Wednesday, July 16, 2008

വിശ്വസിച്ചേ പറ്റൂ...




ഇനി എന്ത് പോസ്റ്റും എന്ന് ആലോചിച്ചിരുന്നു ലഞ്ചിനു ടൈമായതു അറിഞ്ഞില്ല, പിന്നെ ആലോചന ഇന്നെന്തു കഴിക്കുമെന്നായി , ബിരിയാണി കഴിക്കാമെന്ന് കരുതിയപ്പോഴാണ് ഹോട്ടല്‍കാരന്‍ പറഞ്ഞതു "ബിരിയാണി ഇല്ല, കബ്സയെ ഉള്ളൂന്ന്" . അപ്പോഴാണു കബ്സയെ കുറിച്ചോര്‍ത്തത്‌ , ആ ഓര്മ്മ ദാ ഇവിടെ നിങ്ങള്‍ക്ക് വേണ്ടി പോസ്റ്റുന്നു.....




കൂട്ടമായിരുന്നു ഒരേ പ്ലൈറ്റില്‍ ഭക്ഷണം കഴിക്കുക എന്നത്‌ അറബികളുടെ പരമ്പരാഗത രീതിയാണു, ഒരു ടേബിളിന്നു ചുറ്റുമിരുന്നു ഒരേ പ്ലേറ്റില്‍ നിന്നും ഭക്ഷണം കഴിക്കുന്നത്‌ സ്നേഹിതന്‍ ഒരുപാടു കണ്ടിട്ടുണ്ട്‌,


ഇതു കുറച്ചു കടന്നു പോയി അല്ലെ???...

സ്നേഹത്തോടെ..
സ്നേഹിതന്‍...
.....................................

9 comments:

ഒരു സ്നേഹിതന്‍ said...

ഓഫീസില്‍ വിശന്നിരിക്കുന്ന സമയത്ത് ഭക്ഷണം കാണിച്ചു കൊതിപ്പിച്ചെന്കില്‍ ക്ഷമിക്കണം...

എന്ന് സ്നേഹിതന്‍...
ഒപ്പ്..

രസികന്‍ said...

ഈ കപ്സയൊക്കെ ആരാണു തിന്നു തീർക്കുക??
ഈ അറബികളെക്കൊണ്ടു തോറ്റു

ആശംസകൾ

ജിജ സുബ്രഹ്മണ്യൻ said...

ഇത്രേം വലിയ കബ്സയോ.. കൊള്ളാം കേട്ടോ..എനിക്കു വിശക്കുന്നേ... വല്ലതും തായോ.ഇല്ലേല്‍ ഇതില്‍ കേറിയിരുന്നു ഞാന്‍ ഇതു കഴിച്ചു തീര്‍ക്കും ഹ ഹ ഹ

Anonymous said...

എന്തോ... എനിക്കിതൊട്ടും പിടിച്ചില്ല. വരുന്നവര്‍ വരുന്നവര്‍ വാരിവലിച്ച്‌ തിന്നും... വായ്‌ല്‌ നിന്നും തെറിക്കുന്നതും അതില്‍ വീഴും... കൂട്ടത്തില്‍ ആടിന്റെയോ കോഴിയുടെയോ തല വരെ കിട്ടും...

ഹൊ!

ശ്രീ said...

മുന്‍പ് കണ്ടിരുന്നു ഇത്. ഒരല്‍പ്പം കടന്ന കൈ തന്നെ

annamma said...

എന്നാ പിന്നെ ഇവര്‍ക്ക് ഇതില്‍ കിടന്നു തിന്നുകൂടെ...

siva // ശിവ said...

കബ്സ എന്താണെന്ന് അറിയില്ല....എന്നാലും ഈ തീറ്റ ഭയങ്കരമായിപ്പോയി...

സസ്നേഹം,

ശിവ.

Typist | എഴുത്തുകാരി said...

കുറച്ചല്ലാ, വല്ലാണ്ടു കടന്നുപോയി.

smitha adharsh said...

ഇതൊരിക്കല്‍ മെയില് വഴി കിട്ടിയിരുന്നു...വിവരണം കൂടി ആയപ്പോള്‍ പോസ്റ്റ് നന്നായി