Friday, July 4, 2008

അവളറിയാത്ത നിമിഷങ്ങള്‍...


ഇന്നലെ നേരത്തെ കിടന്നുറങ്ങിയതു കൊണ്ടാവണം എഴുനേല്‍ക്കാന്‍ വല്ലാതെ വൈകി ,...ഇങ്ങനെയായാല്‍ പറ്റില്ല, നാളെ എന്തായാലും നേരത്തെ കിടക്കണം... ഞാന്‍ മനസ്സില്‍ കരുതി....


എണീറ്റപ്പോഴാണു മനസ്സിലായതു, ദേഹത്തു ഒരു നൂല്‍ബന്ധമില്ലെന്നു...


മുണ്ടിനായുള്ള അന്വേഷണം കട്ടിലിന്റെ അടിയില്‍ അവസാനിച്ചു...


എഴുനേറ്റ്‌ മുണ്ടുടുത്തു....


"ഒരു ബെഡ്ഡ്‌ കോഫി തരാന്‍ ഇവിടെ ആരുമില്ലേ??"


ഞാന്‍ ഒന്നലറി നോക്കി...

ഇല്ല...



പട്ടെന്നു തന്നെ അടുക്കളയില്‍ നിന്ന് മറുപടി വന്നു... മറുപടി എന്റെ പുന്നാര അനിയത്തിയുടെ വകയായിരുന്നു...

അവള്ക്ക് ഭയങ്കര അനുസരണയും എന്നെ വലിയ പേടിയും ആണ്, അങ്ങിനെയാനേയ്‌ ഞാന്‍ അവളെ വളര്‍ത്തിയത്...അതുകൊണ്ടാവണം,


പതിവു പോലെ നേരെ അടുക്കളയില്‍ പോയി കോഫി എടുത്തു കുടിച്ചു.... കണ്ണു തിരുമ്മി നേരെ പുറത്തേക്കു നോക്കിയപ്പോള്‍ ദേ ഇരിക്കുന്നു സ്നേഹിതന്‍ റഫീഖ് ...!!! പെട്ടെന്നു തന്നെ ഉള്ളിലേക്കു വലിഞ്ഞു...ദൈവമെ ഇന്നു ആറുമണിക്കു ഗ്രൗണ്ടില്‍ കളിക്കാന്‍ ചെല്ലാമന്നു പറഞ്ഞതാണു.. ഈ ശവമെന്തിനാ ഇവിടെ വന്നിരിക്കണെ,


ഞാന്‍ പുറത്തിറങ്ങുമ്പോള്‍ കയ്യോടെ പിടിക്കാനായിരിക്കും... ഇന്നലെ രാത്രി ഒരാവേഷത്തിലങ്ങൊട്ട്‌ ഏറ്റതാണു, ഏതായാലും ബാക്കി ആരും വന്നിട്ടില്ല, അല്ലങ്കില്‍ ആശാന്‍ ഇവിടെ വന്നിരിക്കില്ലല്ലോ... നേരെ പുറം വാതിലിലൂടെ പുറത്തിറങ്ങി മുന്നിലൂടെ കയറി വന്നു... എന്നെ മുന്നില്‍ കണ്ടതും ചൂടാവാനിരുന്ന അവനെ നോക്കി ഞാന്‍ നല്ലവണ്ണം പറഞ്ഞു...


നല്ല ആളാ!! ഇവിടെ വന്നിരിക്കാണോ?? ഞാന്‍ ഇപ്പൊ ഗ്രൗണ്ടിന്ന വരണെ അവിടെ ആരും ഇല്ല...


ആ അങ്ങിനെ ഒരു സംഭവം ഉണ്ടായിരുന്നല്ലേ..!! ഞാന്‍ അത് മറന്നു...
എന്ത്...!!!! അപ്പൊ നീ എന്നെ വിളിക്കാന്‍ വന്നതല്ലേ....???

ഹേയ്... അല്ല... അവന്‍ പറഞ്ഞു...


അവന്റെ "അല്ല" പറച്ചിലില്‍ എന്തോ പന്തികേട് തോന്നിയ ഞാന്‍ ചോദിച്ചു.
പിന്നെ എന്തെ രാവിലെ തന്നെ???
ഇന്നലെ രാത്രി അളിയന്‍ വന്നിട്ടുണ്ട്...

പെങ്ങളും മക്കളും ഇല്ലേ കൂടെ???
ഉണ്ട്... അവരുടെ മുഖം കണ്ടിരിക്കാന്‍ വയ്യ അതുകൊണ്ടാ ഞാന്‍...



റിസള്‍ട്ട്‌ എല്ലാം വന്നു നമ്മള്‍ ഊഹിച്ചതു തന്നെ....
ഛെ..ഛെ... നീയെന്താടാ കരയാ...നീ ഇങ്ങനെയായാലോ???


പിന്നെ എന്താടാ ഞാന്‍ ചെയ്യാ ,

എല്ലാം പെങ്ങളോടു തുറന്നു പറഞ്ഞു സന്തോഷിക്കണോ???
നിനക്കറിയോ?... അവള്‍ക്കെന്നും ദൈവം കഷ്ടപ്പാടെ കൊടുത്തുള്ളൂ....
വിവാഹം കഴിഞ്ഞു ഒന്നര മാസം കഴിഞ്ഞപ്പോഴേക്കും അളിയന്‍ ലീവ് കഴിഞ്ഞു അവളുടെ വയറ്റില്‍ ഒരു കുഞ്ഞു ജീവന്‍ പകര്ന്നിട്ട് ഗള്‍ഫിലേക്ക് പോയി...
പിന്നെ വന്നത് രണ്ടര വര്ഷം കഴിഞ്ഞിട്ട്... അതും സ്വൊന്തം ഉമ്മാക്ക് അസുഖം കൂടുതലാണെന്നരിഞ്ഞ്,


പിന്നെ അതൊരു മരണ വീടായി... ഉപ്പ മരിച്ചതിന്നു ശേഷം പോറ്റി വളര്‍ത്തിയ ഉമ്മയുടെ മരണം തളര്‍ത്തിയ അളിയന് അന്നവള്‍ തണലായി നിന്നു...
മരണ വീട്ടില്‍ എത്ര സന്തോഷമുണ്ടാകും അവള്‍ക്കു???
രണ്ടര മാസം കഴിഞ്ഞു വയറ്റില്‍ മറ്റൊരു സമ്മാനവും കൂടി സമ്മാനിച്ച്‌ അളിയന്‍ തിരിച്ചു പോയി....
ഇന്നു മറ്റൊരു മൂന്നു വര്‍ഷത്തിനു ശേഷം അതിനേക്കാള്‍ വലിയൊരു സമ്മാനവുമായാണ് ഭര്‍ത്താവ്‌ വന്നതെന്ന് അവലളറി്യുമ്പോള്‍ എന്തായിരിക്കും സ്ഥിതി....
നീ പറ....
അവന് വിഷമം അടക്കാന്‍ പറ്റിയില്ല, അവനറിയാതെ പോട്ടിപോയി...



ആരാ അവിടെ???



ചോദ്യം ഞങ്ങളുടെ സംസാരം കെട്ട് പുറത്തു വന്ന എന്റെ ഉമ്മയുടേതായിരുന്നു...
ഹേയ് ഒന്നുല്ല... ഞാന്‍ പറഞ്ഞു...
ഉമ്മയെ കണ്ടതും "ഞാന്‍ പോകുന്നുന്ന്" പറഞ്ഞു അവന്‍ പടിയിറങ്ങി പോയി...
രഫീഖല്ലേ അത്?? ഉമ്മ ചോദിച്ചു..
അതെ..
എന്തിനാ അവന്‍ കരയണെ??
ഒന്നുല്ല.
ഒന്നുല്ലാതെ അവന്‍ കരയോ... നീ എന്തെങ്കിലും കുരുത്തക്കേടു ഒപ്പിച്ചോ??
ഇല്ല,



പിന്നെ എന്താടാ പറ ??



അവന്റെ അളിയന്‍ കഴിഞ്ഞ ആഴ്ച വന്നത് നിങ്ങള്‍ അറിഞ്ഞിട്ടില്ലേ??
അറിഞ്ഞിട്ടുണ്ട്.
അയാള്‍ വന്നതിനു പിറ്റ്യെന്നു റഫീഖിന് അവിടെ പോകാന്‍ കൂട്ടിനു എന്നെയും കൂട്ടിയിരുന്നു.
അവിടെ എത്തി അളിയനുമായി കുറച്ചു സംസാരിച്ചു കഴിഞ്ഞു പുറത്തിരിക്കുമ്പോള്‍ അളിയന്‍ പെട്ടെന്ന് തല കറങ്ങി വീണു. ഞങ്ങള്‍ എടുത്തു കട്ടിലില്‍ കിടത്തി മുഖത്ത്‌ വെള്ളം തെളിച്ചപ്പോള്‍ ബോധം തെളിഞ്ഞു, യാത്രയുടെ ക്ഷീണം കൊണ്ടാണെന്ന് അളിയന്‍ പറഞ്ഞെന്കിലും റജീനയുടെ നിര്‍ബന്ധപ്രകാരം ഞാനും റഫീഖും കൂടി അടുത്തുള്ള നല്ലൊരു ആശുപത്രിയില്‍ കൊണ്ടുപോയി.
അവര്‍ക്കെന്തോ സംശയം തോന്നിയത് കൊണ്ടു കുറെ ചെക്കെപ്പെല്ലാം എടുപ്പിച്ചു. എല്ലാ റിസള്‍ട്ടുമായി ഡോക്ടരുടെ അടുത്തു ചെന്നപ്പോള്‍ ഞെട്ടിക്കുന്ന വാര്‍ത്തയാണ് കേട്ടത്.
എന്താ മോനേ?? ഞാന്‍ പറഞ്ഞു മുഴുമിക്കുന്നതിനു മുമ്പ് ഉമ്മ ചോദിച്ചു....
റഫീഖിന്റെ അളിയന് കേന്‍സറാ ഉമ്മാ.....


റജീനക്കതരിയോ...??
ഈ വിവരം അറിഞ്ഞ ഉടനെ അളിയന്‍ ഒന്നേ ആവഷ്യപ്പെട്ടുള്ളൂ...."ആരും ഇതറിയരുത്‌, പ്രത്യെകിച്ച്‌ റജീന.."അതുകൊണ്ടാ ഞാന്‍ പറയാതിരുന്നത്‌.
പറക്കമറ്റാത്ത രണ്ടു കുഞ്ഞുങ്ങളുടെ ഉമ്മയായ റജീന ഇതറിയുമ്പോള്‍ എന്താകും സ്തിതി ഉമ്മാ....



ഞാന്‍ ചോദിച്ചു...



ഉമ്മ ഒന്നും മിണ്ടാതെ തിരിഞ്ഞു അടുക്കളയിലേക്കു നടന്നു...



വല്ലാത്തൊരവസ്ഥ ഞാന്‍ ചിന്തിച്ചു.




പെട്ടെന്നു പല്ലു തേച്ചു നേരെ റഫീഖിന്റെ വീട്ടിലേക്കു പോയി...
അബി മാമ വരുന്നു...അബി മാമ വരുന്നു... എന്നുപറഞ്ഞു അകത്തു നിന്ന് ഓടിവന്ന റജീനയുടെ മൂത്ത മോളെ കണ്ടപ്പോള്‍ എനിക്കു മനസ്സിലായി അതു എന്നെ കണ്ട സന്തോഷം മാത്രമല്ല അവളുടെ ഉപ്പ വന്നതിന്റെ അഹങ്കാരം നിറഞ്ഞ സന്തോഷം എന്നെ കാണിക്കുകയാണെന്നു...


പക്ഷെ ... എത്ര നാള്‍...??


മോള്‍ ഓടി എന്റെ അടുത്തു വന്നപ്പോള്‍ ഞാന്‍ കോരിയെടുത്തു, ഒരുപാടു ചുമ്പനം കൊടുത്തു, അതു സ്നേഹത്തിന്റെയാണൊ അതോ സഹതാപത്തിന്റെയാണൊ?? അറിയില്ല...
അളിയന്‍ പുറത്തു വന്നപ്പോള്‍ ആ മുഖം നോക്കി ചിരിക്കാന്‍ എനിക്കു കഴിഞ്ഞില്ല...



അളിയന്‍ എപ്പോഴാ വന്നതു?
ഇന്നലെ രാത്രി,...


ഇതാരാ അബിയൊ? (എന്നെ എല്ലാവരും അബി എന്ന വിളിക്കാ) ചോദിചതു റജീനയായിരുന്നു.


എടാ , ഇന്നലെ രാത്രിയാ വന്നതു അളിയനു ഇപ്പം തന്നെ പോകണമെന്നു, എവിടെയോ പോകാനുണ്ടത്രെ....

ഞാനും കുട്ടികളും ഏതായാലും നാളെ പൊകുന്നുള്ളു............



പാവം... അവള്‍ക്കറിയില്ലല്ലോ, ഇന്നു ഡോക്ടര്‍ വരാന്‍ പറഞ്ഞ ദിവസമാണെന്നു....
അളിയന്‍ വെറുതെ ചിരിച്ചു കാണിച്ചു. എന്നിട്ടു പറഞ്ഞു



"നീയും കുട്ടികളും ഇവിടെ നിന്നോ എനിക്കു പോകണം".



അതു കേട്ടു ഞാനും ഒന്നു ചിരിച്ചു, പെട്ടെന്നു എന്റെ ചിരി നിന്നപ്പോള്‍ അളിയനു മനസ്സിലായി കാണും അയാള്‍ പറഞ്ഞതിന്റെ അര്‍ദ്ധം എനിക്കു മനസ്സിലായെന്നു....




എപ്പോഴാ അളിയാ പോകുന്നെ?



ഞാന്‍ ഒരു ഒമ്പതു മണിക്കു പോകും.



നിങ്ങള്‍ സംസാരിച്ചിരിക്ക്‌ ഞാന്‍ ചായയെടുക്കാമെന്നും പറഞ്ഞു റജീന അകത്തേക്കു പോയപ്പോള്‍ റഫീഖ്‌ പുറത്തേക്കു വന്നു, എന്നോടു പറഞ്ഞു...അളിയന്റെ കൂടെ നീ പോകണം , എനിക്കു വയ്യ..



ഞാന്‍‍ പൊയ്കൊളളടാ...നീ ഇവിടെ നിന്നോ...



അപ്പോഴേക്കും റജീന ചായയുമായി വന്നു,



അതു കുടിച്ചു നേരെ വീട്ടിലേക്കു പോയി പെട്ടെന്നു കുളിച്ചു റെടിയായി നേരെ ബസ്റ്റോപ്പിലേക്കു പോയി, അപ്പോഴേക്കും അളിയനവിടെ എത്തിയിരുന്നു..

ആശുപത്രിയിലെത്തി ടോക്കണെടുത്ത്‌ ഡോക്ടറെ കണ്ടു...


വല്ല പ്രദീക്ഷയും ഉണ്ടൊ സര്‍?? ഞാന്‍ ചോദിച്ചു.



ഞങ്ങള്‍ ഡോക്ടര്‍മാര്‍ക്ക്‌ പകുതി കര്യമെ ചെയ്യാന്‍ പറ്റൂ, കര്യം തുറന്നു പറയാം "ഏറിയാല്‍ നാലു മാസം""...

ബാക്കി പകുതി ഏറ്റവും വലിയ ഡോക്ടറായ ദൈവത്തിന്റെ കൈവശമാണു.... അതു പറയാന്‍ ഞാന്‍ ആളല്ല...


ഇതു കേട്ടിരുന്ന അളിയന്‍ എന്നെ നോക്കി ഒന്നു ചിരിച്ചു...


ആ ചിരി എന്നെ വല്ലാണ്ടു വിഷമിപ്പിച്ചു...


എല്ലാം ദൈവത്തിലേക്കേല്‍പിച്ചു മരുന്നു ഷീട്ടുമായി ആശുപത്രിയില്‍ തന്നെയുള്ള മരുന്നു കടയിലേക്ക്‌ പോയി...


മരുന്നു കടയിലെ സുന്ദരി ഷീട്ട്‌ വാങ്ങി നോക്കിട്ട്‌ ചോദിച്ചു... റജീനയുടെ ഹസ്ബന്റല്ലെ?? !!! ഒരു ഞെട്ടലോടെ അളിയന്‍ അതെ എന്നു പറഞ്ഞു...
രോഗം മനസ്സിലാക്കിയ സഹതാപത്തോടെ ആ സുന്ദരി പറഞ്ഞു ഞാന്‍ റജീനയുടെ സുഹ്രുത്താണെന്ന്...ആ കടയില്‍ നിന്നിറങ്ങിയതു മുതല്‍ അളിയനു വല്ലാത്ത വഷമം...
റജീന... അവള്‍ അറിയോ തന്റെ രോഗം...എന്ന ചിന്തയായിരിക്കണം അളിയനെ വിഷമിപ്പിക്കുന്നത്‌.


പറഞ്ഞതില്‍ നിന്നു വിപരീതമായി അളിയന്‍ അന്നു റജീനയുടെ വീട്ടിലേക്കു തന്നെ പോന്നു....

ഉമ്മാ... ഉപ്പ ഇങ്ങോട്ട്‌ തന്നെ വരുന്നാ...


അല്ല, നേരെ വീട്ടിലേക്കു പോകുമെന്നു പറഞ്ഞിട്ടെന്തെ, ഇങ്ങോട്ട്‌ തന്നെ പൊന്നെ???...

ഒന്നുല്ല,

അതേതായാലും നന്നായി നാളെ ഒരുമിച്ചു പോവാലോ... അതു പറഞ്ഞതു റജീനയുടെ ഉമ്മയായിരുന്നു....
ഞാന്‍ നേരെ വീട്ടിലേക്കു പോയി,



പിറ്റിയേന്നു രാവിലെ റഫീഖ്‌ ഓടി വന്നു പറഞ്ഞു, നീയൊന്നു പെട്ടെന്നു വാ അളിയനു നല്ല സുഖമില്ല....
ഞാന്‍ പോയി നോക്കിയപ്പോള്‍ അളിയന്‍ തളര്‍ന്നു കിടക്കുന്നു, നേരെ ആശുപത്രിയില്‍ കൊണ്ടു പോയി, ഗ്ലൂകോസ്‌ കയറ്റിയപ്പോള്‍, ആളുടെ ക്ഷീണമെല്ലാം മാറി, വൈകുന്നേരം റജീനയുടേ വീട്ടിലേക്കു തന്നെ വന്നു.
ഒരു ദിവസത്തില്‍ കൂടുതല്‍ ഒരുമിച്ചു ഭാര്യ വീട്ടില്‍ നില്‍കാത്ത ഭര്‍ത്താവ്‌ മൂന്നു ദിവസമായിട്ടും പോകണമെന്നു പറയാത്തത്‌ കണ്ടു റജീനക്കും കുട്ടിക ള്‍ക്കും സന്തോഷമായി...
അവിടുന്ന് രണ്ടു ദിവസം കഴിഞ്ഞ്‌ രാവിലെ ഞാന്‍ ആ വാര്‍ത്ത കേട്ടപ്പോള്‍, ഞെട്ടി പോയി....
ഡോക്ടര്‍ പറഞ്ഞ നാലു മാസം പോലും കാത്തു നില്ക്കാതെ രണ്ടു പിഞ്ചു കുഞ്ഞുങ്ങളെ റജീനയില്‍ ഏല്‍ പ്പിചു അളിയന്‍ യാത്രയായി....
പിറ്റിയേന്നു ഞാന്‍ ആ വീട്ടില്‍ ചെന്നപ്പോള്‍ അവിടെ മൂത്ത മോളുടെ മാമാ വിളിയില്ല,

ചെറിയ മോളുടെ കരച്ചിലില്ല,

റജീനയുടെ തമാഷയില്ല,

റഫീഖിന്റെ വര്‍ത്തമാനമില്ല.....
ഞാന്‍ അകത്തേക്കു കയറിയപ്പോള്‍ എന്റെ മുഖത്തു നോക്കി റജീന ചോദിച്ചു


" നിനക്കെങ്കിലും ഒന്നു പറയാമായിരുന്നില്ലേ, ബാക്കിയുള്ള നിമിഷങ്ങള്‍ ഞാന്‍ അടുത്തിരുന്നു തീര്‍ക്കില്ലായിരുന്നോ ??? ഇതിപ്പൊ എല്ലാ വേദനയും ഉള്ളിലൊതുക്കി, അരോടും ഒന്നും പറയാതെ....."" അവള്‍ വിതുമ്പി...



പിന്നെ അവിടെ നില്‍കാനുള്ള മനശക്തി എനിക്കില്ലായിരുന്നു...



എന്തോ ഒരു വലിയ തെറ്റു ചൈത പോലെ.....

അതോ ഞാന്‍ ചെയ്തതാണോ ശരി....
ദൈവം പൊറുക്കുമായിരിക്കും...അല്ലെ...???


ശുഭം....

സ്നേഹിതന്‍.

..............................................

16 comments:

ഒരു സ്നേഹിതന്‍ said...

" നിനക്കെങ്കിലും ഒന്നു പറയാമായിരുന്നില്ലേ, ബാക്കിയുള്ള നിമിഷങ്ങള്‍ ഞാന്‍ അടുത്തിരുന്നു തീര്‍ക്കില്ലായിരുന്നോ ??? ഇതിപ്പൊ എല്ലാ വേദനയും ഉള്ളിലൊതുക്കി, അരോടും ഒന്നും പറയാതെ.....""
അവള്‍ വിതുമ്പി...


പിന്നെ അവിടെ നില്‍കാനുള്ള മനശക്തി എനിക്കില്ലായിരുന്നു...


എന്തോ ഒരു വലിയ തെറ്റു ചൈത പോലെ.....
അതോ ഞാന്‍ ചെയ്തതാണോ ശരി....???

ജാസ്മിന്‍ said...

കണ്ണു നിറഞ്ഞുപോയി സ്നേഹിതാ‍

Unknown said...

നല്ല എഴുത്ത് സേനഹിതാ

മിന്നാമിനുങ്ങുകള്‍ //സജി.!! said...

സ്നേഹിതാ.... വല്ലാത്തൊരു ഫീല്‍ നല്ല ശൈലി ...

TELE MAGIC said...

സ്നേഹിതാ...ശരിക്കും നല്ല ഫീല് വരികളില് കാണാന് സാധിക്കുന്നു. തുടർന്നും നല്ലത് പ്രതീക്ഷിക്കുന്നു.

OAB/ഒഎബി said...

സ്നേഹിതാ..ഞാന്‍ മെഡിക്കല്‍ കോളേജിലെ 40,41 വാറ്ഡില്‍ എന്റെ ഉപ്പാനെയും കൊണ്ട് നടക്കുമ്പോള്‍ ഞാന്‍ ചിന്തിച്ചിരുന്നു, ഇനി എത്ര നാള്‍...ലീവ് കഴിഞ്ഞ് വന്ന് രണ്ട് മാസം കഴിഞ്ഞ് അത് സംഭവിച്ചു.

വായിക്കുമ്പോള്‍ ആ ഫീല്‍ ശരിക്കും ഉണ്ടായി എന്ന് സാരം.
വല്ലാത്തൊരു നൊമ്പരം.

ഒരു സ്നേഹിതന്‍ said...

ജാസ്മിന്‍, അനൂപ്‌ കോതനല്ലൂര്‍, സജി, നാന്ദാ ബുജി, ഇതുവഴി വന്നതിനും കമന്റിയതിന്നും നന്ദി,
OAB മാഷെ... എല്ലാം ദൈവത്തിന്റെ കയ്യിലല്ലെ, നമുക്കതു കൺദിരിക്കാനല്ലെ പറ്റൂ...

"GOD BLESS US"

smitha adharsh said...

സ്നേഹിതാ .... വല്ലാതെ സ്പര്‍ശിച്ചു..ഈ പോസ്റ്റ്..

Sharu (Ansha Muneer) said...

ഹൃദയത്തെ സ്പര്‍ശിക്കുന്ന എഴുത്ത്. വായിച്ചു തീര്‍ന്നപ്പോള്‍ വല്ലാത്ത ഒരു നൊമ്പരം ബാക്കി നില്‍ക്കുന്നു.

മാന്മിഴി.... said...

നന്നായി എഴുതിയിരിക്കുന്നു......മനസ്സില്‍ ഒരു വിഷമം.........

Typist | എഴുത്തുകാരി said...

‘എന്തോ ഒരു വലിയ തെറ്റു ചെയ്തപോലെ”. സ്നേഹിതന്‍ അതിനു തെറ്റൊന്നും ചെയ്തില്ലല്ലോ.
പിന്നെ, വിധി, അതനുഭവിക്കാതെ വഴിയില്ലല്ലോ.

ഒരു സ്നേഹിതന്‍ said...

smitha adharsh , Sharu, ഷെറിക്കുട്ടി , എഴുത്തുകാരി , എല്ലാവർക്കും നന്ദി...ഇതുവഴി വന്നതിനും കമ്മന്റിയതിനും...

shahir chennamangallur said...

ഒന്നു പറയാമായിരുന്നില്ലേ ????? ....
അത് വല്ലാത്തൊരു ചോദ്യമാണ്. പറഞ്ഞാലോ നന്മ, പറയാതിരുന്നലോ നന്മ എന്നതിന് വ്യക്തമായ ഒരു ഉത്തരം ഇല്ല സ്നേഹിതാ

Sojo Varughese said...

മനസ്സില്‍ ഒരു മുള്ളുകൊണ്ട പോലെ. നീറുന്നു.....

ഇസാദ്‌ said...

വല്ലാതെ സങ്കടപ്പെടുത്തി ഈ പോസ്റ്റ്.

നല്ല എഴുത്ത്.

may god bless us all.

ഹാരിസ്‌ എടവന said...

വല്ലാത്തൊരു സങ്കടം