Saturday, July 19, 2008

സംഗതി ഇവിടെ കിട്ടിട്ടുണ്ട് !!..

ഇവിടെ പാട്ടു കച്ചേരിയോന്നും ഇല്ല, ഇതു ആ സംഗതി അല്ല, ഇതു സംഗതി വേറെയാണ്...

ശ്രീയുടെ ഇഡ്ഢലിപുരാണം പോസ്റ്റ് കണ്ടപ്പോഴാണ് പഴയ ഒരു സംഭവം ഓര്‍മ്മവന്നത്‌,

എന്റെ നാട്ടില്‍ മുച്ചിറിയുള്ള രണ്ടുപേരുണ്ടായിരുന്നു അവര്‍ രണ്ടുപേരും വലിയ

സുഹൃത്തുക്കളായിരുന്നു. (അവര്‍

ഒരു അപാര അടിയിലൂടെയാണ് സുഹൃത്തുക്കളായത്, അത് വലിയ സംഭവമാണ്, അതിപ്പോ ഇവിടെ

പറയുന്നില്ല) അതില്‍ ഒരുവന്‍ ഗള്‍ഫില്‍ പോയി വന്ന അന്ന് നാട്ടിലുള്ളവന്‍ ചെലവ് ചെയ്യണമെന്നു പറഞ്ഞപ്പോള്‍

രണ്ടുപേരും ഹോട്ടലില്‍ കയറി, കോഴിബിരിയാണി അടിച്ചു കൊണ്ടിരിക്കുമ്പോള്‍ നാട്ടിലുള്ളവന്‍ നല്ലൊരു

ചിക്കന്റെ പീസെടുത്ത്‌ കടിച്ചു വലിക്കുകയാണ്‌, വലിക്കിടയില്‍ ചെറിയ ഒരു പീസ് തെറിച്ചു പോയി, എവിടെ

തിരഞ്ഞിട്ടും സാധനം കാണുന്നില്ല, അന്വേഷണം നിര്‍ത്തി അവര്‍ തീറ്റി തുടര്‍ന്നു, എല്ലാം കഴിഞ്ഞു ഗള്‍ഫുകാരന്‍

ബില്‍ കൊടുക്കുമ്പോള്‍ , കാഷ് കൌണ്ടറില്‍ നിന്നും ആഷാന്‍ കൈ കഴുകിവരുന്ന മറ്റവനോടു

വിളിച്ചു പറഞ്ഞു. "സംഗതി ഇവിടെ കിട്ടിട്ടുണ്ട് " ,

സംഭവം തെറിച്ചു പോയ ചിക്കന്‍ പീസ് അയാളുടെ പോക്കറ്റിലായിരുന്നു, കാഷ് കൊടുക്കാന്‍ പോക്കറ്റില്‍ കൈ ഇട്ടപ്പോഴാണ് സംഗതി മനസ്സിലായത്....

..........................................................................

12 comments:

ഒരു സ്നേഹിതന്‍ said...

നാട്ടിലെ ചെറിയ ഒരോര്‍മ്മ... അത്രേ ഉള്ളൂ...

ജിജ സുബ്രഹ്മണ്യൻ said...

ചിക്കന്‍ പീസ് പോക്കറ്റില്‍ ചാടിയിട്ടും അതറിഞ്ഞില്ലാന്നോ... വിശ്വസിക്കാന്‍ വയ്യ...

OAB/ഒഎബി said...

ആ ‘സംഗതി‘ പിന്നെ കൌണ്ടറില്‍ കൊടുത്ത് ബാക്കി പൈസ കൊടുത്തൊ അതൊ വഴിയില്‍ വച്ച് താങ്കള്‍ക്ക്
തന്നുവോ?.

ഒഎബി.

Typist | എഴുത്തുകാരി said...

എന്തായാലും സംഗതി കിട്ടീല്ലോ, അതു മതി.

മിന്നാമിനുങ്ങുകള്‍ //സജി.!! said...

അതാണ് സംഗതി,

രസികന്‍ said...

സ്നേഹിതാ സംഗതി നന്നായിട്ടുണ്ട് .
അപ്പോൾ ഇതാണ് റിയാലിറ്റി ഷോക്കാരുടെ സംഗതി!!! ഇത് ഉണ്ടായാൽ മാത്രമെ പാട്ടു നന്നാവുകയുള്ളൂ . ഏതായാലും അവസാനം സംഗതി കിട്ടിയല്ലൊ .
ആശംസകൾ

നിരക്ഷരൻ said...

എന്നിട്ടത് ആ കൌണ്ടറില്‍ നിന്ന് തന്നെ അകത്താക്കിയോ ? :)

പൊറാടത്ത് said...

‘സംഗതി‘ കൊള്ളാലോ സ്നേഹിതാ..

കാന്താരീ.. പോക്കറ്റില്‍ കാര്യമായി വേറെ എന്തെങ്കിലും കൂടി ഉണ്ടായിരുന്നിരിയ്ക്കും. അതായിരിയ്ക്കും അറിയാതെ പോയത്..:)

ശ്രീ said...

ഹ ഹ. എന്തായാലും സംഗതി അപ്പോ തന്നെ കണ്ടു കിട്ടിയതു ഭാഗ്യമായി. അല്ലെങ്കില്‍ വല്ല പട്ടിയോ പൂച്ചയോ പുറകേ കൂടിയേനെ...
:)

joice samuel said...

ഏതായാലും അവസാനം

സംഗതി കിട്ടിയല്ലൊ....

ആശംസകള്‍.........!!

സസ്നേഹം

മുല്ലപ്പുവ്...!!!

Senu Eapen Thomas, Poovathoor said...

കഠിന ഹൃദയനായ ഇഡ്ഡലി വരുത്തിയ വിനകള്‍ വായിച്ചു....ചിരിച്ചു. സാമ്പാറിലും, ചട്നിയിലും ഒക്കെ മുക്കിയിട്ടിട്ടും അവന്റെ ഹൃദയം ഒട്ടും ഈ കുഞ്ഞ്‌ പയ്യന്റെ അടുത്ത്‌ അലിഞ്ഞില്ലായെന്ന് പറഞ്ഞാല്‍.....

ഉജാലയില്‍ മുക്കിയ ഷര്‍ട്ടും...കറ നല്ലതെന്ന് പരസ്യവും കൂടി ചേര്‍ത്തപ്പോള്‍ കഥ ഒന്ന് കൊഴുത്തു. ഏതായാലും ശ്രീ ഒരു ചെറിയ ഉപദേശം:- എവിടെ പോയാലും ഒരു സ്റ്റെപ്പിനി ഡ്രസ്സ്‌ കൂടി എടുത്തോണേ!!!

പഴമ്പുരാണംസ്‌

ഹരിശ്രീ said...

സംഗതി സൂപ്പര്‍...


ഹ..ഹ...