Monday, June 2, 2008

രാധയുടെ വിധി......

മഞ്ഞു മഴയായ്‌ പെയ്യുന്ന ഒരു തണുത്ത സുപ്രഭാതത്തില്‍ മെഡിക്കല്‍ കോളേജിന്റെ മോര്‍ച്ചറിക്ക് മുന്നില്‍ തണുത്ത് വിറുങ്ങലിച്ചു ഒരു കൈകുഞ്ഞുമായ് നില്ക്കുന്ന രാധ, അവളെ കണ്ടാലറിയാം ജീവിതത്തില്‍ എല്ലാ പ്രദീക്ഷയും അസ്തമിച്ചവള്‍, കണ്ണുനീര്‍ വറ്റിയ കണ്ണ് തുറന്നിരുന്ന് എന്തോ ചിന്തിച്ചിരുന്ന അവള്‍ " എന്തെ ഇവിടെ നില്‍ക്കുന്നത് ?" എന്ന ചോദ്യം കേട്ടാണ് ചിന്തയില്‍ നിന്നുണര്‍ന്നത്. ചോദ്യം കേട്ട് തിരിഞ്ഞു നോക്കിയപ്പോള്‍ രാഹുല്‍ നില്‍ക്കുന്നു, സ്വന്തമായ ശബ്ദം നഷ്ടപ്പെട്ട രാധ വിറങ്ങലിച്ച സ്വരത്തില്‍ പറഞ്ഞു "എന്റെ ഭര്‍ത്താവ്....".

രാധയുടെ ഭര്‍ത്താവ് സുകുമാരന്‍ മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ തണുത്ത് വിറങ്ങലിച്ചു കിടന്നു, ആരും അന്വേഷിച്ചു വരാനില്ലാതെ, അലമുറയിട്ടു കരയാന്‍ ബന്ധുക്കളില്ലാതെ ഒരനാഥ പ്രേതത്തെ പോലെ. സുകുമാരന്‍ നല്ലവനായിരുന്നു, അച്ഛനും അമ്മയും ആരെന്നറിയാതെ തെരുവില്‍ വളര്‍ന്നവന്‍, പരോപകാരിയായിരുന്നു, എല്ലാവര്‍ക്കും പ്രിയപ്പെട്ടവന്‍, ജീവിക്കാന്‍ വേണ്ടി പല പണികളും ചെയ്തു അവസാനം ഓട്ടോറിക്ഷയില്‍ ജീവിത മാര്‍ഗം കണ്ടവന്‍.

നാട്ടുകാരുടെ സഹായങ്ങള്‍ എന്നും ലഭിച്ചിരുന്ന സുകുമാരന് നിത്യ വരുമാനമായി നാട്ടിലെ പ്രമാണിയും പഞ്ചായത്ത് മെംബറുമായ ശശിയേട്ടന്‍ സ്വന്തം മോളായ രാധയെ നിത്യവും കോളെജില്‍ കൊണ്ടുപോയി വരാന്‍ എല്പിക്കാന്‍ എന്തിനാണ് ദൈവം തോന്നിപ്പിച്ചത്. ? അല്ലയിരുന്നെന്കില്‍ അവള്‍ അവനെ ഇഷ്ട്പ്പെടുമായിരുന്നില്ലല്ലോ, ഒരു പക്ഷെ അവള്‍ അവനെ അറിയുക പോലുമില്ലായിരുന്നു, അവനിലെ എന്താണ് അവളെ വല്ലാതെ ആകര്‍ഷിച്ചത്, വെളുത്ത് ചുവന്ന സുന്ദരമായ രൂപമോ?... അദ്വാനത്തിന്റെ പ്രദീകമായ ശരീരമോ?.. നിഷ്കളങ്കമായ സ്വോഭവമോ?... അല്ലന്കില്‍ സ്നേഹം മാത്രമുള്ള മനസ്സോ.. ? അറിയില്ല.. അവളുടെ ഇഷ്ടം അവളാരോടും പറഞ്ഞതുമില്ല, ഇതൊന്നുമാറിയാതെ രാധയുടെ അച്ഛന്‍ അവള്‍ക്കു വേണ്ടി നല്ലൊരു പയ്യനെ കണ്ടത്തി, രാധയെ ആദ്യമേ അറിയാവുന്ന അവളുടെ കുടുംബ സുഹൃര്ത്തുക്കളിലോരാളായ രാഹുലാണ് പയ്യന്‍, രഹുലും വീട്ടുക്കാരും മുന്‍കൈ എടുത്ത ആലോചന, എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടു. എതിര്‍പ്പൊന്നും കാണാത്തത് കൊണ്ടു രാധയുടെ അഭിപ്രായം പ്രത്യേകിച്ച് ചോദിച്ചില്ല, അല്ല... ഇഷ്ടപ്പെടതിരിക്കേണ്ട കാര്യമില്ല.. എന്നാല്‍ എല്ലാം മനസ്സിലുറപ്പിച്ച പോലെ സന്തോഷത്തോടെ എല്ലാത്തിലും സഹകരിച്ചു അവള്‍. എല്ലാവര്‍ക്കും പ്രിയന്കരനായ രാചുലുമായുള്ള വിവാഹത്തിനു എതിര്‍പ്പ് പ്രകടിപ്പിച്ച് തന്റെ ഇഷ്ടം അരീച്ചാല്‍ നടക്കില്ല എന്ന് നന്നായി അറിയാമായിരുന്ന രാധ കല്യാണ തലേ ദിവസം സുകുമാരന്‍ താമസിക്കുന്ന വാടക വീട്ടില്‍ ചെന്നു സ്വീകരിക്കണമെന്ന് പറഞ്ഞപ്പോള്‍ സത്യത്തില്‍ സുകുമാരന്‍ ഞെട്ടി, പലതും പറഞ്ഞു രാധയെ മടക്കിയയക്കാന്‍ ശ്രമിചെന്കിലും രാധയുടെ തീരുമാനം ഉറച്ചതായിരുന്നു, സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ആരുമില്ലതിരുന്ന സുകുമാരന്‍ രാധയുടെ സ്നേഹത്തിനു മുന്നില്‍ മുട്ടു മടക്കി. അന്ന് തന്നെ അവര്‍ രജിസ്റ്റര്‍ മാര്യേജ് ചെയ്തു, പിറ്റേന്നു നടക്കാനിരുന്ന കല്യാണം മുടങ്ങിയത്‌ നാട്ടില്‍ അറിഞ്ഞു തുടങ്ങിയതോടെ അന്നുവരെ നാട്ടുകാര്‍ക്ക് പ്രിയപ്പെട്ടവനായിരുന്ന സുകുമാരന്‍ അന്നുമുതല്‍ ശഷിയെട്ടനെ വന്ജിച്ചവാനും വേരുക്കപ്പെട്ടവനുമായപ്പോള്‍ രാധ അവള്‍ കാരണം അപമാനിതരായ വീട്ടില്‍ നിന്നും വീട്ടുകാരുടെ മനസ്സില്‍ നിന്നും പുറത്താക്കപ്പെട്ടു, നാട്ടുകാരും വീട്ടുകാരും ഒറ്റപ്പെടുത്തിയപ്പോഴും , തന്നെ ഇഷ്ടപ്പെടാത്ത തനിക്കിഷ്ടപ്പെട്ടവനോറൊപ്പം ജീവിക്കാന്‍ ചന്കൂട്ടം കാണിച്ച രാധയെ അഭിനന്ധിക്കാന്‍ എത്തിയിരുന്ന നല്ലവനായ രാഹുല്‍ ഒരു വര്‍ഷത്തിനു ശേഷം ഇന്നിതാ ഇപ്പൊ രാധയുടെ മുന്നില്‍ ഇങ്ങനെ ഒരു സാഹചരിയത്തില്‍....
എന്താണ് രാധേ സംഭവിച്ചത് ..? രാഹുല്‍ വീണ്ടും ചോദിച്ചു... "വീട്ടുകാരുടെ ശാപമോ.. അല്ലന്കില്‍ അവരെ ധിക്കരിച്ചതിലുള്ള ദൈവ ശിക്ഷയോ? അറിയില്ല... വിധി ഒരു ഓട്ടോ അപകട രൂപത്തില്‍ ഇന്നു ഈ മോര്‍ചറിയുറെ മുന്നിലെത്തിച്ചു എന്നെ .. എന്തു ചെയ്യനമെന്നറിയില്ല... എനിക്കാരുമില്ല... രാധ വിതുമ്പി...

വിഷമിക്കേണ്ട രാധേ എന്ന് പറഞ്ഞു അവളുടെ കൈവശം നിന്നും അവളുടെ കുഞ്ഞിനെ വാങ്ങി അടുത്ത കടയില്‍ നിന്നു രാഹുല്‍ പാല് വാങ്ങി കൊടുത്തപ്പോള്‍ അവള്‍ കരുതിയില്ല രാഹുല്‍ സുകുമാരനെ സ്വൊന്തം പറമ്പിന്റെ മൂലയില്‍ സംസ്കരിക്കുമെന്നു, ഒറ്റപ്പെട്ടു ഇരുട്ടിലായ ന്റെ ജീവിതത്തിലേക്ക്‌ വെളിച്ചം വീശുമെന്ന്, തന്റെ കുഞ്ഞിനെ സ്വൊന്തം കുഞ്ഞായി കാണുമെന്നു...

10 comments:

Shabeeribm said...

ശരിക്കും ഹൃദയസ്പര്‍ശിയായ കഥ ....ഇഷട്ടെപ്പെട്ടു ....

ഒരു സ്നേഹിതന്‍ said...

തുടക്കക്കാരനായ എന്റെ ബ്ലോഗിലെ ആദ്യ കമാന്‍‌ഡ് തന്നെ പോസടിവ് റിസല്‍ട്ട് തന്ന അക്ഞാതന്നു നന്ദി... കൂട്ടത്തില്‍ എന്തെങ്കിലും ഉപദേശം കൂടി തന്നിരുന്നെങ്കില്‍ ഈ സ്നേഹിതന്നു ഹ്രദയം നിറഞ്ഞേനെ...

ബീരാന്‍ കുട്ടി said...

സ്നേഹിതനെ,
ഞാന്‍ വന്നൂട്ടോ, ഇനി നാലാളെ കൂട്ടണം. അതിന്‌ വഴിയുണ്ട്‌. അതിന്‍ മുന്‍പ്‌, അജ്ഞാതന്‍ പറഞ്ഞ പോലെ, മനസ്സിലെവിടെയോ, ഒരിത്തിരി നനവ്‌ പടര്‍ത്തി നിങ്ങളുടെ കഥ. കഥയുടെ ഇതിവൃതം മനോഹരമാണ്‌. വായനക്കാരന്റെ മനസില്‍ അതിവിശാലമായ വതായനങ്ങള്‍ തുറന്ന്‌പിടിച്ചുള്ള സൃഷ്ടി.

എനിക്ക്‌ വ്യക്തിപരമായി ഒന്ന് രണ്ടെണ്ണം പറയാനുള്ള സ്വാതന്ത്രം അനുവാദത്തോടെതന്നെ ഞാന്‍ ഉപയോഗിച്ചോട്ടെ.

ഒന്ന്, അക്ഷരതെറ്റ്‌, അത്‌ മനപൂര്‍വ്വം വരുത്തിയ പോലെ. ഒന്ന് കൂടി വായിച്ചിരുന്നെങ്കില്‍ ഒഴിവാക്കാമായിരുന്നു പലതും.

രണ്ട്‌, രണ്ടെമുക്കാല്‍ കാല്‍ കോല്‍ നീളത്തില്‍ കിടക്കുന്ന വേഡ്‌ വേരി, അതൊഴിവാക്കിയാല്‍ വളരെ നല്ലത്‌.

ഒരല്‍പ്പംകൂടി ശ്രദ്ധിച്ചാല്‍, ഒന്നാം നിര എഴുത്തുകാരുടെ കുട്ടത്തില്‍ തന്നെയാവും സ്നേഹിതന്റെ സ്ഥാനം. സര്‍വ്വവിധ മംഗളങ്ങളും നേര്‍ന്ന്‌കൊണ്ട്‌, സ്നേഹപൂര്‍വ്വം ഞാന്‍ സ്നേഹിതനെ ബൂലോകത്തിലേക്ക്‌ സ്വാഗതം ചെയ്യുന്നു.

OAB/ഒഎബി said...

സ്നേഹിതാ...ഈ ഭൂലോകത്തില്‍ എല്ലാകാലത്തും,
എല്ലാവരുടെയും സ്വന്തം സ്നേഹിതനായി കഴിയാനുള്ള ഭാഗ്യം ഉണ്ടാവട്ടെ.
പിന്നെ കഥ...കഥ വായിക്കുന്‍പോള്‍ ഞാന്‍ ആ മോറ്ച്ചറിയുടെ മുന്‍പില്‍ ഉണ്ടായിരുന്നു. നന്ദി.
മറ്റൊരു സ്നേഹി...ഒഎബി.

Shaf said...

നന്നായി..
നല്ല സന്ദേഷം മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു..
വരികള്‍ക്കിടയില്‍ അല്പം അകലം പാലിച്ചാല്‍ വായിക്കാന്‍ എളുപ്പമായിരുന്നു..

(ഈ വേഡ് വെരി ഒരു പാരയാ, തനി കമ്പിപ്പാര നമ്മുക്കിത് വേണോ?)

Jayasree Lakshmy Kumar said...

നല്ല കഥ

ഒരു സ്നേഹിതന്‍ said...

"മനസ്സിലെവിടെയോ, ഒരിത്തിരി നനവ്‌ പടര്‍ത്തി നിങ്ങളുടെ കഥ. കഥയുടെ ഇതിവൃതം മനോഹരമാണ്‌. വായനക്കാരന്റെ മനസില്‍ അതിവിശാലമായ വതായനങ്ങള്‍ തുറന്ന്‌പിടിച്ചുള്ള സൃഷ്ടി."
ബീരാന്‍ കുട്ടിക്ക... നിങ്ങളെ കൂട്ടത്തില്‍ എന്നേം കൂടെ കൂട്ടമെന്നു പറഞ്ഞതില്‍ അതിയായ സന്തോഷം... സന്തോഷം കൊണ്ടു കണ്ണ് നിറഞ്ഞു... സത്യം...ദേ നോക്ക്.... ങ്ങള് ദേഷ്യം പിടിച്ചാലും വേണ്ടില്ല ഞാന്‍ പറയാം "ഞാന്‍ കുറച്ച് മടിയുള്ള കൂട്ടത്തിലാണ് " അത് കൊണ്ടാണ് അക്ഷരതെറ്റൊന്നും ശ്രദ്ധിക്കാതെ പോയത്. ഇനി മുതല്‍ ശ്രദ്ധിച്ചോളാം.... നന്ദി... ഒരായിരം നന്ദി.........

ഒരു സ്നേഹിതന്‍ said...

തുടക്കക്കാരനായ എന്റെ ബ്ലോഗ് വായിച്ച് അഭിപ്രായങ്ങള്‍ പറഞ്ഞു നിര്‍ദേശങ്ങള്‍ തന്ന എല്ലാവര്ക്കും നന്ദി...

ശ്രീ said...

ചെറുതെങ്കിലും നല്ല കഥ, മാഷേ. അക്ഷരത്തെറ്റുകള്‍ ഒന്നൂടെ ശ്രദ്ധിയ്ക്കണേ...

പ്രദീക്ഷയും = പ്രതീക്ഷയും.
രഹുലും = രാഹുലും
ചന്കൂട്ടം = ചങ്കൂറ്റം (changkUtam)

യൂനുസ് വെളളികുളങ്ങര said...

yes sir, tank you for your right choice, i read well your blog enike istapettu nallavannam