Thursday, June 12, 2008

കാത്തിരിപ്പ്...........

......പതിവു പോലെ ശങ്കരന്‍ മാഷ്‌ പ്രാഥമിക കര്‍മ്മങ്ങളെല്ലാം കഴിഞ്ഞ് ഉമ്മറത്തെ ചാരുകസേരയില്‍ വന്നിരുന്നു.
അതിലിരിക്കാനാണ് മാഷിനിഷ്ടം...
ഇന്നു പതിവിലും ക്ഷീണിതനാണ് മാഷ്‌..
.... മാഷേ.. ഞാന്‍ പോവാണ് ... കുളിക്കാനുള്ള വെള്ളം ചൂടാക്കി വച്ചിട്ടുണ്ട് എന്ന് പറഞ്ഞ്‌ തിരക്കിലിറങ്ങിയ ഞാന്‍ തിരിഞ്ഞു നോക്കി ചോദിച്ചു...
എന്തെ മാഷേ ഒരു വല്ലായ്മ??
ഒന്നുല്ല മോളെ......
പേര് ലക്ഷ്മിന്നാനെങ്കിലും എന്നെ മോളേന്നാ വിളിക്ക്യ... ....
.................
സ്വന്തം അച്ഛനും അമ്മയും ആരെന്നറിയാത്ത എനിക്ക് അച്ഛനും അമ്മയും കൂടെപിറപ്പും എല്ലാം മാഷായിരുന്നു....
എട്ടു വര്‍ഷമായി ഞാന്‍ മാഷിന്‍റെ കൂടെ ഉണ്ട്.....
മാഷിന്‍റെ രണ്ടാം ഭാര്യ ശാരദ ടീച്ചറും മരിച്ചപ്പോള്‍ മാഷിനൊരു തുണയാകുമെന്നും പറഞ്ഞ്‌ അനാഥാലയത്തിലായിരുന്ന എന്നെ മാഷിനു ഏല്പിച്ചു കൊടുത്തത് മാഷിന്‍റെ അടുത്ത സുഹൃത്തായ പൌലോസച്ചനായിരുന്നു .
ഇവളെതാനെന്നു അന്ന് മാഷ്‌ പൌലോസച്ചനോടു ചോദിച്ചപ്പോള്‍ ... " അതറിയേണ്ട, ആരും അന്വേഷിച്ചു വരില്ല" എന്നായിരുന്നു അച്ഛന്റെ മറുപടിയെന്നു ഒരിക്കല്‍ മാഷെന്നോടു പറഞ്ഞിട്ടുണ്ട്....
പിന്നെ അതിനെ കുറിച്ചു ഞാന്‍ മാഷോടോന്നും ചോദിച്ചിട്ടില്ല...
തനിക്ക് ജന്മം തന്നവരെ പറ്റി പൌലോസച്ചനെ കാണുമ്പോള്‍ ചോദിക്കനമെന്നുണ്ടായിരുന്നു... പക്ഷേ...
കഴിഞ്ഞ വര്‍ഷം ആ മോഹവും അസ്ഥമിച്ചു..
അച്ഛന്‍ ഇഹലോകം വെടിഞ്ഞു....
..... ജന്മം തന്നവരെ അറിയാത്ത , അതറിയുന്നവരെ പോലും അറിയാത്ത എനിക്ക് മാഷിന്‍റെ വീടു സ്വന്തം വീടുപോലെയായിരുന്നു....
.....................
അന്ന് ആദ്യമായി മാഷിന്‍റെ വീടുപടി കയറി വരുമ്പോള്‍ മാഷെന്നോടു ചോദിച്ചു...
എന്താ പേര്‌....??
ലക്ഷ്മി ... ഞാന്‍ പറഞ്ഞു
ഞാന്‍ എന്താ വിളിക്ക....
ലക്ഷ്മിന്നു....
വേണ്ട... അത് വേണ്ട... ഞാന്‍ മോളേന്നു വിളിക്കാം ....
മോള്‍ ഇങ്ങടുത്തു വാ....
ആത്മാര്ഥമായിട്ട് ഇതു വരെ ആ വിളി കേള്‍ക്കാത്ത എനിക്ക് എന്തോ, മനസ്സില്‍ വല്ലാത്തൊരു സുഖാനുഭവം,...
ആരുമില്ലാന്നു കരുതിയ ജീവിതത്തില്‍ ആരൊക്കെയോ ഉണ്ടായ പോലെ.....
അന്ന് തുടങ്ങി ഇന്നു വരെ എന്നെ പേര്‌ മാത്രമായി വിളിച്ചിട്ടില്ല...
മോളെ അല്ലങ്കില്‍ ലക്ഷ്മി മോളെ... എന്നാ വിളിക്കുക...
.......... പക്ഷെ അന്നും ഇന്നും എന്റെ നാവില്‍ മാഷെന്നെ വരൂ... ഒരു പക്ഷെ യഥാര്‍ത്ഥ അച്ചന്‍
എന്നെങ്കിലും വരുമെന്ന മനസ്സിന്റെ ഉള്ളിലെ മോഹമായിരിക്കാം അതിന് കാരണം....
...........................................................
ഇന്നലെ പ്രഷറിന്റെ ഗുളിക കഴിച്ചില്ലേ മാഷേ.....??
ഉവ്വ്...
പിന്നെ എന്‍റെ മാഷിനെന്തു പറ്റി..... ഞാന്‍ ചോദിച്ചു....


""അവനെ ഒന്നു കാണണമെന്ന് വല്ലാത്തൊരാഷ.... ""

......എത്രയായാലും കൊള്ളി വെക്കേണ്ടവനല്ലേ.....

ഇതാ ഇപ്പൊ നല്ല കാര്യായത്...
ഇപ്പൊ എന്തിനാ അങ്ങിനെ ഒക്കെ ചിന്തിക്കണേ...
കൊള്ളിവേക്കാനോക്കെ ഇനി ഒരുപാടു സമയില്ലേ....
എന്റെ മാഷ്‌ ഇനിയും ഒരു നൂറു കൊല്ലം ഇങ്ങനെ ഇരിക്കും....
.. മാഷിന്‍റെ തോളില്‍ കൈ വച്ചു കുറച്ചു മനസ്സുറപ്പോടെ ഞാന്‍ പറഞ്ഞു.....
.....................
തോളില്‍ വച്ച എന്‍റെ കൈ പിടിച്ചിട്ട് മാഷ്‌ ചോദിച്ചു....
"""""" ഞാന്‍ പോയാല്‍ പിന്നെ ന്‍റെ മോള്‍ക്കരാ തുണ""""
മാഷിന്‍റെ കണ്ണില്‍ നിന്നു കണ്ണ് നീര്‍ പൊടിയുന്നുണ്ടോ???
അതോ!! കണ്ണീരുറവ പൊട്ടുന്ന എന്‍റെ കണ്ണിലൂടെ നോക്കിയപ്പോള്‍ എനിക്ക് തോന്നിയതാണോ??
"" ആരും ഇല്ലാത്തവര്‍ക്ക് ദൈവം തുണ "" എന്ന് മാഷെപ്പോഴും പറയാറില്ലേ....
ഒരു വിധം ഞാന്‍ പറഞ്ഞൊപ്പിച്ചു തിരിഞ്ഞു നടന്നു....


................
...........മാഷിന്‍റെ ചോദ്യം എന്നെ വല്ലാതെ വിഷമിപ്പിച്ചു... മാഷിന്‍റെ സ്നേഹം കൊണ്ടും സാമീപ്യം കൊണ്ടും
എനിക്കിതു വരെ ചിന്തിക്കേണ്ടി വന്നിട്ടില്ലാത്ത ഒരവസ്ഥ...

.......................................................
................. ഇപ്പോള്‍ ആകെയുള്ള വരുമാന മാര്‍ഗ്ഗം ഗീത ചേച്ചി തരുന്ന തുച്ചമായ സംഖ്യയാണ് , അതിന് പകരമായി എന്നും ആറ് മണിക്കൂര്‍ ട്രൈലരിംഗ് ചെയ്തു കൊടുക്കും .


ഇന്നു പോവാതിരുന്നാലോ....?? ഞാന്‍ ചിന്തിച്ചു....
വേണ്ട പോവാം ... ഞാന്‍ കുറച്ച് വേഗത്തില്‍ നടന്നു.....
ഗീത ചേച്ചിയുടെ പീടികയുടെ അടുത്തെത്തിയപ്പോള്‍ എന്താന്നറിയില്ല, വല്ലാത്തൊരു തലവേദന....
ഉള്ളില്‍ കയറി കുറച്ചു വെള്ളം കുടിച്ചു അവിടെ ഇരുന്നു.....
എന്തുപറ്റി ലക്ഷ്മി?
ചോദ്യം കെട്ട് തിരിഞ്ഞു നോക്കിയപ്പോള്‍ ഗീത ചേച്ചിയാണ്‌...
വല്ലാത്തൊരു തലവേദന...
എന്നാ കുറച്ചു അവിടെ കിടന്നു നോക്കു ചിലപ്പോള്‍ മാറുമായിരിക്കും....
വേണ്ട സാരല്ല.. .. . ഞാന്‍ പറഞ്ഞു
കണ്ണടച്ചു കുറച്ചിരുന്നു... ഇല്ല!!!
മാറുന്നില്ല... തലവേദന അതെപോലെ തന്നെയുണ്ട്‌...
ഇപ്പൊ എങ്ങിനെയുണ്ട്‌??? ,,, ചോദിച്ചതു ഗീത ചേച്ചിയുടെ അനിയത്തിയായിരുന്നു...
കുറവില്ല...
ഡോക്ടറെ കാണണോ?
വേണ്ട.... ഒന്നുറങ്ങിയാല്‍ മാറിക്കൊള്ളും....
ദീപു... നീ ലക്ഷ്മി ചേച്ചിയെ ഒന്നു വീടു വരെ കൊണ്ടാക്ക്...
കല്പന ഗീത ചേച്ചിയുടെയായിരുന്നു...
........................... ഓട്ടോ ശങ്കരന്‍ മാഷിന്‍റെ മുറ്റത്ത്‌ നിര്‍ത്തി..... ലക്ഷ്മി അതില്‍ നിന്നിറങ്ങി
നേരെ റൂമിലേക്ക് നടക്കുമ്പോള്‍ മാഷ് ചാരുകസേരയില്‍ അതേഇരിപ്പുണ്ടായിരുന്നു....
എന്തു പറ്റി മോളെ???
ഒരു തലവേദന ഇന്നു ലീവാക്കാമെന്നു കരുതി....
മാഷെന്താ കുളിചില്ലേ ഇതുവരെ!!!


.." കുളിക്കണോ? ... കുളിക്കണം ... കുളിക്കാതെ പിന്നെ എങ്ങനെയാ.... ... എന്നാലും.... അവന്‍ വന്നില്ലല്ലോ മോളെ.........."...


മാഷിന്‍റെ സംസാരത്തില്‍ എന്തോ ഒരു വ്യതിചലനം തോന്നിയ ഞാന്‍ മാഷോടു പറഞ്ഞു .
" അവന്‍ വരും മാഷ്‌ പോയി കുളിച്ചേ ".
കുളിക്കമെന്നും പറഞ്ഞു മാഷ്‌ അകത്തേക്ക്‌ പോയപ്പോള്‍ ഞാന്‍ റൂമില്‍ കയറി ഒന്നു നിവര്‍ന്നു കിടന്നു , കിടന്നപ്പോള്‍ തന്നെ ഒരാശ്വാസം... കിടപ്പില്‍ ഞാനറിയാതെ ചിന്തിച്ചു പോയി...

അവന്‍ വരോ ???????
മാഷിന്‍റെ ആകെയുള്ള സമ്പാദ്യം , ഒരേ ഒരു മകന്‍
"അനന്തന്‍"
ആദ്യ ഭാര്യ തങ്കത്തിലുണ്ടായതാണ്, വിവാഹം കഴിഞു നീണ്ട എട്ടു വര്‍ഷത്തിനു ശേഷം പ്രാര്ത്ഥന കൊണ്ടും വഴിപാടു കൊണ്ടും ദൈവം കനിഞ്ഞെകിയ മകന്‍ ‍ , അങ്ങിനെയാ എല്ലാവരും അനന്തനെ കുറിച്ച് പറഞ്ഞിരുന്നത്....
തങ്കമ്മ സ്കൂള്‍ ടീച്ചറല്ലങ്കിലും , ടീച്ചെറെന്നാ എല്ലാവരും വിളിക്ക...
അനന്തനു പന്ത്രണ്ട് വയസ്സായപ്പോള്‍ ടീച്ചര്‍ ക്യാന്‍സര്‍ വന്നു മരിച്ചു....


............അന്ന് ശങ്കരന്‍ മാഷിനു നാല്പതി എട്ടു വയസ്സ്,
ഇനിയുള്ള കാലം മോന് വേണ്ടി ജീവിക്കാമെന്നു കരുതിയ മാഷിനു പക്ഷെ....
പൊതു പ്രവര്‍ത്തനവും , രാഷ്ട്രീയവും , സ്കൂളും ശ്രദ്ധിച്ചു മോന്റെ കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധ കൊടുക്കാന്‍ പറ്റാതെ വന്നപ്പോഴാണ് രണ്ടാം ഭാര്യ ശാരദ ടീച്ചറെ കല്യാണം കഴിച്ചത് .

ശാരദ ടീച്ചര്‍ സ്നേഹ സമ്പന്നയായിരുന്നെങ്കിലും , എന്തോ... അനന്തനു ടീച്ചറെ അത്ര ഇഷ്ടപ്പെട്ടില്ല...

നല്ലതും ചീത്തയും തിരിച്ചറിയാന്‍ പറ്റാത്ത പ്രായം , വാശിയും കുറുമ്പും അടങ്ങിയ പ്രകൃതം, സ്വന്തം അമ്മയുടെ സ്നേഹം കിട്ടി കൊതി തീരാത്ത ഒരു മകന്‍....

"" പോറ്റമ്മ ഒരിക്കലും പെറ്റമ്മയാവില്ല "" എന്നൊരു കുറിപ്പെഴുതി വച്ചു അന്നിറങ്ങിയതാണ്,

അനന്തന്‍....അവനെവിടുന്നു കിട്ടി ഇത്ര ചിന്താ ശക്തി....

തുടക്കത്തില്‍ മാഷൊരുപാട് അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല...

മകന്റെ വേര്‍പാടില്‍ ആകെ തളര്‍ന്ന മാഷിനു ശാരദ ടീച്ചര്‍ എന്നും തണലും , ആശ്വാസവുമായിരുന്നു..

എട്ടു വര്‍ഷങ്ങള്‍ക്ക് മുമ്പ്‌ ശാരദ ടീച്ചറും ഓര്‍മയായി...

......... പതിനാറു വര്‍ഷങ്ങള്‍ക്ക് മുമ്പു പുറപ്പെട്ടു പോയ അനന്തനെയാണ് മാഷ്‌ ചോദിക്കുന്നത്‌....

എന്നും പ്രദീക്ഷയോടെ ഉമ്മറത്തെ ചാരുകസേരയില്‍ വന്നിരിക്കുമെങ്കിലും ഇപ്പൊ എന്തെ ഇങ്ങനെ ചോദിക്കാന്‍...

...................... പ്ത്ക് ... ... എന്നൊരു ശബ്ദം കേട്ടപ്പോഴാണ്‌ ഞാന്‍ ചിന്തയില്‍ നിന്നുണര്‍ന്നത്‌....

കതകു തുറന്നു പുറത്തേക്ക് വന്നപ്പോള്‍ , മോളെ.... എന്നൊരു വിളി.....

വിളി കുളിമുറിയില്‍ നിന്നാണെന്നു മനസ്സിലാക്കിയ ഞാന്‍ വേഗം ചെന്നു വാതില്‍ തുറന്നു നോക്കിയപ്പോള്‍ ...!!!!

മാഷ്‌ വെള്ള പാത്രത്തിന്റെ കൂടെ വീണു കിടക്കുന്നു...

ഞാന്‍ പിടിച്ചു എണീപ്പിക്കാന്‍ ശ്രമിച്ചു..... ഇല്ല... എന്നെക്കൊണ്ട് പറ്റില്ല....

വേഗത്തില്‍ ഓടിപോയി അപ്പുറത്തുള്ള ബാലന്‍ ചേട്ടനെ വിളിച്ചു കൊണ്ടു വന്നു.....

ഒരു വിധത്തില്‍ മാഷിനെ കട്ടിലില്‍ കിടത്തി....

ദൈവമേ ഞാനിവിടെ ഇല്ലായിരുന്നെങ്കില്‍..

എന്റെ തലവേദന ഒരനുഗ്രതമായ പോലെ....

............................................

പുറം വേദനകൊണ്ട് നിലവിളിച്ച മാഷിനെ ബാലനെയും കൂട്ടി ആശുപത്രിയിലെത്തിച്ചു...

വയസ്സ് അറുപത്തി രണ്ടേ ആയുള്ളുവെന്കിലും മനസ്സിന്റെ വ്യതിചലനം ശരീരത്തെ വല്ലാതെ തളര്‍ത്തിയിരുന്നു. .....

ഒരു തരം അബോധാവസ്ഥയില്‍ നിന്നു വല്ലപ്പോഴും ഓര്‍മ്മ വരുമ്പോള്‍ ഒന്നു മാത്രമെ മാഷ്‌ ചോദിച്ചുള്ളൂ....

"""മോളെ .... അവന്‍ വന്നോ???""""

ആ ചോദ്യം എന്നെ വല്ലാണ്ട് വിഷമിപ്പിച്ചു......

അവനെ കാണാന്‍ വല്ലാത്തൊരു മോഹമുണ്ടായിരുന്നു മാഷിനു.....

ഞാന്‍ എവിടെ പോയി അന്വേഷിക്കും.....

രണ്ടു ദിവസം കഴിഞ്ഞു രാവിലെ ഞാന്‍ നോക്കുമ്പോള്‍, മാഷെന്നെ നോക്കി ചിരിക്കുന്നു...

മൂന്നു ദിവസത്തിനു ശേഷം ഞാന്‍ ആദ്യമായാണ്‌ മാഷേ ഇത്ര സന്തോഷത്തോടെ കാണുന്നത്....

എനിക്കും സന്തോഷമായി.... ഞാന്‍ അടുത്തു ചെന്നപ്പോള്‍ എന്റെ കൈപിടിച്ചു പറഞ്ഞു....

മോള് വല്ലാതെ ബുദ്ധിമുട്ടുന്നുണ്ടല്ലേ... ...

എന്ത് ബുദ്ധിമുട്ടു ഞാന്‍ ചോദിച്ചു.......

അന്നത്തെ മാഷിന്റെ നില കണ്ടപ്പോള്‍ എനിക്ക് മനസ്സിനോരാശ്വാസമായി....

ഇടക്ക് ബാലന്‍ ചേട്ടന്‍ വന്നപ്പോള്‍ ഞാന്‍ കരുതി വീട്ടില്‍ പോയി ഒന്നു കുളിച്ചു വരാമെന്ന്....

രണ്ടു ദിവസമായിട്ട് ആശുപത്രിയിലെ പൈപ് വെള്ളം മാത്രം ഉപയോഗിച്ചിട്ടു ഒരു ഉണ്മേഷക്കുരവ്...

മാഷേ.... ഞാന്‍ വീടുവരെ ഒന്നു പോയി ഉച്ചക്കുള്ള ഭക്ഷണവുമായി വരാം....

ശരി മോളെ..... മാഷ്‌ സമ്മദം മൂളി....

മാഷിന്‍റെ ആ ഉണര്‍വ്വ്......" കെടാന്‍ നേരത്തുള്ള ആളിക്കത്തലാനെന്നു" മനസ്സിലാക്കാന്‍ എനിക്ക് കഴിഞ്ഞില്ല.....

ഞാന്‍ പോയി ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ , മാഷ്‌ വീണ്ടും ഒരബോധാവസ്തയിലേക്ക് പോയി...

മോളെ... മോളെ.... എന്ന് വിളിച്ചു കൊണ്ടിരുന്നു....

ബാലന്‍ ചേട്ടന്‍ എന്നെ വേഗം വിവരം അറീച്ചു...

ഞാന്‍ വന്നപ്പോള്‍ ... മാഷ്‌ എന്നോടു അടുത്തേക്ക് വരാന്‍ അന്ഗ്യം കാണിച്ചു....

ഞാന്‍ അടുത്തു ചെന്നപ്പോള്‍ എന്റെ നെറ്റിയില്‍ ഒരു ചുംബനം തന്നു കൊണ്ടു

മാഷ്‌ പറഞ്ഞു "" ആരുമില്ലാത്തവര്‍ക്ക് ദൈവം തുണ""" ... അല്ലെ മോളെ,

എന്റെ മോള്‍ക്ക്‌ ആരുല്ലാന്നു ആരാപറഞ്ഞതു ???

മോള് കാത്തിരിക്കണം.... അവന്‍ വരും .... തീര്‍ച്ച...

""അവന്‍റെ നന്‍മ മാത്രമെ ഈ അച്ഛന്‍ ആഗ്രഹിചിരുന്നുള്ളൂ എന്നവനോടു പറയണം""

അതൊരു മരണ മോഴിയായിരുന്നുന്നു മനസ്സിലാക്കാന്‍ എനിക്കതികം കാത്തിരിക്കേണ്ടി വന്നില്ല......

............................................................

ഇന്നു എന്റെ മാഷ്‌ പോയിട്ട്‌ ഒരു വര്‍ഷം തികയുന്നു.....

മാഷിന്റെ വാക്കിന്റെ കരുത്തില്‍ ....

ചാരുകസേരയുടെ തണലില്‍....

സിമന്റു തണയുടെ തണുപ്പിലിരുന്നു ഞാനിതെഴുതുമ്പോഴും

എന്റെ മനസ്സു പറയുന്നു ...അനന്തന്‍.... അവന്‍ വരും.....

വരുമെന്ന വിശ്വാസത്തോടെ ഞാന്‍ കാത്തിരിക്കുന്നു........

17 comments:

ഒരു സ്നേഹിതന്‍ said...

മാഷിന്റെ വാക്കിന്റെ കരുത്തില്‍ ....
ചാരുകസേരയുടെ തണലില്‍....
സിമന്റു തണയുടെ തണുപ്പിലിരുന്നു ഞാനിതെഴുതുമ്പോഴും
എന്റെ മനസ്സു പറയുന്നു ...അനന്തന്‍.... അവന്‍ വരും.....
വരുമെന്ന വിശ്വാസത്തോടെ ഞാന്‍ കാത്തിരിക്കുന്നു........

ഫസല്‍ said...

"മാഷേ എന്ന വിളിയുടെ അര്‍ത്ഥ തലത്തിനക്കരെ-
നിന്നെന്നെ നോക്കി പുഞ്ചിരിച്ചതിനര്‍ത്ഥമിന്നും അന്ന്യം"
ഓര്‍മ്മത്തുരുത്ത്

OAB said...

“വരും വരാതിരിക്കില്ല...”നന്നായി സ്നേഹിതാ. തുടരുക. ഭാവുകങ്ങള്‍.

Rare Rose said...

സ്നേഹിതാ..,എന്നു വരുമെന്നറിയില്ലെങ്കിലും കാത്തിരിക്കുന്നതിലും ഒരു സുഖമില്ലേ....കെടാതെ നില്‍ക്കുന്ന ആ പ്രതീക്ഷയല്ലേ മുന്നോട്ട് നയിക്കുന്നതും.......ആശംസകള്‍......:)

അനൂപ്‌ എസ്‌.നായര്‍ കോതനല്ലൂര്‍ said...

ഞാനും ഏറെ സേനഹിച്ച ഒരു മാഷുണ്ടായിരുന്നു
അഞ്ചാക്ലാസില്‍ എന്നെ ഇംഗ്ലീഷ് പഠിപ്പിച്ച ആ മാഷിന്റെ മരണം ഞാന്‍ ദുബായിയില്‍ ഇരുന്നാണ്
അറിഞ്ഞത് ഒരിക്കലും മറക്കാന്‍ പറ്റില്ല അദേഹത്തെ

രസികന്‍ said...

ഒരിക്കലും വരില്ല എന്നറിയാമെങ്കിലും എപ്പോഴെങ്കിലും വന്നാലോ................. ?

ആ കാത്തിരിപ്പിനും ഒരു സുഖം ഉണ്ട്

കുറച്ചു സമയം ലക്ഷ്മിയിലും , മാഷിലും എല്ലാം മനസ്സ് ഉടക്കി നിന്നു

കഥ കേള്‍ക്കുമ്പോള്‍ കഥാപാത്രങ്ങളുടെ കൂടെ വായനക്കാരന്റെ മനസ്സു ചലിക്കുന്നുണ്ടെങ്കില് അത് കഥാകാരന്റെ എടുത്തുപറയെണ്ട കഴിവുകളില്‍ ഒന്നാണ്

സ്നേഹിതന് ഒരായിരം ആശംസകള്‍

മൊല്ലാക്ക said...

അനന്തനല്ലേ ...ബെരോയ്ക്കാരം...
ങാ ബന്നാക്കാണാ......

ഒരു സ്നേഹിതന്‍ said...

ഇതുവഴി വന്നു ലക്ഷ്മിയുടെ കാത്തിരിപ്പിനു കരുത്തെകിയ എല്ലാ സുഹൃത്തുക്കള്‍ക്കും ആശംസകള്‍...

നന്ദു said...

സ്നേഹിതൻ:) അനന്തൻ വരുമെന്നേ.. ധൈര്യായിട്ടിരുന്നോളൂ.,

ഓ:ടോ:
ഇപ്പോഴാ ഇതു കാണാനൊത്തെ, അതും എന്റെ പ്രവാസിയിലെ കമന്റ്റിൽ പിടിച്ചിങ്ങെത്തിയതാ!. ഒരിടത്തായിട്ടും ദൂരത്താ‍യിപ്പോയതുപോലെ!. മെയിലയയ്ക്കൂ.!.

ഒരു സ്നേഹിതന്‍ said...

അനന്തന്‍ വരുമെന്ന ധൈര്യത്തിലാണ് നന്ദേട്ടാ .....
ആശംസകള്‍ക്ക് നന്ദി..
ഇപ്പൊ അറിഞ്ഞില്ലേ ഞാനടുത്തുന്ടെന്നു, ഇനി അകല്‍ച്ച വേണ്ട...

Seema said...

കഥ നന്നായിട്ടുണ്ട്...പക്ഷെ ഇനിയും നന്നാക്കാനാവും....ട്ടോ..

ശ്രീ said...

അനന്തന്‍ വരുമെന്നേ... :)
കഥ നന്നായിട്ടുണ്ട് മാഷേ...
അക്ഷരത്തെറ്റുകള്‍ കുറച്ചു പ്രശ്നമുണ്ടാക്കുന്നുണ്ട് എന്നതൊഴിച്ചാല്‍ ബാക്കിയെല്ലാം സൂപ്പര്‍.

പള്ളിയിലെ വൈദികനെ ‘അച്ചന്‍’ എന്നും പിതാവിനെ ‘അച്ഛന്‍’ എന്നും അല്ലേ എഴുതുക. അത് ഒന്നു രണ്ടിടത്ത് മാറിപ്പോയിട്ടുണ്ട്. ശ്രദ്ധിയ്ക്കുമല്ലോ അല്ലേ?
:)

ഒരു സ്നേഹിതന്‍ said...

സീമ... വന്നതിന്നും കമ്മന്റിയതിന്നും നന്ദി...

ശ്രീ...

അക്ഷരത്തെറ്റുകള്‍ ശ്രദ്ധക്കുറവു കൊണ്ടു വന്നുപോകുന്നതാണ്...

അത് ചൂണ്ടിക്കാണിച്ചതിന്നു നന്ദി...

ഇനി ശ്രദ്ധിച്ചു കൊള്ളാം...

Sharu.... said...

ഇപ്പോഴാണിവിടെ വന്നത്. നന്നായി എഴുതിയിട്ടുണ്ട്. അതിനേക്കാളും മെച്ചമാക്കാനും സാധിക്കും. തുടരുക

Sharu.... said...

ഇപ്പോഴാണിവിടെ വന്നത്. നന്നായി എഴുതിയിട്ടുണ്ട്. അതിനേക്കാളും മെച്ചമാക്കാനും സാധിക്കും. തുടരുക

അത്ക്കന്‍ said...

തികച്ചും ഹൃദയത്തില്‍ തട്ടി.
എല്ലാ വിധ ഭാവുകങ്ങളും.

ഒരു സ്നേഹിതന്‍ said...

ഷാരു, അത്കൻ, ഇതുവഴി വന്നതിന്നും , ഉപദേഷിചതിന്നും, ആശംസിചതിന്നും എല്ലാം നന്ദി...
ഇനിയും ഇതുവഴിയെ പ്രതീക്ഷിക്കുന്നു......