., അറിയില്ല.....

മെസ്സേജുകളും, ഫോണ്‍ വിളികളും, ചാറ്റിങ്ങുമായി ഞങ്ങളുടെ പ്രണയം അങ്ങിനെ

കത്തി കയറിയിരിക്കുമ്പോള്‍, ഞങ്ങള്‍ ഒരുമിച്ചു ഒരുപാടു സ്വപ്‌നങ്ങള്‍ കണ്ടു, ഒരുപാടു തീരുമാനങ്ങള്‍ എടുത്തു....

അങ്ങനെ നേരിട്ടു കാണാത്ത എന്‍റെ പ്രാണ സഖിയെ എന്‍റെ സ്വപ്നത്തിലെ നായികയാക്കി....

നായികയാവാന്‍ അവളും ഒരുക്കമായിരുന്നു....

അടുത്തൊന്നും സൌദിയില്‍ നിന്നു നാട്ടിലേക്കില്ല എന്ന് തീരുമാനിച്ചിരുന്ന ഞാന്‍ പെട്ടെന്ന് ലീവിനു കൊടുത്തത്
എന്തിനായിരുന്നു...

അവളെ നേരിട്ടു കാണുക, അതൊന്നു മാത്രമായിരുന്നു...
..........................................................

അന്നൊരു ശനിയാഴ്ചയായിരുന്നു....

പതിവിനു വിപരീതമായി അതി രാവിലെ തന്നെ അവളുടെ ഒരു കോള്‍...

എന്‍റെ ഉറക്കം കെടുത്തങ്കിലും , എനിക്ക് സന്തോഷായി...


ഞാന്‍ ഫോണെടുത്ത്....

എന്തെ രാവിലെ തന്നെ..... ഞാന്‍ ചോദിച്ചു....

ഒന്നുല്ല... വെറുതെ വിളിക്കണമെന്നു തോന്നി... ഉറങ്ങിക്കോളൂ എന്ന് പറഞ്ഞു കട്ടു ചെയ്തു...

എങ്കിലും എനിക്കുറക്കം വന്നില്ല....

അവളുടെ സംസാരതിലൊരു ഇടര്‍ച്ച പോലെ....

അവളുടെ ചിന്തയില്‍ നിന്നു ഞാന്‍ ഉണര്‍ന്നത്‌ , എനിക്കെഴുനെല്‍ക്കാനുള്ള അലാറം അടിഞ്ഞപ്പോഴാനു.....

ഓഫീസിലെത്തി ആദ്യം തന്നെ അവളെ വിളിച്ചു...

അവള്‍ ഫോണെടുക്കുന്നില്ല....

മൂന്നാലു പ്രാവശ്യം വിളിച്ചു.....

നോ ആന്‍സര്‍....

pleaser answer me... എന്നെഴുതിട്ടു മെസ്സേജ് വിട്ടു...

അതിനും മറുപടി ഇല്ല...

ഞാന്‍ ഒരുപാടു ചിന്തിച്ചു,
ഇല്ല.... എന്‍റെ ഭാഗത്ത് നിന്നു തെറ്റൊന്നും ഉണ്ടായിട്ടില്ല.....

പിന്നെ എന്തെ അവള്‍ക്ക്‌ പറ്റിയത്...

..........................................................

ആ ദിവസം അങ്ങിനെ കടന്നു പോയി....

പിറ്റ്യെന്നു രാവിലെ തന്നെ ഞാന്‍ ബൂത്തില്‍ കയറി അവളെ വിളിച്ചു...



ഹലോ...

എന്‍റെ ശബ്ദം കേട്ട ഉടനെ അവള്‍ കട്ടു ചെയ്യാന്‍ ശ്രമിചെന്കിലും.....

എന്‍റെ നിര്‍ബന്ദ്ധം കാരാണം അവള്‍ സംസാരിക്കാന്‍ തയ്യാറായി....

ഞാന്‍ വിളിച്ചിട്ട് എന്തെ എടുക്കാത്തത്?

ഞാന്‍ കണ്ടില്ല...

മെസ്സേജ് കണ്ടോ?

ഇല്ല....

ഇതു കേട്ടപ്പോള്‍ എനിക്കെന്തോ ദേഷ്യം വന്നു...

ഓ.കെ ശരി എന്ന് പറഞ്ഞു ഞാന്‍ ഫോണ്‍ കട്ടു ചെയ്തു....

ഒരു അരമണിക്കൂര്‍ കഴിഞ്ഞതിനു ശേഷം എനിക്കൊരു മെസ്സേജ് വന്നു...


" എന്നെ ബന്ധപ്പെടാന്‍ ശ്രമിക്കരുത്, ഞാന്‍ നിങ്ങള്‍ക്കാരുമല്ല".

അതായിരുന്നു മെസ്സേജ്......

അവളുടെ മോബൈലിലേക്ക് പിന്നീട് ഞാന്‍ ഒരുപാടു വിളിച്ചെങ്കിലും....

" നമ്പര്‍ നിലവിലില്ല എന്നായിരുന്നു മറുപടി"

.................................................................................

നിശ്ചയിച്ച തിയ്യതി തന്നെ ഞാന്‍ നാട്ടില്‍ പോയി.....

അവളെ കാണാനും ബന്ധപ്പെടാനും ഒരുപാടു വിഫല ശ്രമങ്ങള്‍ നടത്തി....

ഒരു തെറ്റും ചെയ്യാത്ത എന്നെ മനസ്സിലാക്കാന്‍ പറ്റാത്ത അവളെ ,


കുറെ വിഷമത്തിലാനെന്കിലും എന്‍റെ മനസ്സില്‍ നിന്നു ഞാന്‍ പറിച്ചു കളഞ്ഞു...

വീട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങി എന്‍റെ അകന്ന ഒരു ബന്ധുവിന്റെ മകളെ എനിക്ക് വിവാഹം ചെയ്യേണ്ടി വന്നു....

വിവാഹം കഴിഞ്ഞു ഒന്നര മാസം കൊണ്ടു എന്‍റെ ലീവ്‌ തീര്ന്നു...

സുന്ദരമായ എന്‍റെ വിവാഹ ജീവിതത്തില്‍ അന്നൊരിക്കല്‍ പോലും , ഞാന്‍ അവളെ കുറിചോര്‍ത്തില്ല...

സൌദിയില്‍ തിരിച്ചെത്തി കുറച്ചു നാളുകള്‍ക്കു ശേഷം ആ വിവരം ഞാന്‍ അറിഞ്ഞപ്പോള്‍

മനസ്സില്‍ വല്ലാത്തൊരു വിഷമവും കുറ്റബോധവും തോന്നി.....


""എന്‍റെ ജാസ്മിന്‍...

അവളെ എന്നില്‍ നിന്നും അകറ്റാന്‍ വേണ്ടി ഞങ്ങളുടെ എല്ലാ ബന്ധവും അറിയാവുന്ന എന്‍റെ ഒരു കുടുംബ സുഹൃത്ത്... അവളെ ധരിപ്പിച്ചു... "എന്‍റെ വിവാഹം വീട്ടുകാര്‍ ഉറപ്പിചിട്ടുന്ടെന്നും, അതിന് തടസ്സം നില്കരുതെന്നും" .
(എന്റെ നന്മയാണ് അവന്‍ ഉദ്ദേശിച്ചതെന്ന് അവന്‍ പറയുമ്പോഴും, അതെനിക്ക് നന്മയായിരുന്നോ???)

മാപ്പപെക്ഷിച്ചു ഒരുപാടു മെയിലുകള്‍ ഞാന്‍ അയച്ചു, ഒന്നിനും മറുപടിയില്ല.....

എനിക്ക് തടസ്സമാവരുതെന്ന വാക്ക് അവള്‍ അതെ പടി അംഗീകരിച്ചു, എല്ലാം സ്വന്തമായി സഹിച്ചു...


എന്‍റെ ജാസ്മിന്‍ അവള്‍ ഇന്നെവിടെ ..... ?
അറിയില്ല.....

അവളുടെ വേര്‍പാട് എന്നെ ഒരുപാടു വിഷമിചെന്കിലും....

സ്നേഹിക്കാന്‍ മാത്രമറിയാവുന്ന എന്‍റെ ഭാര്യയുടെ മുന്നില്‍ ഞാന്‍ തോറ്റുപോകുന്നു.....

ജാസ്മിനിലെക്കുള്ള എന്‍റെ അന്വേഷണം ഞാന്‍ എന്‍റെ ഭാര്യയില്‍ അവസാനിപ്പിച്ചു.....

ഇനി ഒരിക്കലും അവളെ കാണാതിരിക്കട്ടെ എന്നാണെന്റെ പ്രാര്‍ത്ഥന....

ശുഭം...
സ്നേഹിതന്‍
.....................

Thursday, June 12, 2008

കാത്തിരിപ്പ്...........

......പതിവു പോലെ ശങ്കരന്‍ മാഷ്‌ പ്രാഥമിക കര്‍മ്മങ്ങളെല്ലാം കഴിഞ്ഞ് ഉമ്മറത്തെ ചാരുകസേരയില്‍ വന്നിരുന്നു.
അതിലിരിക്കാനാണ് മാഷിനിഷ്ടം...
ഇന്നു പതിവിലും ക്ഷീണിതനാണ് മാഷ്‌..
.... മാഷേ.. ഞാന്‍ പോവാണ് ... കുളിക്കാനുള്ള വെള്ളം ചൂടാക്കി വച്ചിട്ടുണ്ട് എന്ന് പറഞ്ഞ്‌ തിരക്കിലിറങ്ങിയ ഞാന്‍ തിരിഞ്ഞു നോക്കി ചോദിച്ചു...
എന്തെ മാഷേ ഒരു വല്ലായ്മ??
ഒന്നുല്ല മോളെ......
പേര് ലക്ഷ്മിന്നാനെങ്കിലും എന്നെ മോളേന്നാ വിളിക്ക്യ... ....
.................
സ്വന്തം അച്ഛനും അമ്മയും ആരെന്നറിയാത്ത എനിക്ക് അച്ഛനും അമ്മയും കൂടെപിറപ്പും എല്ലാം മാഷായിരുന്നു....
എട്ടു വര്‍ഷമായി ഞാന്‍ മാഷിന്‍റെ കൂടെ ഉണ്ട്.....
മാഷിന്‍റെ രണ്ടാം ഭാര്യ ശാരദ ടീച്ചറും മരിച്ചപ്പോള്‍ മാഷിനൊരു തുണയാകുമെന്നും പറഞ്ഞ്‌ അനാഥാലയത്തിലായിരുന്ന എന്നെ മാഷിനു ഏല്പിച്ചു കൊടുത്തത് മാഷിന്‍റെ അടുത്ത സുഹൃത്തായ പൌലോസച്ചനായിരുന്നു .
ഇവളെതാനെന്നു അന്ന് മാഷ്‌ പൌലോസച്ചനോടു ചോദിച്ചപ്പോള്‍ ... " അതറിയേണ്ട, ആരും അന്വേഷിച്ചു വരില്ല" എന്നായിരുന്നു അച്ഛന്റെ മറുപടിയെന്നു ഒരിക്കല്‍ മാഷെന്നോടു പറഞ്ഞിട്ടുണ്ട്....
പിന്നെ അതിനെ കുറിച്ചു ഞാന്‍ മാഷോടോന്നും ചോദിച്ചിട്ടില്ല...
തനിക്ക് ജന്മം തന്നവരെ പറ്റി പൌലോസച്ചനെ കാണുമ്പോള്‍ ചോദിക്കനമെന്നുണ്ടായിരുന്നു... പക്ഷേ...
കഴിഞ്ഞ വര്‍ഷം ആ മോഹവും അസ്ഥമിച്ചു..
അച്ഛന്‍ ഇഹലോകം വെടിഞ്ഞു....
..... ജന്മം തന്നവരെ അറിയാത്ത , അതറിയുന്നവരെ പോലും അറിയാത്ത എനിക്ക് മാഷിന്‍റെ വീടു സ്വന്തം വീടുപോലെയായിരുന്നു....
.....................
അന്ന് ആദ്യമായി മാഷിന്‍റെ വീടുപടി കയറി വരുമ്പോള്‍ മാഷെന്നോടു ചോദിച്ചു...
എന്താ പേര്‌....??
ലക്ഷ്മി ... ഞാന്‍ പറഞ്ഞു
ഞാന്‍ എന്താ വിളിക്ക....
ലക്ഷ്മിന്നു....
വേണ്ട... അത് വേണ്ട... ഞാന്‍ മോളേന്നു വിളിക്കാം ....
മോള്‍ ഇങ്ങടുത്തു വാ....
ആത്മാര്ഥമായിട്ട് ഇതു വരെ ആ വിളി കേള്‍ക്കാത്ത എനിക്ക് എന്തോ, മനസ്സില്‍ വല്ലാത്തൊരു സുഖാനുഭവം,...
ആരുമില്ലാന്നു കരുതിയ ജീവിതത്തില്‍ ആരൊക്കെയോ ഉണ്ടായ പോലെ.....
അന്ന് തുടങ്ങി ഇന്നു വരെ എന്നെ പേര്‌ മാത്രമായി വിളിച്ചിട്ടില്ല...
മോളെ അല്ലങ്കില്‍ ലക്ഷ്മി മോളെ... എന്നാ വിളിക്കുക...
.......... പക്ഷെ അന്നും ഇന്നും എന്റെ നാവില്‍ മാഷെന്നെ വരൂ... ഒരു പക്ഷെ യഥാര്‍ത്ഥ അച്ചന്‍
എന്നെങ്കിലും വരുമെന്ന മനസ്സിന്റെ ഉള്ളിലെ മോഹമായിരിക്കാം അതിന് കാരണം....
...........................................................
ഇന്നലെ പ്രഷറിന്റെ ഗുളിക കഴിച്ചില്ലേ മാഷേ.....??
ഉവ്വ്...
പിന്നെ എന്‍റെ മാഷിനെന്തു പറ്റി..... ഞാന്‍ ചോദിച്ചു....


""അവനെ ഒന്നു കാണണമെന്ന് വല്ലാത്തൊരാഷ.... ""

......എത്രയായാലും കൊള്ളി വെക്കേണ്ടവനല്ലേ.....

ഇതാ ഇപ്പൊ നല്ല കാര്യായത്...
ഇപ്പൊ എന്തിനാ അങ്ങിനെ ഒക്കെ ചിന്തിക്കണേ...
കൊള്ളിവേക്കാനോക്കെ ഇനി ഒരുപാടു സമയില്ലേ....
എന്റെ മാഷ്‌ ഇനിയും ഒരു നൂറു കൊല്ലം ഇങ്ങനെ ഇരിക്കും....
.. മാഷിന്‍റെ തോളില്‍ കൈ വച്ചു കുറച്ചു മനസ്സുറപ്പോടെ ഞാന്‍ പറഞ്ഞു.....
.....................
തോളില്‍ വച്ച എന്‍റെ കൈ പിടിച്ചിട്ട് മാഷ്‌ ചോദിച്ചു....
"""""" ഞാന്‍ പോയാല്‍ പിന്നെ ന്‍റെ മോള്‍ക്കരാ തുണ""""
മാഷിന്‍റെ കണ്ണില്‍ നിന്നു കണ്ണ് നീര്‍ പൊടിയുന്നുണ്ടോ???
അതോ!! കണ്ണീരുറവ പൊട്ടുന്ന എന്‍റെ കണ്ണിലൂടെ നോക്കിയപ്പോള്‍ എനിക്ക് തോന്നിയതാണോ??
"" ആരും ഇല്ലാത്തവര്‍ക്ക് ദൈവം തുണ "" എന്ന് മാഷെപ്പോഴും പറയാറില്ലേ....
ഒരു വിധം ഞാന്‍ പറഞ്ഞൊപ്പിച്ചു തിരിഞ്ഞു നടന്നു....


................
...........മാഷിന്‍റെ ചോദ്യം എന്നെ വല്ലാതെ വിഷമിപ്പിച്ചു... മാഷിന്‍റെ സ്നേഹം കൊണ്ടും സാമീപ്യം കൊണ്ടും
എനിക്കിതു വരെ ചിന്തിക്കേണ്ടി വന്നിട്ടില്ലാത്ത ഒരവസ്ഥ...

.......................................................
................. ഇപ്പോള്‍ ആകെയുള്ള വരുമാന മാര്‍ഗ്ഗം ഗീത ചേച്ചി തരുന്ന തുച്ചമായ സംഖ്യയാണ് , അതിന് പകരമായി എന്നും ആറ് മണിക്കൂര്‍ ട്രൈലരിംഗ് ചെയ്തു കൊടുക്കും .


ഇന്നു പോവാതിരുന്നാലോ....?? ഞാന്‍ ചിന്തിച്ചു....
വേണ്ട പോവാം ... ഞാന്‍ കുറച്ച് വേഗത്തില്‍ നടന്നു.....
ഗീത ചേച്ചിയുടെ പീടികയുടെ അടുത്തെത്തിയപ്പോള്‍ എന്താന്നറിയില്ല, വല്ലാത്തൊരു തലവേദന....
ഉള്ളില്‍ കയറി കുറച്ചു വെള്ളം കുടിച്ചു അവിടെ ഇരുന്നു.....
എന്തുപറ്റി ലക്ഷ്മി?
ചോദ്യം കെട്ട് തിരിഞ്ഞു നോക്കിയപ്പോള്‍ ഗീത ചേച്ചിയാണ്‌...
വല്ലാത്തൊരു തലവേദന...
എന്നാ കുറച്ചു അവിടെ കിടന്നു നോക്കു ചിലപ്പോള്‍ മാറുമായിരിക്കും....
വേണ്ട സാരല്ല.. .. . ഞാന്‍ പറഞ്ഞു
കണ്ണടച്ചു കുറച്ചിരുന്നു... ഇല്ല!!!
മാറുന്നില്ല... തലവേദന അതെപോലെ തന്നെയുണ്ട്‌...
ഇപ്പൊ എങ്ങിനെയുണ്ട്‌??? ,,, ചോദിച്ചതു ഗീത ചേച്ചിയുടെ അനിയത്തിയായിരുന്നു...
കുറവില്ല...
ഡോക്ടറെ കാണണോ?
വേണ്ട.... ഒന്നുറങ്ങിയാല്‍ മാറിക്കൊള്ളും....
ദീപു... നീ ലക്ഷ്മി ചേച്ചിയെ ഒന്നു വീടു വരെ കൊണ്ടാക്ക്...
കല്പന ഗീത ചേച്ചിയുടെയായിരുന്നു...
........................... ഓട്ടോ ശങ്കരന്‍ മാഷിന്‍റെ മുറ്റത്ത്‌ നിര്‍ത്തി..... ലക്ഷ്മി അതില്‍ നിന്നിറങ്ങി
നേരെ റൂമിലേക്ക് നടക്കുമ്പോള്‍ മാഷ് ചാരുകസേരയില്‍ അതേഇരിപ്പുണ്ടായിരുന്നു....
എന്തു പറ്റി മോളെ???
ഒരു തലവേദന ഇന്നു ലീവാക്കാമെന്നു കരുതി....
മാഷെന്താ കുളിചില്ലേ ഇതുവരെ!!!


.." കുളിക്കണോ? ... കുളിക്കണം ... കുളിക്കാതെ പിന്നെ എങ്ങനെയാ.... ... എന്നാലും.... അവന്‍ വന്നില്ലല്ലോ മോളെ.........."...


മാഷിന്‍റെ സംസാരത്തില്‍ എന്തോ ഒരു വ്യതിചലനം തോന്നിയ ഞാന്‍ മാഷോടു പറഞ്ഞു .
" അവന്‍ വരും മാഷ്‌ പോയി കുളിച്ചേ ".
കുളിക്കമെന്നും പറഞ്ഞു മാഷ്‌ അകത്തേക്ക്‌ പോയപ്പോള്‍ ഞാന്‍ റൂമില്‍ കയറി ഒന്നു നിവര്‍ന്നു കിടന്നു , കിടന്നപ്പോള്‍ തന്നെ ഒരാശ്വാസം... കിടപ്പില്‍ ഞാനറിയാതെ ചിന്തിച്ചു പോയി...

അവന്‍ വരോ ???????
മാഷിന്‍റെ ആകെയുള്ള സമ്പാദ്യം , ഒരേ ഒരു മകന്‍
"അനന്തന്‍"
ആദ്യ ഭാര്യ തങ്കത്തിലുണ്ടായതാണ്, വിവാഹം കഴിഞു നീണ്ട എട്ടു വര്‍ഷത്തിനു ശേഷം പ്രാര്ത്ഥന കൊണ്ടും വഴിപാടു കൊണ്ടും ദൈവം കനിഞ്ഞെകിയ മകന്‍ ‍ , അങ്ങിനെയാ എല്ലാവരും അനന്തനെ കുറിച്ച് പറഞ്ഞിരുന്നത്....
തങ്കമ്മ സ്കൂള്‍ ടീച്ചറല്ലങ്കിലും , ടീച്ചെറെന്നാ എല്ലാവരും വിളിക്ക...
അനന്തനു പന്ത്രണ്ട് വയസ്സായപ്പോള്‍ ടീച്ചര്‍ ക്യാന്‍സര്‍ വന്നു മരിച്ചു....


............അന്ന് ശങ്കരന്‍ മാഷിനു നാല്പതി എട്ടു വയസ്സ്,
ഇനിയുള്ള കാലം മോന് വേണ്ടി ജീവിക്കാമെന്നു കരുതിയ മാഷിനു പക്ഷെ....
പൊതു പ്രവര്‍ത്തനവും , രാഷ്ട്രീയവും , സ്കൂളും ശ്രദ്ധിച്ചു മോന്റെ കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധ കൊടുക്കാന്‍ പറ്റാതെ വന്നപ്പോഴാണ് രണ്ടാം ഭാര്യ ശാരദ ടീച്ചറെ കല്യാണം കഴിച്ചത് .

ശാരദ ടീച്ചര്‍ സ്നേഹ സമ്പന്നയായിരുന്നെങ്കിലും , എന്തോ... അനന്തനു ടീച്ചറെ അത്ര ഇഷ്ടപ്പെട്ടില്ല...

നല്ലതും ചീത്തയും തിരിച്ചറിയാന്‍ പറ്റാത്ത പ്രായം , വാശിയും കുറുമ്പും അടങ്ങിയ പ്രകൃതം, സ്വന്തം അമ്മയുടെ സ്നേഹം കിട്ടി കൊതി തീരാത്ത ഒരു മകന്‍....

"" പോറ്റമ്മ ഒരിക്കലും പെറ്റമ്മയാവില്ല "" എന്നൊരു കുറിപ്പെഴുതി വച്ചു അന്നിറങ്ങിയതാണ്,

അനന്തന്‍....അവനെവിടുന്നു കിട്ടി ഇത്ര ചിന്താ ശക്തി....

തുടക്കത്തില്‍ മാഷൊരുപാട് അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല...

മകന്റെ വേര്‍പാടില്‍ ആകെ തളര്‍ന്ന മാഷിനു ശാരദ ടീച്ചര്‍ എന്നും തണലും , ആശ്വാസവുമായിരുന്നു..

എട്ടു വര്‍ഷങ്ങള്‍ക്ക് മുമ്പ്‌ ശാരദ ടീച്ചറും ഓര്‍മയായി...

......... പതിനാറു വര്‍ഷങ്ങള്‍ക്ക് മുമ്പു പുറപ്പെട്ടു പോയ അനന്തനെയാണ് മാഷ്‌ ചോദിക്കുന്നത്‌....

എന്നും പ്രദീക്ഷയോടെ ഉമ്മറത്തെ ചാരുകസേരയില്‍ വന്നിരിക്കുമെങ്കിലും ഇപ്പൊ എന്തെ ഇങ്ങനെ ചോദിക്കാന്‍...

...................... പ്ത്ക് ... ... എന്നൊരു ശബ്ദം കേട്ടപ്പോഴാണ്‌ ഞാന്‍ ചിന്തയില്‍ നിന്നുണര്‍ന്നത്‌....

കതകു തുറന്നു പുറത്തേക്ക് വന്നപ്പോള്‍ , മോളെ.... എന്നൊരു വിളി.....

വിളി കുളിമുറിയില്‍ നിന്നാണെന്നു മനസ്സിലാക്കിയ ഞാന്‍ വേഗം ചെന്നു വാതില്‍ തുറന്നു നോക്കിയപ്പോള്‍ ...!!!!

മാഷ്‌ വെള്ള പാത്രത്തിന്റെ കൂടെ വീണു കിടക്കുന്നു...

ഞാന്‍ പിടിച്ചു എണീപ്പിക്കാന്‍ ശ്രമിച്ചു..... ഇല്ല... എന്നെക്കൊണ്ട് പറ്റില്ല....

വേഗത്തില്‍ ഓടിപോയി അപ്പുറത്തുള്ള ബാലന്‍ ചേട്ടനെ വിളിച്ചു കൊണ്ടു വന്നു.....

ഒരു വിധത്തില്‍ മാഷിനെ കട്ടിലില്‍ കിടത്തി....

ദൈവമേ ഞാനിവിടെ ഇല്ലായിരുന്നെങ്കില്‍..

എന്റെ തലവേദന ഒരനുഗ്രതമായ പോലെ....

............................................

പുറം വേദനകൊണ്ട് നിലവിളിച്ച മാഷിനെ ബാലനെയും കൂട്ടി ആശുപത്രിയിലെത്തിച്ചു...

വയസ്സ് അറുപത്തി രണ്ടേ ആയുള്ളുവെന്കിലും മനസ്സിന്റെ വ്യതിചലനം ശരീരത്തെ വല്ലാതെ തളര്‍ത്തിയിരുന്നു. .....

ഒരു തരം അബോധാവസ്ഥയില്‍ നിന്നു വല്ലപ്പോഴും ഓര്‍മ്മ വരുമ്പോള്‍ ഒന്നു മാത്രമെ മാഷ്‌ ചോദിച്ചുള്ളൂ....

"""മോളെ .... അവന്‍ വന്നോ???""""

ആ ചോദ്യം എന്നെ വല്ലാണ്ട് വിഷമിപ്പിച്ചു......

അവനെ കാണാന്‍ വല്ലാത്തൊരു മോഹമുണ്ടായിരുന്നു മാഷിനു.....

ഞാന്‍ എവിടെ പോയി അന്വേഷിക്കും.....

രണ്ടു ദിവസം കഴിഞ്ഞു രാവിലെ ഞാന്‍ നോക്കുമ്പോള്‍, മാഷെന്നെ നോക്കി ചിരിക്കുന്നു...

മൂന്നു ദിവസത്തിനു ശേഷം ഞാന്‍ ആദ്യമായാണ്‌ മാഷേ ഇത്ര സന്തോഷത്തോടെ കാണുന്നത്....

എനിക്കും സന്തോഷമായി.... ഞാന്‍ അടുത്തു ചെന്നപ്പോള്‍ എന്റെ കൈപിടിച്ചു പറഞ്ഞു....

മോള് വല്ലാതെ ബുദ്ധിമുട്ടുന്നുണ്ടല്ലേ... ...

എന്ത് ബുദ്ധിമുട്ടു ഞാന്‍ ചോദിച്ചു.......

അന്നത്തെ മാഷിന്റെ നില കണ്ടപ്പോള്‍ എനിക്ക് മനസ്സിനോരാശ്വാസമായി....

ഇടക്ക് ബാലന്‍ ചേട്ടന്‍ വന്നപ്പോള്‍ ഞാന്‍ കരുതി വീട്ടില്‍ പോയി ഒന്നു കുളിച്ചു വരാമെന്ന്....

രണ്ടു ദിവസമായിട്ട് ആശുപത്രിയിലെ പൈപ് വെള്ളം മാത്രം ഉപയോഗിച്ചിട്ടു ഒരു ഉണ്മേഷക്കുരവ്...

മാഷേ.... ഞാന്‍ വീടുവരെ ഒന്നു പോയി ഉച്ചക്കുള്ള ഭക്ഷണവുമായി വരാം....

ശരി മോളെ..... മാഷ്‌ സമ്മദം മൂളി....

മാഷിന്‍റെ ആ ഉണര്‍വ്വ്......" കെടാന്‍ നേരത്തുള്ള ആളിക്കത്തലാനെന്നു" മനസ്സിലാക്കാന്‍ എനിക്ക് കഴിഞ്ഞില്ല.....

ഞാന്‍ പോയി ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ , മാഷ്‌ വീണ്ടും ഒരബോധാവസ്തയിലേക്ക് പോയി...

മോളെ... മോളെ.... എന്ന് വിളിച്ചു കൊണ്ടിരുന്നു....

ബാലന്‍ ചേട്ടന്‍ എന്നെ വേഗം വിവരം അറീച്ചു...

ഞാന്‍ വന്നപ്പോള്‍ ... മാഷ്‌ എന്നോടു അടുത്തേക്ക് വരാന്‍ അന്ഗ്യം കാണിച്ചു....

ഞാന്‍ അടുത്തു ചെന്നപ്പോള്‍ എന്റെ നെറ്റിയില്‍ ഒരു ചുംബനം തന്നു കൊണ്ടു

മാഷ്‌ പറഞ്ഞു "" ആരുമില്ലാത്തവര്‍ക്ക് ദൈവം തുണ""" ... അല്ലെ മോളെ,

എന്റെ മോള്‍ക്ക്‌ ആരുല്ലാന്നു ആരാപറഞ്ഞതു ???

മോള് കാത്തിരിക്കണം.... അവന്‍ വരും .... തീര്‍ച്ച...

""അവന്‍റെ നന്‍മ മാത്രമെ ഈ അച്ഛന്‍ ആഗ്രഹിചിരുന്നുള്ളൂ എന്നവനോടു പറയണം""

അതൊരു മരണ മോഴിയായിരുന്നുന്നു മനസ്സിലാക്കാന്‍ എനിക്കതികം കാത്തിരിക്കേണ്ടി വന്നില്ല......

............................................................

ഇന്നു എന്റെ മാഷ്‌ പോയിട്ട്‌ ഒരു വര്‍ഷം തികയുന്നു.....

മാഷിന്റെ വാക്കിന്റെ കരുത്തില്‍ ....

ചാരുകസേരയുടെ തണലില്‍....

സിമന്റു തണയുടെ തണുപ്പിലിരുന്നു ഞാനിതെഴുതുമ്പോഴും

എന്റെ മനസ്സു പറയുന്നു ...അനന്തന്‍.... അവന്‍ വരും.....

വരുമെന്ന വിശ്വാസത്തോടെ ഞാന്‍ കാത്തിരിക്കുന്നു........

Tuesday, June 10, 2008

എന്റെ ജീവന്‍.....



എന്റെ ജീവിതം അവള്‍ക്ക്‌ വേണ്ടിയോ??

അതോ അവളാണോ എന്റെ ജീവന്‍....

എന്റെ ഹൃദയം അവള്‍ക്ക്‌ വേണ്ടിയോ??

അതോ അവളാണോ എന്റെ ഹൃദയ മിടിപ്പ്‌....

...............................

അറിയില്ല.... അറിയാത്തത് ചോദിച്ചപ്പോള്‍.....

അവള്‍ക്കറിയില്ല എന്നെ എന്നോതിയപ്പോള്‍......

..................................

ജീവന്‍ പോയ പോലെ ....

ഹൃദയ മിടിപ്പ്‌ നിന്ന പോലെ....

മരവിച്ചു പോയി ഞാന്‍ .....

...........................

അതെ.... അവളായിരുന്നു എന്റെ ജീവന്‍ ..

അവളായിരുന്നു എന്റെ ഹൃദയ മിടിപ്പ്‌...

പിന്നെ എന്തെ, എന്ത് പറ്റി അവള്‍ക്ക്‌ ???????????????

അല്ലന്കില്‍ തെറ്റുപറ്റിയത് എനിക്കാണോ ????????

Sunday, June 8, 2008

ബീരാന്റെ സ്വന്തം ബിയ്യാത്തു.......

(((ഈ കഥയോ കഥയിലെ കഥാപാത്രങ്ങളോ ഇന്നു എഴുതിക്കൊണ്ടിരിക്കുന്ന ഏതെങ്കിലും ബ്ലോഗനുമായ് സാമ്യമുന്ടെന്കില്‍ അത് യാദൃശ്ചികം മാത്രം......)))

....... എന്താ ബീരാനെ ജി കക്കൂസില് ചായണ്ടാക്കാണോ....? ??

ഓല കൊണ്ടു മറച്ച കക്കൂസിന്നു പുക വരുന്നത് കണ്ടു ബീരാന്റെ ഉമ്മ ചോദിച്ചു... ..

മ്മന്റെ ചോദ്യം കേട്ട് അവിടെ ബീഡി വലിച്ച് കാര്യം സാധിച്ചു കൊണ്ടിരിക്കുന്ന ബീരാന്‍ ഒന്നു ഞെട്ടി......

കാരണം ബീഡി വലിക്കുന്നത് മാത്രമല്ല അറിഞ്ഞാല്‍, അതെവിടുന്നു കിട്ടി എന്ന ചോദ്യത്തിന് "ബാപ്പന്റെ ട്രൌസറിന്റെ കീശേന്നാണെന്ന് പറഞ്ഞാല്‍ ഇന്നലെ കാണാതായ ൫ രൂപയുടെ ഉത്തരവാദിത്വവും കൂടി ഏറ്റെടുക്കേണ്ടി വരുമെന്നരിയാവുന്ന ബീരാന്‍ എല്ലാ കുറ്റവും നേരെ ബാപ്പന്റെ തലേക്കിട്ടു... ....

മ്മാ.. ഈ ബാപ്പാനോടു മനുഷ്യന്‍ കുടുങ്ങി.. ബീഡിക്കുറ്റി ദാ ബെടെട്ട് പോയീണ... ... അയ്മെന്നാ ഈ പോക വരണത്... ഞാന്‍ കണ്ടില്ലെന്കി പ്പം ഈ കക്കൂസോന്നായിട്ട് കത്തീനി. ...


.............. ബീരാന്റെ ബാപ്പ ഹൈദ്രോസ്‌ കാക്കന്റെ ബീഡി കുറ്റികൊണ്ട് ഒരു ദിവസം അടുക്കളയിലെ ഒരു മൂല കത്തിയത് കൊണ്ടു ബീരാന്റെ ഉമ്മ സല്‍മ താത്തക്ക്‌ ഹൈദ്രോസ് ബീഡി വലിക്കുന്നത് തീരെ ഇഷ്ടമില്ലയിരുന്നുന്നു അറിയാവുന്ന ബീരാന്‍ ഒരു നംബരിട്ടു....


ഇതു കേട്ട താമസം സല്‍മ താത്ത നേരെ കോലായില്‍ ചാരി കസേരയില്‍ മലര്‍ന്നു കിടക്കണ ഹൈദ്രോസ് ക്കാന്റെ അടുത്തു ചെന്നു

""ങ്ങള് കക്കൂസ് മാത്രാക്കണ്ട ന്നേം കുട്ട്യളേം ഒന്നായിട്ട് ചുട്ട് കൊന്നാളീ.....

എന്നലറിയപ്പോള്‍ , സല്മനെ എതിര്‍ത്തിട്ടു കാര്യമില്ലന്നരിയാവുന്ന ഹൈദ്രോസ്ക്ക കാര്യമറിയാതെ അതെ ഇരിപ്പിരുന്നു....


സ്വയം രക്ഷപ്പെടുകയും, ബാപ്പനെ ചീത്ത കേള്‍പ്പിക്കുകയും ചെയ്ത സന്തോഷത്തില്‍ ബീരാന്‍ പോകുമ്പോള്‍ എതിര്‍വശത്തെ കുളിക്കടവില്‍ നിന്നും ദാ വരുന്നു ബിയ്യാത്തു....


... തന്റെ കളിക്കൂട്ടുകാരന്‍ ബീരാനെ കണ്ടപ്പോള്‍ ബിയ്യാത്തു മനസ്സില്‍‌

" .... കാനന ചോലയില്‍ ആടുമെക്കാന്‍ ഞാനും വരട്ടെയോ നിന്റെ കൂടെ ..."

എന്ന് പാടാനാണ് ആഗ്രഹിചെതെന്കിലും

"" പാടില്ല... പാടില്ല .. നമ്മള്‍ തമ്മില്‍ പാടെ മറന്നൊന്നും ചെയ്തു കൂടാ "" എന്ന് ബീരാന്‍ തിരിച്ചു പാടും എന്നറിയാവുന്നതു കൊണ്ടു ബിയ്യാത്തു അവളുടെ സ്വതസിദ്ധമായ ശൈലിയില്‍ മനസ്സില്‍‌ "" എന്റെ ഖല്‍ബിലെ വെണ്ണിലാവു നീ നല്ല കൂട്ടുകാരാ... " എന്ന് തുടങ്ങുന്ന വരികള്‍ പാടി... (പില്‍കാലത്ത്‌ ഇതൊരു സിനിമ പാട്ടാക്കിയത് ബിയ്യത്തുവിന്റെ അനുമതിയാലെ അല്ല) ,


ബിയ്യത്തുനെ കണ്ടു തിരിഞ്ഞു നടക്കാന്‍ ശ്രമിച്ച ബീരാനോട് ബിയ്യാത്തു പറഞ്ഞു

""നിക്കൊന്നു കാണണം... വൈകുന്നേരം ഞാന്‍ ആടുകളെ തീറ്റിക്കാന്‍ പാടത്ത് വരും... അവിടെ വരണം....
ന്റെ പട്ടി വരും നിന്നെ കാണാന്‍ എന്ന് ബീരാന്‍ മനസ്സില്‍ പറഞ്ഞെന്കിലും നേരത്തെ തന്നെ ബീരാന്‍ പാടത്തെത്തി ബിയ്യാത്തു വരുന്നതും കാത്തിരുന്നു....


ദാ വരുന്നു ബിയ്യാത്തു ആടുമായി ,,, ബീരാന്റെ അടുത്തെത്തിയ ബിയ്യാത്തു പാവാട കുത്തില്‍ നിന്നു ഒരു കടലാസെടുത്ത്‌ ബീരന്റെ നേരെ നീട്ടി, .... എന്താ ഇത് ?

ബീരാന്‍ ചോദിച്ചു,,,, അയലത്തെ കലന്തനാജിയുടെ വീട്ടിലെ ടീവീല്‍ കണ്ടമാതിരിയുള്ള ലവ് ലെറ്റെരാനെന്നു മനസ്സിലാക്കാന്‍ ബീരാന് അത് വായിക്കേണ്ടി വന്നു...

ബീരാന്‍ കത്ത് വായിച്ചു തുടങ്ങി...........

.....പിരിഷത്തില്‍ ന്റെ ബീരാന്‍ വായിച്ചറിയുവാന്‍ ബിയ്യാത്തു.. ങ്ങളെ ന്ക്ക് പെരുത്ത ഇഷ്ടാണ്, എപ്പം മുതല്ക്കാ ങ്ങക്ക് ന്നെ മാണ്ടാതായത് , ചെറുപ്പത്തില്‍ ഒളിച്ചു കളിക്കുംബം ന്നെ ആദ്യം കണ്ടാലും കാണാത്തമാതിരി നിന്നതും, കാഞ്ഞിര വള്ളിനോട് മാലണ്ടാക്കി ന്റെ കഴുത്തിലിട്ട് കല്യാണം കഴിച്ചതും എല്ലാം ങ്ങള്‍ മറന്നു പോയോ? ?

ഇത്രയും വായിച്ചപ്പോള്‍ തന്നെ ബീരാന്‍ ബിയ്യാത്തൂനോട് ""അന്നൊന്നും അന്റെ ആങ്ങലക്ക് ഇത്ര വലുപ്പവും ബുദ്ധിയും ഉണ്ടായിരുന്നില്ലന്നു """ പറയാന്‍ വിചാരിച്ചു ,,

പക്ഷെ ബീരാന്‍ മിണ്ടിയില്ല, മിണ്ടിയാല്‍ താനൊരു ബീരുവാനെന്നു ബിയ്യാത്തു വിചാരിച്ചാലോ??? ...

കത്തിന്റെ അവസാനം ബിയ്യാത്തു ഇങ്ങനെ നിര്‍ത്തി...

പിരിഷത്തോടെ

ബീരാന്റെ സ്വന്തം ബിയ്യാത്തു...

......................................

..............കത്ത് വായിച്ചു കഴിഞ്ഞു ബീരാന്‍ ചിന്തിച്ചു,, ....... ...

എപ്പം മുതല്‍ക്കാണ്‌ ബിയ്യാത്തുനെ മാണ്ടാതായത്.....

ബീരാനും ബിയ്യാത്തുവും ഒളിച്ചും ഒളിക്കാതെയും , തൊട്ടും തലോടിയും കളിച്ചിരുന്ന കാലം... ഒരു ദിവസം കളി കഴിഞ്ഞു ബിയ്യാത്തു നേരെ കുളിക്കടവിലേക്ക് പോയി... ഇതു കണ്ട ബീരാന്‍ ബിയ്യാത്തുനു കൂട്ടിനു അവള്‍ കാണാതെ കുളിക്കടവിലേ പൊന്തക്കാട്ടില്‍ ഒളിച്ചിരുന്നു ( കൂട്ടിനാണ് പോയതെന്കിലും ബീരാന്‍ മനസ്സില്‍ എന്താണ് കരുതിയതെന്നു ബീരാനെ അറിയൂ....). പെട്ടെന്ന് ബീരാന്റെ കോളരിന്നു പിടിചിട്ട് ആരോ ചോദിച്ചു .... ജി എന്താ ബെടെ???...

ബീരാന്‍ തിരിഞ്ഞു നോക്കിയപ്പോള്‍ ബിയ്യത്തുന്റെ ആങ്ങള മൊയ്തീന്‍ .... ഒന്നുല്ല,......... ബീരാന്‍ പറഞ്ഞു...

ജി ന്റെ പെങ്ങള്‍ കുളിക്കനത് നോക്കി നിക്കല്ലടാന്നു മൊയ്തീന്‍ ചോദിച്ചപ്പോള്‍...

മൊയ്തീന്‍ ... അവന്‍ ചെരുതല്ലേ എന്ന ദൈര്യത്തില്‍ " ആ അയ്നുപ്പം അനക്കെന്താ മാണ്ടീ " എന്ന് ചോദിച്ചതും.. മൊയ്തീന്‍ ബീരാന്റെ മോന്തക്കിട്ട് ഒന്നു കൊടുത്തതും ഒരുമിച്ചായിരുന്നു.....

ദേ കെടക്കുന്നു ബീരാനിക്ക വീടിന്റെ ചെറ്റടിമെന്നു താഴേക്ക്.... മുറ്റത്തെ അയലുമല് അലക്കിയത് ചിക്കി കൊണ്ടിരുന്ന ബിയ്യാത്തു താത്ത ഓടി വന്നു " ന്തെ ങ്ങക്ക് പറ്റിയത്????????? " എന്ന് ചോദിച്ചപ്പോഴാണ് ബീരാന്കാക്ക് ബോധം വന്നതും താന്‍ നാല്പതു വര്ഷം മുമ്പുള്ള കാര്യം ഓര്‍ത്തതാനെന്നും മനസ്സിലായത്....

Saturday, June 7, 2008

ബഷീര്കാ... ഇത് നിങ്ങള്ക്കാണ്ട്ടോ...


എന്റെ ഖല്‍ബിലെ ....

പൂമ്പാറ്റ ....


Wednesday, June 4, 2008

ഡിസൈന്‍ വേണോ?...

സ്നേഹിതന്റെ ബ്ലോഗ് അഡ്രസ്സ് വെക്കാത്ത ഡിസൈന്‍ ആര്‍ക്കെങ്കിലും വേണമെങ്കില്‍, ഒന്നെനിക്ക് കമ്മന്റിക്കോളി , തരാന്‍ സ്നേഹിതന്‍ റെഡിയാണ്, .... മൂന്നു ദിവസത്തേക്ക് സ്നേഹിതന്‍ ബ്ലോഗിലുണ്ടാവില്ല, നല്ല ഒരു യാത്രയ്ക്കു പോവുകയാണ്.... കൂടുതല്‍ പുതുമകളുമായ് ഞാന്‍ വരാട്ടോ...

Monday, June 2, 2008

രാധയുടെ വിധി......

മഞ്ഞു മഴയായ്‌ പെയ്യുന്ന ഒരു തണുത്ത സുപ്രഭാതത്തില്‍ മെഡിക്കല്‍ കോളേജിന്റെ മോര്‍ച്ചറിക്ക് മുന്നില്‍ തണുത്ത് വിറുങ്ങലിച്ചു ഒരു കൈകുഞ്ഞുമായ് നില്ക്കുന്ന രാധ, അവളെ കണ്ടാലറിയാം ജീവിതത്തില്‍ എല്ലാ പ്രദീക്ഷയും അസ്തമിച്ചവള്‍, കണ്ണുനീര്‍ വറ്റിയ കണ്ണ് തുറന്നിരുന്ന് എന്തോ ചിന്തിച്ചിരുന്ന അവള്‍ " എന്തെ ഇവിടെ നില്‍ക്കുന്നത് ?" എന്ന ചോദ്യം കേട്ടാണ് ചിന്തയില്‍ നിന്നുണര്‍ന്നത്. ചോദ്യം കേട്ട് തിരിഞ്ഞു നോക്കിയപ്പോള്‍ രാഹുല്‍ നില്‍ക്കുന്നു, സ്വന്തമായ ശബ്ദം നഷ്ടപ്പെട്ട രാധ വിറങ്ങലിച്ച സ്വരത്തില്‍ പറഞ്ഞു "എന്റെ ഭര്‍ത്താവ്....".

രാധയുടെ ഭര്‍ത്താവ് സുകുമാരന്‍ മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ തണുത്ത് വിറങ്ങലിച്ചു കിടന്നു, ആരും അന്വേഷിച്ചു വരാനില്ലാതെ, അലമുറയിട്ടു കരയാന്‍ ബന്ധുക്കളില്ലാതെ ഒരനാഥ പ്രേതത്തെ പോലെ. സുകുമാരന്‍ നല്ലവനായിരുന്നു, അച്ഛനും അമ്മയും ആരെന്നറിയാതെ തെരുവില്‍ വളര്‍ന്നവന്‍, പരോപകാരിയായിരുന്നു, എല്ലാവര്‍ക്കും പ്രിയപ്പെട്ടവന്‍, ജീവിക്കാന്‍ വേണ്ടി പല പണികളും ചെയ്തു അവസാനം ഓട്ടോറിക്ഷയില്‍ ജീവിത മാര്‍ഗം കണ്ടവന്‍.

നാട്ടുകാരുടെ സഹായങ്ങള്‍ എന്നും ലഭിച്ചിരുന്ന സുകുമാരന് നിത്യ വരുമാനമായി നാട്ടിലെ പ്രമാണിയും പഞ്ചായത്ത് മെംബറുമായ ശശിയേട്ടന്‍ സ്വന്തം മോളായ രാധയെ നിത്യവും കോളെജില്‍ കൊണ്ടുപോയി വരാന്‍ എല്പിക്കാന്‍ എന്തിനാണ് ദൈവം തോന്നിപ്പിച്ചത്. ? അല്ലയിരുന്നെന്കില്‍ അവള്‍ അവനെ ഇഷ്ട്പ്പെടുമായിരുന്നില്ലല്ലോ, ഒരു പക്ഷെ അവള്‍ അവനെ അറിയുക പോലുമില്ലായിരുന്നു, അവനിലെ എന്താണ് അവളെ വല്ലാതെ ആകര്‍ഷിച്ചത്, വെളുത്ത് ചുവന്ന സുന്ദരമായ രൂപമോ?... അദ്വാനത്തിന്റെ പ്രദീകമായ ശരീരമോ?.. നിഷ്കളങ്കമായ സ്വോഭവമോ?... അല്ലന്കില്‍ സ്നേഹം മാത്രമുള്ള മനസ്സോ.. ? അറിയില്ല.. അവളുടെ ഇഷ്ടം അവളാരോടും പറഞ്ഞതുമില്ല, ഇതൊന്നുമാറിയാതെ രാധയുടെ അച്ഛന്‍ അവള്‍ക്കു വേണ്ടി നല്ലൊരു പയ്യനെ കണ്ടത്തി, രാധയെ ആദ്യമേ അറിയാവുന്ന അവളുടെ കുടുംബ സുഹൃര്ത്തുക്കളിലോരാളായ രാഹുലാണ് പയ്യന്‍, രഹുലും വീട്ടുക്കാരും മുന്‍കൈ എടുത്ത ആലോചന, എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടു. എതിര്‍പ്പൊന്നും കാണാത്തത് കൊണ്ടു രാധയുടെ അഭിപ്രായം പ്രത്യേകിച്ച് ചോദിച്ചില്ല, അല്ല... ഇഷ്ടപ്പെടതിരിക്കേണ്ട കാര്യമില്ല.. എന്നാല്‍ എല്ലാം മനസ്സിലുറപ്പിച്ച പോലെ സന്തോഷത്തോടെ എല്ലാത്തിലും സഹകരിച്ചു അവള്‍. എല്ലാവര്‍ക്കും പ്രിയന്കരനായ രാചുലുമായുള്ള വിവാഹത്തിനു എതിര്‍പ്പ് പ്രകടിപ്പിച്ച് തന്റെ ഇഷ്ടം അരീച്ചാല്‍ നടക്കില്ല എന്ന് നന്നായി അറിയാമായിരുന്ന രാധ കല്യാണ തലേ ദിവസം സുകുമാരന്‍ താമസിക്കുന്ന വാടക വീട്ടില്‍ ചെന്നു സ്വീകരിക്കണമെന്ന് പറഞ്ഞപ്പോള്‍ സത്യത്തില്‍ സുകുമാരന്‍ ഞെട്ടി, പലതും പറഞ്ഞു രാധയെ മടക്കിയയക്കാന്‍ ശ്രമിചെന്കിലും രാധയുടെ തീരുമാനം ഉറച്ചതായിരുന്നു, സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ആരുമില്ലതിരുന്ന സുകുമാരന്‍ രാധയുടെ സ്നേഹത്തിനു മുന്നില്‍ മുട്ടു മടക്കി. അന്ന് തന്നെ അവര്‍ രജിസ്റ്റര്‍ മാര്യേജ് ചെയ്തു, പിറ്റേന്നു നടക്കാനിരുന്ന കല്യാണം മുടങ്ങിയത്‌ നാട്ടില്‍ അറിഞ്ഞു തുടങ്ങിയതോടെ അന്നുവരെ നാട്ടുകാര്‍ക്ക് പ്രിയപ്പെട്ടവനായിരുന്ന സുകുമാരന്‍ അന്നുമുതല്‍ ശഷിയെട്ടനെ വന്ജിച്ചവാനും വേരുക്കപ്പെട്ടവനുമായപ്പോള്‍ രാധ അവള്‍ കാരണം അപമാനിതരായ വീട്ടില്‍ നിന്നും വീട്ടുകാരുടെ മനസ്സില്‍ നിന്നും പുറത്താക്കപ്പെട്ടു, നാട്ടുകാരും വീട്ടുകാരും ഒറ്റപ്പെടുത്തിയപ്പോഴും , തന്നെ ഇഷ്ടപ്പെടാത്ത തനിക്കിഷ്ടപ്പെട്ടവനോറൊപ്പം ജീവിക്കാന്‍ ചന്കൂട്ടം കാണിച്ച രാധയെ അഭിനന്ധിക്കാന്‍ എത്തിയിരുന്ന നല്ലവനായ രാഹുല്‍ ഒരു വര്‍ഷത്തിനു ശേഷം ഇന്നിതാ ഇപ്പൊ രാധയുടെ മുന്നില്‍ ഇങ്ങനെ ഒരു സാഹചരിയത്തില്‍....
എന്താണ് രാധേ സംഭവിച്ചത് ..? രാഹുല്‍ വീണ്ടും ചോദിച്ചു... "വീട്ടുകാരുടെ ശാപമോ.. അല്ലന്കില്‍ അവരെ ധിക്കരിച്ചതിലുള്ള ദൈവ ശിക്ഷയോ? അറിയില്ല... വിധി ഒരു ഓട്ടോ അപകട രൂപത്തില്‍ ഇന്നു ഈ മോര്‍ചറിയുറെ മുന്നിലെത്തിച്ചു എന്നെ .. എന്തു ചെയ്യനമെന്നറിയില്ല... എനിക്കാരുമില്ല... രാധ വിതുമ്പി...

വിഷമിക്കേണ്ട രാധേ എന്ന് പറഞ്ഞു അവളുടെ കൈവശം നിന്നും അവളുടെ കുഞ്ഞിനെ വാങ്ങി അടുത്ത കടയില്‍ നിന്നു രാഹുല്‍ പാല് വാങ്ങി കൊടുത്തപ്പോള്‍ അവള്‍ കരുതിയില്ല രാഹുല്‍ സുകുമാരനെ സ്വൊന്തം പറമ്പിന്റെ മൂലയില്‍ സംസ്കരിക്കുമെന്നു, ഒറ്റപ്പെട്ടു ഇരുട്ടിലായ ന്റെ ജീവിതത്തിലേക്ക്‌ വെളിച്ചം വീശുമെന്ന്, തന്റെ കുഞ്ഞിനെ സ്വൊന്തം കുഞ്ഞായി കാണുമെന്നു...