Saturday, May 31, 2008

ബോയ്‌ ഫ്രണ്ട്....

സമൂഹത്തില്‍ ദൈവത്തിന്റെ വികൃതികൊണ്ടു മാത്രം വെറുക്കപ്പെട്ടവര്‍ ഒരുപാടു പേര്‍, അംഗ വൈകല്യം കൊണ്ടും, ബുദ്ധി ക്ഷയം കൊണ്ടും, ദാരിദ്രം കൊണ്ടും,.... അങ്ങിനെ അങ്ങിനെ.... എന്നാല്‍ ഇവിടെ ഒരു പെണ്‍കുട്ടിയെ വീട്ടുകാര്‍ പോലും വെറുത്തിരിക്കുന്നു, കാരണം അവള്‍ അന്ധയാണ്.
നാട്ടുകാരും വീട്ടുകാരും വെറുത്തെങ്കിലും ഒരാള്‍ മാത്രം അവള്‍ക്കു തുണയായുണ്ടായിരുന്നു, അത് അവളുടെ ബോയ്‌ ഫ്രാണ്ടായിരുന്നു.
എല്ലാവരും ഉപേക്ഷിച്ചപ്പോള്‍ അവള്‍ക്ക് തണലായ്‌ നിന്ന അവനെ അവള്‍ മറന്നില്ല എന്നെങ്കിലുമൊരു നാള്‍ എനിക്ക് കാഴ്ച കിട്ടിയാല്‍ അവനെ വിവാഹം ചെയ്യുമെന്നവള്‍ സത്യം ചെയ്തു. ഒരുദിവസം അവള്ക്കൊരാള്‍ കണ്ണ് ദാനം ചെയ്തു, അവള്ക്ക് കാഴ്ച കിട്ടി, ലോകത്തെ അവള്‍ അത്ഭുതത്തോടെ നോക്കി കണ്ടു, സന്തോഷത്തോടെ അവള്‍ അവളുടെ ബോയ്‌ ഫ്രണ്ടിന്റെ അടുത്ത്‌ ചെന്നു, പക്ഷെ അവള്‍ക്കു വിവാഹത്തിനു സമ്മതമല്ലായിരുന്നു കാരണം അവളുടെ ബോയ്‌ ഫ്രണ്ട് ഒരു അന്ധനും വിരൂപനുമായിരുന്നു,
അവളുടെ പ്രതികരണത്തില്‍ മനം നൊന്ത് അവന്‍ അവളില്‍ നിന്നു അകന്നലയും മുംബ് ഒന്നേ ആവശ്യപ്പെട്ടുള്ളു‌... " എന്റെ കണ്ണുകള്‍ ശ്രദ്ധയോടെ സൂക്ഷിക്കണം".


No comments: