Thursday, June 26, 2008

നീയാണെന്റെ എല്ലാം.....

രണ്ടായിരത്തി ആറ് മേയ് പതിനേഴു.....
അന്നായിരുന്നു രണ്ടു വര്‍ഷത്തെ പ്രവാസ ജീവിതത്തിന്‌ ശേഷം നാട്ടിലേക്ക് തിരിച്ചത്.. മനസ്സില്‍ ഒരുപാടു മോഹങ്ങളുടെ മൊട്ട് വിരിയുന്ന പ്രദീക്ഷകളുണ്ടായിരുന്നെങ്കിലും, ജീവിതത്തിലെ ഒരുപാടു മധുര പ്രണയത്തിന്റെയും , വിരഹ വേദനയുടെയും അവസാനം വിധി അവളെ എന്റെ മുന്നിലെത്തിച്ചു....


അത് പതിവുപോലെ നേരം പോക്കിനോ, കളി തമാശക്കോ ആയിരുന്നില്ല...
ജീവിതമെന്ന മഹാ സാഗരത്തിന്റെ ഓളങ്ങള്‍ക്ക് താളം കൊണ്ടു വരാന്‍,...
യഥാര്‍ഥ സ്നേഹത്തിന്റെ അര്‍ത്ഥം മനസ്സിലാകാന്‍ .......


അന്നൊരു ജൂണ്‍ ഇരുപത്തി ഒമ്പത് ....

മാതാപിതാക്കളുടെ സംരക്ഷണത്തില്‍ നിന്നും "ഞാനേറ്റു" എന്ന് പറഞ്ഞു അവളെ സ്വീകരിക്കുമ്പോള്‍ എനിക്ക് ഇരുപത്തി മൂന്നു വയസ്സ്, .. ജീവിതം എന്തെന്നറിയാത്ത എനിക്ക് അന്ന് മനസ്സില്‍ ഭയം നിറഞ്ഞ സന്തോഷമായിരുന്നു....


അവള്‍ വന്നതിനു ശേഷം ജീവിതത്തിന്‍റെ സുഖവും, സന്തോഷവും, മനസ്സിലാക്കി ഞാനും നീയുമില്ലാതെ "നമ്മള്‍ മാത്രം" ആയ ദിനങ്ങളിലെത്തിയപ്പോഴേക്കും വിധിക്കപ്പെട്ട പ്രവാസ ജീവിതത്തിന്‌ ഞാന്‍ മാര്‍ക്ക് കൂടുതലി്ട്ടപ്പോള്‍.... അവള്‍ അവിടെയും ഞാന്‍ ഇവിടെയുമായി....


മാസങ്ങള്‍ക്ക് ശേഷം ഇന്നു റിയാദിലെ ചുട്ടുപൊള്ളിക്കുന്ന ചൂടില്‍ റൂമിലെ തണുപ്പിക്കുന്ന യന്ത്രങ്ങല്‍ക്കിടയിലും എനിക്ക് ചൂടുണ്ടെന്കില്‍ അതവളുടെ സാമീപ്യം കൊണ്ടു മാത്രമാണ്...


ഞാനും അവളും .. പിന്നെ ഞങ്ങളുടെ സന്തോഷങ്ങളും, ഇണങ്ങുംമ്പോഴുള്ള സുഖത്തിനായുള്ള പിണക്കങ്ങളും മാത്രമുള്ള എന്‍റെ ജീവിതത്തില്‍ കൂടുതല്‍ സുഖങ്ങളും സന്തോഷങ്ങളും സമ്മാനിച്ച എന്റെ പ്രിയ സഖിക്കു ഈ വരുന്ന ജൂണ്‍ ഇരുപത്തി ഒമ്പതിന് രണ്ടാം വിവാഹ വാര്‍ഷികത്തില്‍ ഞാന്‍ എന്ത് സമ്മാനം നല്കും?

എന്ത് നല്‍കിയാല്‍ അവള്ക്ക് പകരമാവും???

..................................................

20 comments:

ഒരു സ്നേഹിതന്‍ said...

എന്റെ പ്രിയ സഖിക്കു 2008 ജൂണ്‍ 29 നു രണ്ടാം വിവാഹ വാര്‍ഷികത്തില്‍ ഞാന്‍ എന്ത് സമ്മാനം നല്കും?, എന്ത് നല്‍കിയാല്‍ അവള്ക്ക് പകരമാവും???

Ranjith chemmad said...

wishing you a very happy
anvrsry....

SreeDeviNair said...

സ്നേഹിതന്‍,
ചോദിച്ച വരികള്‍
ഇതാ..
അകതാരിലായിരം..
ആത്മഹര്‍ഷങ്ങളായ്..
അലയുന്നൂഓമനേ,
നിന്നോര്‍മ്മയില്‍..

അകലെയായലയുന്ന,
മനമാണുയെന്നുള്ളം,
അരികില്‍ നീയെത്തുകില്‍,
ആശ്വാസമായ്......


ഇഷ്ടമായെങ്കില്‍,
ഭാര്യയ്ക്ക്,
നല്‍കൂ.. ശ്രീദേവിനായര്‍.

ശ്രീ said...

സത്യസന്ധമായ സ്നേഹം തന്നെ ആണ് മാഷേ ഏറ്റവും വല്യ സമ്മാനം.

വിവാഹ വാര്‍ഷികാശംസകള്‍ നേരുന്നു, ഹൃദയപൂര്‍വ്വം.
:)

OAB said...

ഞാനങ്ങനെ ഒരു ദിവസത്തെ കുറിച്ച് ഓറ്ക്കാറില്ല. അത് കൊണ്ടായിരിക്കാം എന്ത് പറയാം, കൊടുക്കാം എന്നൊന്നും പറയാനും അറിയില്ല.
സുഖ സന്തോഷത്തോടെ ഒരു പാട്,ഒരു പാട് കാലം കഴിയാനുള്ള അനുഗ്രഹം പടച്ച തമ്പുരാന്‍ തരുമാറാകട്ടെ എന്ന ഒരു പ്രാറ്ത്തന മാത്രം.

മൊല്ലാക്ക said...

മാനേ സ്നേഹിതാ.......

ഇജ്ജ് ഒന്നുകൊണ്ടും ബേജാറാവണ്ടാ....
ഞമ്മള്‍ ഞമ്മളെ നബീസൂന്‍ ഓളെ(ഇന്റീം)കല്യാണ വാര്‍സികത്തിന്‍,ഒന്നൊന്നര കിലോ നല്ല പുളിള്ളെ മൂവാണ്ടന്‍ മാങ്ങ വാങ്ങി കൊടുത്ത്....(രണ്ടാമത്തോനെ പള്ളീലേര്‍ന്ന്)
ഓക്കും ഇച്ചും കുടീലെല്ലാര്‍ക്കും സന്തോഷം.
പയറ്റി നോക്കു പഹയാ....

വാല്‍മീകി said...

വിവാഹവാര്‍ഷികാശംസകള്‍!

വാല്‍മീകി said...

വിവാഹവാര്‍ഷികാശംസകള്‍!

ശിവ said...

ഇനിയുള്ള ജന്മങ്ങളിലും കൂടെയുണ്ടാവണം എന്നു പറയൂ ആ സ്നേഹനിധിയായ ഭാര്യയോട്.....

സസ്നേഹം,

ശിവ.

Seema said...

നന്നായിരിക്കട്ടെ!ജീവിതത്തില്‍ എല്ലാ സുഖങ്ങലും ഭാര്യയ്ക്കു കൊടുക്കാന്‍ ശ്രമിക്കു...

ഒരു സ്നേഹിതന്‍ said...

ശ്രീദേവി ചേച്ചി വരികള്‍ എനിക്കിഷ്ടമായിട്ടോ , ഭാര്യ ചേച്ചിയോട് അന്വേഷണം അരീച്ചിട്ടുണ്ട്....

രന്‍ജിത്ത് ഭായ്, ശ്രീ, ഓ.എ.ബി, മൊല്ലാക്ക, വാല്‍മീകി, ശിവ, സീമ, ... ഇതുവഴി വന്നു എനിക്കും ഭാര്യക്കും ആശംസകള്‍ നല്‍കിയതിനു നന്ദി....

രസികന്‍ said...

സ്നേഹിതന്റെയും പ്രിയസഖിയുടെയും ജീവിതത്തിൽ എന്നും സന്തോഷം നിറഞുനിൽക്കട്ടെ എന്ന് ആശംസിക്കുന്നതോടൊപ്പം എന്റെ സ്നേഹന്വേഷണങ്ങൾ അറിയിക്കുകയും ചെയ്യുക
സ സ്നേഹം രസികൻ

SreeDeviNair said...

സ്നേഹിതന്‍.
എന്റെ,
സ്നേഹാന്യേഷണങ്ങള്‍...
ഭാര്യയെ,
അറിയിച്ചേയ്ക്കൂ..
അഭിപ്രായത്തിനു,
നന്ദി..
എന്റെആശംസകള്‍.
രണ്ടുപേര്‍ക്കും..


ചേച്ചി..

abhayarthi said...

ആദ്യത്തെ പ്രേമം കലക്കിയ ആ ബന്ധുവിന് ഒരായിരം നന്ദി അറിയിക്കണം . തുടര്‍ന്നുള്ള നിങ്ങളുടെ ജീവിതവും സന്തോഷം നിറഞ്ഞതാവട്ടെ എന്ന് ആശംസിക്കുന്നു

Najeeb Chennamangallur said...

സ്നേഹ തീരത്തു ഇതാ ഞാൻ വിതറുന്നു
ഒരായിരം റോസാപ്പൂക്കൾ.

annamma said...

എന്ത് നല്‍കിയാല്‍ അവള്ക്ക് പകരമാവും???
അവള്‍ക്കു പകരം അവള്‍ മാത്രം, വേറെ ഒന്നും വേണ്ടാട്ടോ :)
ഇപ്പോഴാണ്‍ ഈ പോസ്റ്റ് കണ്ടത്.നന്നായിട്ടുണ്ട്

NITHYAN said...

വെല്‍ഡിംഗ്‌ ഡേ ആശംസകള്‍ ഒരല്‌പം വൈകിപ്പോയി. സ്‌നേഹപൂര്‍വ്വം നിത്യന്‍

Typist | എഴുത്തുകാരി said...

ഒരിത്തിരി വൈകിപ്പോയി. നിങ്ങളുടെ ജീവിതത്തില്‍ നന്മയും സന്തോഷവും മാത്രം ഉണ്ടാവട്ടേ, എന്നു് ആശംസിക്കുന്നു.
(എന്നിട്ടെന്തു കൊടുത്തു പ്രിയസഖിക്കു്?)

ഒരു സ്നേഹിതന്‍ said...

രസികൻ, അഭയാർധി, നജീബ് ഭായ്, അന്നമ്മ , നിത്യൻ, എഴുത്തുകാരി...
ഇതുവഴി വന്നു എനിക്കും ഭാര്യക്കും ആശംസകള്‍ നല്‍കിയതിനു നന്ദി....

നാന്ദാ ബുജി!!! said...

ഒരായിരം വറ്ഷം സന്തോഷത്തോടെയും സ്നേഹത്തോടെയും ഒരുമിച്ചു ജീവിക്കാനും സത്സ്വഭാവികളായ സന്താനങളെ ലഭിക്കുവാനും സറ്വ്വ ഷക്തനായ ദൈവത്തോട് പ്രാർതിക്കുന്നതോടൊപ്പം ഈ എളിയവന്റെ വിവാഹ വാർഷികാഷംസകൽ നേരുന്നു.