രണ്ടു വര്‍ഷം മുമ്പ് ഒരു ആഗ്സ്റ്റ് പതിനഞ്ചു, വിവാഹം കഴിഞ്ഞ് രണ്ടു മാസം കഴിഞ്ഞു .
ജേഷ്ടന്റെ മോനോട് ഞാന്‍ ചോദിച്ചു,
എന്താ മോനെ ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത.?
അവന്‍ സംശയലേഷ്യേ പറഞ്ഞു "ഇന്ന് ഇത്താത്ത സ്കൂളീന്നു വരുമ്പൊ മിഠായി കൊണ്ടു വരും".
പഷ്ട്!!!!.
നല്ല മോന്‍ എല്ലാം ഓര്‍മ്മയുണ്ടല്ലെ... മിഠായിക്ക് കാത്തിരിക്കാവും...
ഞമ്മക്കു മേമക്ക്(എന്റെ സഖി) അറിയോന്നു നോക്ക വാ...
മോളെ...(വെറുതെ സോപ്പിട്ടതാണു).
എന്താ ഇക്ക ?
ഇന്നത്തെ ദിവസോര്‍മ്മയുണ്ടൊ നിനക്ക് ??
പിന്നെ ഓര്‍മ്മല്ലാതെ, ആഗ്സ്റ്റ് പതിനഞ്ചു . ഞങ്ങളെ പുതിയ വീട്ടില്‍ കൂടിയ ദിവസം. ഇന്നേക്കു എട്ടു വര്‍ഷായി,
അല്ല ഇതെങ്ങനെ ഇക്ക അറിഞ്ഞു ?
ബലേ ഭേഷ്... !!!!
"നല്ല ഭര്‍ത്താവു എട്ടു വര്‍ഷം മുമ്പ് എന്റെ വീട്ടില്‍ കൂടിയ ദിവസം വരെ ഞാന്‍ പറയാതെ തന്നെ ഓര്‍ത്ത് വെച്ചിരിക്കണു എന്ന് എന്റെ പ്രാണ സഖി മനസ്സില്‍ പറഞ്ഞു കാണും. അവളെന്നെക്കുറിച്ചോര്‍ത്തു ക്രിതാക്ജയായിരിക്കുകയാണ് (അര്‍ത്ഥം അറിയില്ല) പാവം...
ഈ മറുപടിയും കേട്ടു ഞാനാകെ കുലീന കുചേലനായിരിക്കുമ്പോഴാണു (സാഹിത്യം) നമ്മളെ അയല്‍വാസി നാസര്‍ ഓടി വരുന്നതു കണ്ടത്...
എന്താടാ തിരക്കിട്ട് ??
അവനെന്നോട് ഒറ്റ ചോദ്യം.
എവിടെ സ്വാതന്ത്രം ??
ഏ....!!! എന്ത്??
അല്ല.. എവിടെ സ്വാതന്ത്രം ?? നീ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?
ഞാനാകെ കത്കുത ചിന്തനായിപ്പോയി, (കടിച്ചാല്‍ പൊട്ടാത്ത വാക്കുകള്‍ )
പടച്ചോനെ... ഇന്നലെ രാത്രി സംസാരിച്ച് പിരിയുന്നവരെ ഒരു കുഴപ്പവുമില്ലായിരുന്നല്ലോ ഇപ്പോ എന്തെ? എപ്പോഴാ ഇവന്‍ ചിന്തിക്കാന്‍ തുടങ്ങിയത്, ഞാന്‍ മനസ്സില്‍ കരുതി..
കുറച്ച് മാനദണ്ഠത്തോടെ (മായാവി സ്റ്റൈല്‍) ഞാന്‍ ചോദിച്ചു.
ഇല്ല, ഞാന്‍ ചിന്തിച്ചിട്ടില്ല, നീ ചിന്തിച്ചിട്ടുണ്ടോ ??
ഇല്ല, ഇത്രേം കാലായിട്ട് ഞാന്‍ ചിന്തിച്ചിട്ടില്ല,
പക്ഷെ എന്റെ മോന്‍ ജിത്തു ചിന്തിച്ചു,
അവന്റെ ചോദ്യത്തിനു ഞാന്‍ ഉത്തരം മുട്ടുകയും ചൈതു.
ആ നാലു വയസ്സുകാരനോ !! ?? സത്യത്തില്‍ എന്താ സംഭവം ഒന്നു തേളീച്ചു പറ.
അല്ല... ഞാനിന്നലെ രാത്രി സ്വാതന്ത്രത്തിനെ പറ്റി എനിക്കറിയാവുന്നതു (അവനെത്ര അറിയാമെന്നെനിക്കല്ലെ അറിയൂ) എന്റെ മോന് പറഞ്ഞു കൊടുത്തിരുന്നു,
ഇന്നു രാവിലെ കളിക്കാന്‍ പോവണ്ടാന്നു പറഞ്ഞപ്പോള്‍ അവനെന്നോടു ചോദിക്കാണു,
നിങ്ങളെന്താ ബ്രിട്ടീഷുകാരനാണോന്നു ?
അവന്റെ ഉമ്മ കറകളഞ്ഞ ബ്രിട്ടീഷുകാരിയാണെന്നാണവന്‍ പറയുന്നതു.
രാവിലെ ആറുമണിക്കു ശേഷം ഉറങ്ങാന്‍ പാടില്ല,
ബ്രഷു ചെയ്യുമ്പോള്‍ ടൂത്ത് പേസ്റ്റ് കൂടുതല്‍ എടുക്കാന്‍ പാടില്ല,
രാവിലെ തന്നെ തണുപ്പത്ത് കുളിക്കണം,
കളിക്കാന്‍ പോവാന്‍ ഒരുപാടു നിബന്ധനകള്‍,
വെയിലു കൊള്ളാന്‍ പാടില്ല,
മഴ കൊള്ളാന്‍ പാടില്ല ...അങ്ങനെ.... അങ്ങനെ......
ഇതെല്ലാം അവനെ വല്ലാതെ ചിന്തിപ്പിച്ചു, ഇന്നവന്‍ ചോദിക്കാണു
എവിടെ സ്വാതന്ത്രം ?? നിങ്ങളൊക്കെ ബ്രിട്ടീഷുകാരാണൊ ??
അവന്റെ ചോദ്യത്തിനു മുന്നിന്‍ എനിക്കുത്തരം മുട്ടിപ്പോയി,
അതാ നേരെ ഇങ്ങോട്ട് പോന്നത്...
ഞാന്‍ വീണ്ടും കത്കുത ചിന്തനായിരിക്കാന്‍ (എനിക്ക് വയ്യ, വീണ്ടും സാഹിത്യം) തുടങ്ങിയപ്പൊഴാണു നാസറിന്റെ കെട്ട്യോള്‍ അങ്ങോട്ട് വന്നത്..
ഏയ്... നോക്കീ... ങ്ങള്‍ ഈ പൊടി ഒന്ന് പൊടിപ്പിച്ച് കൊണ്ടോരോ?
മനസ്സിലായില്ല അല്ലെ !!!
അരി പോടിപ്പിച്ച് കൊണ്ടാരാനാണു പറഞ്ഞത്,
നാസര്‍ അരി സഞ്ജി വാങ്ങി, കൂട്ടിനു ഞാനും പോയി...
വയലിനക്കരെയാണു ഫ്ലോര്‍മില്‍, വയലിന്റെ നടുവിലൂടെയുള്ള വരമ്പത്തു കൂടി നടക്കുമ്പോള്‍ ഒരടക്കിപ്പിടിച്ച സംസാരം,
ഞങ്ങള്‍ ചുറ്റുപാടുമൊന്നു നോക്കി, അപ്പോഴാണു കണ്ടത്, ഒരു പോത്തും അതിന്റെ പുറത്ത് സേവനവാരം നടത്തുന്ന കാക്കയും തമ്മിലുള്ള സംസാരമാണു..
പോത്ത് : കാക്കെ (ബഹുമാനം കോണ്ടൊന്നും അല്ലട്ടോ "കാക്കെ" ന്നു വിളിച്ചത്, കാക്കയെ പിന്നെ പ്രാവെന്നു വിളിക്കാന്‍ പറ്റില്ലല്ലോ) ഇന്നു നിനക്കു തീറ്റ കുറവാണല്ലേ ??
കാക്ക: അതെ , എന്തുപറ്റി ഇന്നു ?
പോത്ത് : ഇന്നെനിക്കു പണിയൊന്നും ഇല്ലല്ലോ, വിശ്രമമാണ് അതു കോണ്ടാ..
കാക്ക: എന്താ ഇന്നു പണിയില്ലാത്തെ ?
പോത്ത് : ഇന്ന് ആഗസ്റ്റ് പതിനഞ്ചു അല്ലെ, ഞാന്‍ സ്വതന്ത്രനാണു.
കാക്ക: അതെങ്ങനെ നിനക്കു സ്വാതന്ത്രമാകും, മനുഷ്യര്‍ക്കല്ലേ..
പോത്ത്: എടാ മണ്ടാ ഇന്നു വിദ്യാലയങ്ങള്‍ക്കെല്ലാം അവധി ആയത് കൊണ്ട് എന്റെ യജമാനന്റെ കുട്ടികളെല്ലാം വീട്ടിലുണ്ടാകും, അതു കൊണ്ട് യജമാനന്‍ അവരോടൊപ്പം വീട്ടിലാണു, അപ്പൊ ഞാന്‍ ഫ്രീ ആയില്ലെ..
കാക്ക: അല്ല പോത്തേട്ടാ.. ഈ കേരളത്തില്‍ ശരിക്കും സ്വാതന്ത്രമുണ്ടോ??
പോത്ത്: പിന്നെ ഇതു "ദൈവത്തിന്റെ സ്വന്തം നാടല്ലെ, "
കാക്ക: അപ്പോ ഇവിടെ ജനാതിപത്യമൂണ്ടോ?
പോത്ത്: പിന്നെ ഇല്ലാതെ ഇതു "ദൈവത്തിന്റെ സ്വന്തം നാടല്ലെ,"
കാക്ക: സ്വര്‍ഗ്ഗത്തില്‍ കൊള്ളയും കൊലയുമുണ്ടാകോ?
പോത്ത് (കുറച്ച് വിഷമത്തോടെ) : ഇല്ല.
കാക്ക: അപ്പൊ ഇവിടെ ദിവസവും കൊലയുണ്ടല്ലോ,
എന്റെ വര്‍ഗ്ഗക്കാരേല്ലാം അന്യ സംസ്ഥാനത്ത് നിന്ന് ഇപ്പൊ ഇങ്ങോട്ടാ വരുന്നത്, നല്ല മനുഷ്യ ഇറച്ചി കൊത്തി തിന്നാന്‍.
പോത്ത്: അത് പിന്നെ???
കാക്ക: അല്ല പോത്തേട്ടാ. ഇവിടെ ഒരു പെണ്ണിനു ഒറ്റക്ക് പേടി കൂടാതെ ദൂര യാത്ര ചേയ്യാന്‍ പറ്റോ?
പോത്ത്: അത് പിന്നെ സൂക്ഷിച്ചാല്‍ ദുഖിക്കേണ്ടല്ലോ,
കാക്ക: സ്വര്‍ഗ്ഗത്തില്‍ സൂക്ഷിക്കണോ പോത്തേട്ടാ.... പോട്ടെ, സ്വര്‍ഗ്ഗത്തില്‍ അച്ഛന്‍ മകളെ ബലാല്‍സംഘം ചെയ്യോ?
പോത്ത്: ഇല്ല.
കാക്ക: സ്വര്‍ഗ്ഗത്തില്‍ പാവപ്പെട്ടവര്‍ ആക്രമിക്കപ്പെടോ?
പോത്ത്: ഇല്ല.
കാക്ക: സ്വര്‍ഗ്ഗത്തില്‍ ഹര്‍ത്താലുണ്ടാവോ?
പോത്ത്: ഇല്ല.
കാക്ക: സ്വര്‍ഗ്ഗത്തില്‍ മതത്തിന്റെ പേരില്‍ അടിപിടി കൂടോ?
പോത്ത്: ഇല്ല.
കാക്ക: ജനാതിപത്യന്നുവച്ചാല്‍ "പണാധിപത്യം" ന്നാണോ?
പോത്ത്: അല്ല.
കക്ക: ഇവിടെ പണമില്ലാത്തവന്നു "ജനാതിപത്യ" നാട്ടില്‍ വിലയില്ലെ?
:::--....::
എന്താ പോത്തെട്ട മിണ്ടാത്തെ ...
കാരണമില്ലാത്ത കൊലകള്‍ : മരിക്കുന്നവനറിയില്ല താനെന്തിനാണു രക്തസാക്ഷിയായതെന്നു, എന്നാല്‍ കൊന്നവനറിയോ അവനെന്തിനാ ഇതു ചൈതതെന്ന്. "ഇല്ല".
അനന്തമായ കോള്ളകള്‍: കളവു പോയവനു ഒരു പരാതി പോലും കൊടുക്കാന്‍ പറ്റാത്ത അവസ്ഥ, കാരണം ... അറിയില്ലല്ലോ കോള്ളയുടെ വിഹിതം ഏതൊക്കെ ഏമാന്മാര്‍ക്കുണ്ടെന്ന്.
ബന്ധങ്ങളില്ലാത്ത സ്ത്രീ പീഡനങ്ങള്‍ : അതിപ്പോ അച്ചനു മകളെയാവാം, അധ്യാപകര്‍ക്കു വിദ്യാര്‍ദ്ധിയെയാവാം, അയല്‍വാസികളാവാം , കൂടെപ്പിറപ്പുകളാവാം, കൂട്ടുകാരാവാം, ഒറ്റ നിബന്ധന കാര്യം കഴിഞ്ഞാല്‍ കൊന്നു കളയണമെന്നുമാത്രം, അതു കഴുത്തു ഞെരിച്ചാകാം, കത്തിച്ചാവാം....
പോത്തേട്ടാ ഇതൊക്കേ പിശാചുകളല്ലെ ചെയ്യാ ??
:::::: പോത്തിനു വീണ്ടും മൗനം::::
അപ്പൊ കരയും, കടലും, പുഴയും, വയലും, കാടും, അരുവിയും, തീരവും, പച്ചപ്പും, മഴയും, വെയിലും, തണുപ്പും, മഞ്ഞും, എല്ലാം ഉള്ള ഈ കൊച്ചു സ്വര്‍ഗ്ഗത്തില്‍ അധികവും പിശാചുകളാണോ പോത്തേട്ടാ...
ഈ പിശാചുകളുടെ ഇടയില്‍ സാധാരണക്കാരനു "എവിടെ സ്വാതന്ത്രം ?"
പോത്തിന് ഒന്നും പറയാനില്ലായിരുന്നു...
കാക്കയുടെയും പോത്തിന്റെയും സംസാരത്തിനിടക്ക് ഒരു കാള കുട്ടന്‍ അതുവഴി വന്നു, ആളൊരു പശുക്കുട്ടിയെ മണിയടിച്ചു വരുകയാണു, അതു കണ്ടതും പോത്തു കാക്കയോടു പറയുകയാണു "ഇവനൊന്നും മൃഗമല്ല, മനുഷ്യനാണു".
ഇതു കേട്ടുനിന്ന ഞങ്ങള്‍ പിന്നെ അവിടെ നിന്നില്ല. ആകെ മാനക്കേടായി അവിടുന്നു തടി തപ്പി..
.................................
വാല്‍കഷ്ണം: ഇനി ആരോടെങ്കിലും ദേഷ്യം വരുമ്പോള്‍ അവരെ "എടാ പോത്തെ" എന്നൊന്നും വിളിക്കണ്ട, അതു പോത്തുകള്‍ കേട്ടാല്‍ അവര്‍ക്കു സഹിക്കില്ല ...
-------------------------
സ്നേഹിതന്
23 comments:
ഇനി ആരോടെങ്കിലും ദേഷ്യം വരുമ്പോള്‍ അവരെ "എടാ പോത്തെ" എന്നൊന്നും വിളിക്കണ്ട, അതു പോത്തുകള്‍ കേട്ടാല്‍ അവര്‍ക്കു സഹിക്കില്ല ...
ഹാ ഹാ,
നല്ല ചിന്തകള്‍.
നമുക്കു സ്വാതന്ത്ര്യം കൂടിപ്പോയെന്നു തോന്നുന്നു. ഇവിടെ എന്തിനാണു വ്യവസ്ഥയുള്ളതു?
ഉം നല്ല ചിന്തകള്‍.:)
ബ്രാക്കറ്റുകള്‍ കൂടുതലാവുമ്പോള്‍ ബ്രാക്കറ്റിലുള്ളത് ബ്രാക്കറ്റില്‍ കിടക്കുന്നില്ല.
-സുല്‍
പോത്തുകളെ ദേഷ്യം വരുമ്പോള്‍ പോത്തേ എന്നു വിളിച്ചാല്‍ അവക്കു പോലും സഹിക്കില്ല അല്ലെ ..നല്ല ചിന്തകള്‍.
നന്നായിട്ടുണ്ട്.....
നന്‍മകള്‍ നേരുന്നു...
സസ്നേഹം,
മുല്ലപ്പുവ്.!!
ഇവിടെ മുതലാളിക്ക് കുറേയേറെ മൃഗങ്ങള്‍ (ഞങ്ങളല്ല) ഉണ്ട്. പക്ഷേ പോത്ത് ഇല്ല. മുതലാളി അനങ്ങിയാ പോത്തെ എന്നെ വിളിക്കാറുള്ളു. ഇത് വായിച്ചപ്പൊ ഒരു സമാധാനം. ശരിക്കുള്ള പോത്തുകള്‍ ആവിളി കേക്കില്ലല്ലൊ എന്ന്.
സ്നേഹിതന് ഭായി..
സ്വാതന്ത്ര്യത്തെപ്പറ്റി പോസ്റ്റിയത് നന്നായിട്ടുണ്ട്.. എന്നാല്‍ വളരെയധികം അക്ഷരത്തെറ്റുകള്‍ വരുന്നു അത് അര്‍ത്ഥം തന്നെ മാറിപ്പോകുന്നു. ധൃതിപിടിച്ചു വായിച്ചു നോക്കാതെ പോസ്റ്റിയതുപോലെ തോന്നുന്നു. അതിനാല്‍ പറയാനുദ്ദേശിക്കുന്നത് കൊള്ളേണ്ടപോലെ കൊള്ളുന്നില്ല.
ആ ജിത്തുക്കുട്ടനെ ഒരു പത്തുവയസ്സുകാരനാക്കിയിരുന്നെങ്കില്‍..!
എന്റെ സ്വാതന്ത്ര്യദിനാശംസകള്‍
ശരിയാ, ഇപ്പോള്‍ മനുഷ്യനേക്കാള്‍ എത്രയോ ഭേദം മൃഗങ്ങള്‍.
കുഞ്ഞന്‍ പറഞ്ഞതിനു താഴെ (അക്ഷരത്തെറ്റ്)ഞാനും ഒരു ഒപ്പു് വയ്ക്കുന്നു.
Feel good......
ആദ്യം തന്നെ ഒരു സോറി എല്ലാവരോടും.. അക്ഷരത്തെറ്റ്, മനപൂറ്വ്വമല്ല തിരക്കിട്ടെഴുതിയതു കൊണ്ടാണു, പിന്നെ എന്റെ ഒടുക്കത്തെ മടി എന്നെ തോൽപ്പിക്കുന്നു ഞൻ എന്താ ചെയ്യാ...
മ്ഹ് .. മ്ഹ് .. മ്ഹ്.. മ്ഹ്,
ഇനി ശ്രദ്ധിച്ചോളാം..
അക്ഷരത്തെറ്റിനിടക്കും ഇവിടെ വന്ന് കമ്മന്റിയതിന്നു എല്ലാവറ്ക്കും നന്ദി....
"ഇവനൊന്നും മൃഗമല്ല, മനുഷ്യനാണു".
നല്ല പോസ്റ്റ്.ആശംസകള്‍
കൂലം കഷ കൂതുഹല കൌപപാണീയ അവതരണം
അങ്ങിനെ ലോകപോത്തുകളുടെ അപേക്ഷ സ്വീകരിച്ചുകൊണ്ട് ( മാനിച്ചുകൊണ്ട്) പോത്തുവിളി കേരളത്തിൽ ഹർത്താലിന്റെ അകമ്പടിയോടെ നിർത്തി വച്ചതായി ഇതിനാൽ അറിയിച്ചുകൊള്ളുന്നു .
സ്നേഹിതൻ പോസ്റ്റ് വള്രെ നന്നായിരുന്നു . നല്ല ചിന്തകൾ
നന്നായി, മാഷേ.... നല്ല ചിന്തകള്‍....
[പിന്നെ, പുതിയ ചില സാഹിത്യ വാക്കുകള്‍ പറഞ്ഞു തന്നതിനും ഡാങ്ക്സ് ;) ]
സ്വാതന്ത്ര്യ ദിനാശംസകള്‍!
നന്നായിരിക്കുന്നു സ്വാതന്ത്ര്യ ചിന്തകള്‍.
അരുണ്‍ കായംകുളം
രസികന്‍
ശ്രീ
ചിത്രകാരന്‍chithrakaran
നന്ദി.. ഇതുവഴി വന്നതിന്
ഇങ്ങനെയൊരു പോസ്റ്റിട്ട സ്നേഹിതാ.. ആദരാഞജലികള്‍..!
നല്ല ബ്യഹര്‍രമണീയമായ ചിന്തകള്‍..!
പ്രകടോത്മുഖമായി പറഞ്ഞാല്‍ യമകണ്ടന്‍ പോസ്റ്റ്..!
വലിച്ചു നീട്ടാണ്ടും കുറുക്കിയും ഇനിയും തുടരുക..!
അപ്പൊ നമോവാകം..;)
Thanks all...
വളരെ നന്നായി സ്നേഹിതാ..നല്ല ആശയം, നല്ല അവതരണം മടികുറയ്ക്കുവാന്‍ വല്ല വഴിയും
കണ്ടുപിടിച്ചാല്‍ അറിയിക്കണേ...
സസ്നേഹം നിസ്സാറിക്ക
http://kinavumkanneerum.blogspot.com/
" എവിടെ സ്വാതന്ദ്ര്യം" , സ്നേഹിതന് സ്വാതന്ദ്ര്യം എവിടെ എന്നതിന് ഉത്തരം കിട്ടിയില്ലേ?
എനിക്ക് കിട്ടി!!!!!!
ശരിയാണോ എന്നറിയില്ല.
"പണം എവിടെയുണ്ടോ അവിടെയുണ്ട് സ്വാതന്ദ്ര്യം "
എന്താ ശരിയല്ലേ?
ഓരോ കാരണങ്ങള്‍ കൊണ്ടെന്കിലും ഓഗസ്റ്റ് 15 ഓര്‍കുന്നുണ്ടല്ലോ, "ഫാഗ്യം"
ഇനിമുതല് ഞാനൊരു പശുവാ..ട്ടോ...
ൊത്തിരി സ്നേഹത്തോടെ
കുഞ്ഞിപെണ്ണ്
വളരെ നന്നയിരുന്നു
‘മരിക്കുന്നവനറിയില്ല താനെന്തിനാണു രക്തസാക്ഷിയായതെന്നു, എന്നാല്‍ കൊന്നവനറിയോ അവനെന്തിനാ ഇതു ചൈതതെന്ന്. "ഇല്ല".‘
മാഷേ, വായിക്കാൻ അല്പം വൈകിപ്പോയെങ്കിലും ഒരിക്കലും അപ്രസക്തമാകാത്ത ചിന്തകൾ. സ്നേഹിതന് ആശംസകൾ!!
നന്നായിട്ടുണ്ട്...
ആശംസകള്‍...*
Post a Comment