Thursday, June 19, 2008

ചാറ്റ് ഫ്രണ്ട്......ഒരോര്‍മ്മ....

.......ഓഫീസിലെ ഒഴിവ് സമയങ്ങളില്‍ ചാറ്റ് ചെയ്യുക എന്റെ ഒരു ഹോബിയായിരുന്നു....
ഓരോദിവസവും പുതിയ സുഹൃത്തുക്കളേ തേടിയുള്ള എന്‍റെ യാത്ര തുടരുമ്പോള്‍, ഒരുദിവസം
വെറുതെ കേരള ചാറ്റിലൊന്നു കയറി, പലരുമായും സഹൃദം പങ്കുവയ്ക്കുന്നകൂട്ടത്തില്‍ ഒരു പേരു എന്നെ പ്രത്യേകമായി ആകര്‍ഷിച്ചു...

""sweet girl for good freindship "" അതായിരുന്നു പേര്.

ഒന്നു പരിചയപ്പെടാമെന്നു കരുതി

ഞാന്‍ ഹായ്... പറഞ്ഞു ,

no റിപ്ലേ

ഒരു ഹലോ ... കൂടി അടിച്ചു വിട്ടു...

അതിനും മറുപടിയൊന്നും കിട്ടാതിരുന്നപ്പോള്‍, വിട്ടുകളയാമെന്നു കരുതി ഞാന്‍ പറഞ്ഞു....
""sorry for the disturbance..." " എന്നിട്ട് വിന്‍ഡോ ക്ലോസ് ചൈതു...

കുറച്ചു കഴിഞ്ഞപ്പോള്‍ ഹായ് പറഞ്ഞ് ഒരു വിന്‍ഡോ പൊന്തി വന്നു , പേര് നോക്കിയപ്പൊള്‍

sweet girl for good ....

ഞാന്‍ തിരിച്ചും ഒരു ഹായ് പറഞ്ഞ് ചോദിച്ചു...

തിരക്കിലാണോ??

അല്ല, പറഞ്ഞോളൂ....

എന്താ പേര്?

ജാസ്മിന്‍.

എന്ത് ചെയ്യുന്നു?

ബി.കൊമിന്നു പഠിക്കുന്നു.

എവിടെയാണ് ?

തൃശൂര്‍ (ഒരു കോളേജിന്റെ പേരു പറഞ്ഞു)

വീട് തൃശൂര്‍ തന്നെയാണോ?

അല്ല, (ഒരു സ്ഥലത്തിന്റെ പേരു പറഞ്ഞു)

എല്ലാ ദിവസവും പോയി വരോ?

ഇല്ല, ഹോസ്റ്റലിലാണ്.

ഇപ്പൊ എവിടുന്നാ ചാറ്റ് ചെയ്യുന്നത് ?

കമ്പ്യൂട്ടര്‍ ലാബില്‍ നിന്നു.

വീട്ടിലാരോക്കെ ഉണ്ട്? എന്ന് തുടങ്ങി ഞാന്‍ കുറെ ചോദിച്ചു,

എന്‍റെ കൈവശമുള്ള ചോദ്യാവലി തീര്‍ന്നപ്പോള്‍ ഞാന്‍ ചോദിച്ചു,

കുറെ നേരമായി ഞാന്‍ ചോദിക്കുന്നു, എന്നെ പറ്റി ഒന്നും ചോദിക്കുന്നില്ലേ??

അതിന് ഇയാള് ചോദിച്ചു നിര്‍ത്തണ്ടേ??

ശരിയാ, ഞാന്‍ നിര്‍ത്തി....

അതിനിടക്ക് ഞങ്ങള്‍ ചാറ്റിംഗ് rediffmail ലേക്ക് മാറ്റിയിരുന്നു.
അങ്ങിനെ രണ്ടു പേരും പരസ്പരം പരിചയപ്പെട്ടു, കുറച്ചു നേരം സംസാരിചിരിന്നു,
മൈല്‍ അയക്കാമെന്നും പറഞ്ഞു അവള്‍ പോയി..
.......................................
പിറ്റേന്നു രാവിലെ ഞാന്‍ മൈല്‍ ചെക്ക് ചൈതപ്പോള്‍ എന്‍റെ പുതിയ കൂട്ടുകാരിയുടെ മൈല്‍ ഉണ്ട്.

ദൃതിയില്‍ ഞാന്‍ അത് ആദ്യം നോക്കി,


എന്‍റെ പുതിയ സുഹൃത്തിന്,
സുഖമെന്നു കരുതുന്നു, പറ്റുമെങ്കില്‍ ഇന്നു ഉച്ചക്ക് ഒരു മണിക്ക് ഓണ്‍ ലൈനില്‍ വരണം...
your freind,
ജാസ്മിന്‍


ആ മൈല്‍ എന്തോ എന്നെ ഒരുമണി വരെ കാത്തു നില്‍ക്കാന്‍ പ്രേരിപ്പിച്ചു,

ഒരുമണിയായപ്പോള്‍ അവള്‍ വന്നു,
അന്നും ഞങ്ങള്‍ ഒരുപാടു സംസാരിച്ചു,
ഞങ്ങളുടെ ഇടയില്‍ നല്ലൊരു സഹൃദം രൂപപ്പെട്ടു,

അധിക ദിവസവും ഞങ്ങള്‍ ചാറ്റ് ചെയ്തിരുന്നു,
((ഇതുവരെ ഞങ്ങള്‍ text ചാറ്റിങ്ങാണ് ചെയ്തിരുന്നുല്ലുവെങ്കിലും, എനിക്കെന്തോ.. അവളുടെ സംസാരം കേള്‍ക്കണമെന്നൊരു മോഹം))

ഒരു ദിവസം ഞാന്‍ അവളോടു അവളുടെ മൊബൈല്‍ നമ്പര്‍ ചോദിച്ചപ്പോള്‍ ,

ഞാന്‍ അങ്ങോട്ട് വിളിക്കാമെന്നയിരുന്നു മറുപടി,

എന്ന്? ഞാന്‍ ചോദിച്ചു.
അതൊരു സസ്പന്സാനെന്നു പറഞ്ഞു...

പിന്നീട് ഞാന്‍ എന്താ വിളിക്കാത്തദെന്നു ചോദിക്കുമ്പോള്‍ അവള്‍ അത് തന്നെ പറഞ്ഞിരുന്നു.

ഓരോ ദിവസവും , അവളുടെ വിളി ഞാന്‍ പ്രദീക്ഷിച്ചിരുന്നു,

ഒരുദിവസം...
എന്‍റെ ഫോണ്‍ റിങ്ങ് ചൈതപ്പോള്‍ , ഞാന്‍ ഫോണെടുത്ത് നോക്കി,
പരിചയമില്ലാത്ത നമ്പര്‍....

ഞാന്‍ ഉറപ്പിച്ചു ഇതവള്‍ തന്നെ....

എന്‍റെ പ്രദീക്ഷ തെറ്റിയില്ല... അപ്പുറത്തു നിന്നും മനോഹരമായ ഒരു കിളി നാദം.

ഹലോ, ഇതാരാന്നു മനസ്സിലായോ?

മ്... മനസ്സിലായി..

ആരാ?

ജാസ്മിനല്ലേ..

അതെ, എങ്ങനെ മനസ്സിലായി.

ഞാന്‍ ഓരോദിവസവും , വിളി കാത്തിരിക്കല്ലേ...

ഇപ്പൊ എന്‍റെ ശബ്ദം കേട്ടല്ലോ, ബാക്കിയെല്ലാം ചാറ്റിങ്ങില്‍ പറഞ്ഞാല്‍ പോരെ...

ഇപ്പൊ ഞാന്‍ വെക്കട്ടെ...

ഒകെ ഡാ.. വിളിച്ചതില്‍ സന്തോഷം.....

അവള്‍ ഫോണ്‍ വച്ചു...
...................................................

അവളുടെ ശബ്ദം കേട്ടതില്‍ പിന്നെ എനിക്കവളെ കാണണമെന്നു അതിയായ മോഹം...
ഒരു കൂട്ടുകാരിയിലും അപ്പുറം എന്തൊക്കെയോ ആയ പോലെ അവള്‍....
(തല്‍കാലം മോഹങ്ങളെല്ലാം മനസ്സില്‍ തന്നെ വച്ചു)


ഒരു ദിവസം അവളെന്നോടു പറഞ്ഞു...

""ഞാന്‍ ഇയളോടൊരു തെറ്റ് ചെയ്തിട്ടുണ്ട്, ""

എന്താ ? ഞാന്‍ ചോദിച്ചു..... എന്‍റെ മനസ്സില്‍ എന്തൊക്കെയോ സംശയങ്ങള്‍ കടന്നു പോയി...
(ചാറ്റിങ്ങല്ലേ എന്ത് ചീറ്റിങ്ങും നടത്തലോ)

പറഞ്ഞാല്‍ എന്നോടു ദേഷ്യം പിടിക്കോ?
ഇല്ല, നീ പറ...
എന്നോടു ക്ഷമിച്ചുന്നു പറ, എന്നാലെ ഞാന്‍ പറയൂ...

എന്‍റെ ക്ഷമകെട്ടു ഞാന്‍ പറഞ്ഞു ... ക്ഷമിച്ചു...ക്ഷമിച്ചു....ക്ഷമിച്ചു....
നീ പറ....

" ഞാന്‍ ബി കോം പഠിയ്ക്കുന്ന കുട്ടിയല്ല, ബി.കോം കഴിഞ്ഞു , ഇപ്പൊ ഇവിടെ ഒരു സ്ഥാപനത്തില്‍ ചെറിയ ഒരു ജോലി നോക്കുന്നു", ഇവിടുന്നാണ് ചാറ്റ് ചെയ്യാറ്...

ഞാന്‍ ആകെ വല്ലാണ്ടായി... എന്നാലും അവളോട് തെറ്റി പോവാന്‍ എന്‍റെ മനസ്സു സമ്മദിച്ചില്ല.
കാരണം അപ്പോഴേക്കും ഞാനെന്ന പുരുഷനെ അവളെന്ന സ്ത്രീ കീഴ്പെടുത്തിയിരുന്നു...

എന്തിനാ എന്നോടു കളവ് പറഞ്ഞതു, കുറച്ചു വിഷമത്തോടെ ഞാന്‍ ചോദിച്ചു.

ആദ്യം ഇയാളെ എനിക്കറിയില്ലായിരുന്നല്ലോ, അത് കൊണ്ടു ചുമ്മാ പറഞ്ഞതാണ്,

ഒരുപാടു ദിവസായി പറയണമെന്ന് വിചാരിക്കുന്നു,
ഇയാളെന്തു കരുതും എന്ന പേടിയാണ് എന്നെ മടുപ്പിച്ചത്.


പ്ലീസ്.... ഇതിന്റെ പേരില്‍ എന്നോടു , പിണങ്ങരുത്...

ഇപ്പൊ ജാസ്മിന്‍ എന്നെ അറിഞ്ഞോ? ഞാന്‍ ചോദിച്ചു...

അതെ...

എന്താ അറിഞ്ഞത്?

നല്ല ആളാണെന്നു,

അത് കേട്ടപ്പോള്‍ ഞാന്‍ മനസ്സില്‍ ഒന്നു അഹങ്കരിച്ചു, ...

കിട്ടിയ ചാന്‍സില്‍ ഞാന്‍ അവളോടു പറഞ്ഞു, എനിക്ക് നേരിട്ടു സംസാരിക്കണമെന്ന്,
എന്‍റെ പിണക്കം മാറ്റാന്‍ അവള്‍ എന്തിനും ഒരുക്കായിരുന്നു....

അവള്‍ അപ്പോള്‍ തന്നെ എന്നെ വിളിച്ചു.....

ഒരുപാടു പ്രാവശ്യം മാപ്പു പറഞ്ഞു...
ഞങ്ങള്‍ കുറച്ചു നേരം സംസാരിച്ചിരുന്നു.....
കൂട്ടത്തില്‍ അവള്‍ അവളുടെ മൊബൈല്‍ നമ്പരും തന്നു....


ഞങ്ങള്‍ പഴയപോലെ ചാട്ടിന്ഗ് തുടര്‍ന്നു...

അതിനിടക്ക് ഞങ്ങള്‍ എപ്പോഴാണ് പ്രണയിതരായത്................

ആരാ ആദ്യം ഇഷ്ടം അറീച്ചത്., അറിയില്ല.....

മെസ്സേജുകളും, ഫോണ്‍ വിളികളും, ചാറ്റിങ്ങുമായി ഞങ്ങളുടെ പ്രണയം അങ്ങിനെ

കത്തി കയറിയിരിക്കുമ്പോള്‍, ഞങ്ങള്‍ ഒരുമിച്ചു ഒരുപാടു സ്വപ്‌നങ്ങള്‍ കണ്ടു, ഒരുപാടു തീരുമാനങ്ങള്‍ എടുത്തു....

അങ്ങനെ നേരിട്ടു കാണാത്ത എന്‍റെ പ്രാണ സഖിയെ എന്‍റെ സ്വപ്നത്തിലെ നായികയാക്കി....

നായികയാവാന്‍ അവളും ഒരുക്കമായിരുന്നു....

അടുത്തൊന്നും സൌദിയില്‍ നിന്നു നാട്ടിലേക്കില്ല എന്ന് തീരുമാനിച്ചിരുന്ന ഞാന്‍ പെട്ടെന്ന് ലീവിനു കൊടുത്തത്
എന്തിനായിരുന്നു...

അവളെ നേരിട്ടു കാണുക, അതൊന്നു മാത്രമായിരുന്നു...
..........................................................

അന്നൊരു ശനിയാഴ്ചയായിരുന്നു....

പതിവിനു വിപരീതമായി അതി രാവിലെ തന്നെ അവളുടെ ഒരു കോള്‍...

എന്‍റെ ഉറക്കം കെടുത്തങ്കിലും , എനിക്ക് സന്തോഷായി...


ഞാന്‍ ഫോണെടുത്ത്....

എന്തെ രാവിലെ തന്നെ..... ഞാന്‍ ചോദിച്ചു....

ഒന്നുല്ല... വെറുതെ വിളിക്കണമെന്നു തോന്നി... ഉറങ്ങിക്കോളൂ എന്ന് പറഞ്ഞു കട്ടു ചെയ്തു...

എങ്കിലും എനിക്കുറക്കം വന്നില്ല....

അവളുടെ സംസാരതിലൊരു ഇടര്‍ച്ച പോലെ....

അവളുടെ ചിന്തയില്‍ നിന്നു ഞാന്‍ ഉണര്‍ന്നത്‌ , എനിക്കെഴുനെല്‍ക്കാനുള്ള അലാറം അടിഞ്ഞപ്പോഴാനു.....

ഓഫീസിലെത്തി ആദ്യം തന്നെ അവളെ വിളിച്ചു...

അവള്‍ ഫോണെടുക്കുന്നില്ല....

മൂന്നാലു പ്രാവശ്യം വിളിച്ചു.....

നോ ആന്‍സര്‍....

pleaser answer me... എന്നെഴുതിട്ടു മെസ്സേജ് വിട്ടു...

അതിനും മറുപടി ഇല്ല...

ഞാന്‍ ഒരുപാടു ചിന്തിച്ചു,
ഇല്ല.... എന്‍റെ ഭാഗത്ത് നിന്നു തെറ്റൊന്നും ഉണ്ടായിട്ടില്ല.....

പിന്നെ എന്തെ അവള്‍ക്ക്‌ പറ്റിയത്...

..........................................................

ആ ദിവസം അങ്ങിനെ കടന്നു പോയി....

പിറ്റ്യെന്നു രാവിലെ തന്നെ ഞാന്‍ ബൂത്തില്‍ കയറി അവളെ വിളിച്ചു...



ഹലോ...

എന്‍റെ ശബ്ദം കേട്ട ഉടനെ അവള്‍ കട്ടു ചെയ്യാന്‍ ശ്രമിചെന്കിലും.....

എന്‍റെ നിര്‍ബന്ദ്ധം കാരാണം അവള്‍ സംസാരിക്കാന്‍ തയ്യാറായി....

ഞാന്‍ വിളിച്ചിട്ട് എന്തെ എടുക്കാത്തത്?

ഞാന്‍ കണ്ടില്ല...

മെസ്സേജ് കണ്ടോ?

ഇല്ല....

ഇതു കേട്ടപ്പോള്‍ എനിക്കെന്തോ ദേഷ്യം വന്നു...

ഓ.കെ ശരി എന്ന് പറഞ്ഞു ഞാന്‍ ഫോണ്‍ കട്ടു ചെയ്തു....

ഒരു അരമണിക്കൂര്‍ കഴിഞ്ഞതിനു ശേഷം എനിക്കൊരു മെസ്സേജ് വന്നു...


" എന്നെ ബന്ധപ്പെടാന്‍ ശ്രമിക്കരുത്, ഞാന്‍ നിങ്ങള്‍ക്കാരുമല്ല".

അതായിരുന്നു മെസ്സേജ്......

അവളുടെ മോബൈലിലേക്ക് പിന്നീട് ഞാന്‍ ഒരുപാടു വിളിച്ചെങ്കിലും....

" നമ്പര്‍ നിലവിലില്ല എന്നായിരുന്നു മറുപടി"

.................................................................................

നിശ്ചയിച്ച തിയ്യതി തന്നെ ഞാന്‍ നാട്ടില്‍ പോയി.....

അവളെ കാണാനും ബന്ധപ്പെടാനും ഒരുപാടു വിഫല ശ്രമങ്ങള്‍ നടത്തി....

ഒരു തെറ്റും ചെയ്യാത്ത എന്നെ മനസ്സിലാക്കാന്‍ പറ്റാത്ത അവളെ ,


കുറെ വിഷമത്തിലാനെന്കിലും എന്‍റെ മനസ്സില്‍ നിന്നു ഞാന്‍ പറിച്ചു കളഞ്ഞു...

വീട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങി എന്‍റെ അകന്ന ഒരു ബന്ധുവിന്റെ മകളെ എനിക്ക് വിവാഹം ചെയ്യേണ്ടി വന്നു....

വിവാഹം കഴിഞ്ഞു ഒന്നര മാസം കൊണ്ടു എന്‍റെ ലീവ്‌ തീര്ന്നു...

സുന്ദരമായ എന്‍റെ വിവാഹ ജീവിതത്തില്‍ അന്നൊരിക്കല്‍ പോലും , ഞാന്‍ അവളെ കുറിചോര്‍ത്തില്ല...

സൌദിയില്‍ തിരിച്ചെത്തി കുറച്ചു നാളുകള്‍ക്കു ശേഷം ആ വിവരം ഞാന്‍ അറിഞ്ഞപ്പോള്‍

മനസ്സില്‍ വല്ലാത്തൊരു വിഷമവും കുറ്റബോധവും തോന്നി.....


""എന്‍റെ ജാസ്മിന്‍...

അവളെ എന്നില്‍ നിന്നും അകറ്റാന്‍ വേണ്ടി ഞങ്ങളുടെ എല്ലാ ബന്ധവും അറിയാവുന്ന എന്‍റെ ഒരു കുടുംബ സുഹൃത്ത്... അവളെ ധരിപ്പിച്ചു... "എന്‍റെ വിവാഹം വീട്ടുകാര്‍ ഉറപ്പിചിട്ടുന്ടെന്നും, അതിന് തടസ്സം നില്കരുതെന്നും" .
(എന്റെ നന്മയാണ് അവന്‍ ഉദ്ദേശിച്ചതെന്ന് അവന്‍ പറയുമ്പോഴും, അതെനിക്ക് നന്മയായിരുന്നോ???)

മാപ്പപെക്ഷിച്ചു ഒരുപാടു മെയിലുകള്‍ ഞാന്‍ അയച്ചു, ഒന്നിനും മറുപടിയില്ല.....

എനിക്ക് തടസ്സമാവരുതെന്ന വാക്ക് അവള്‍ അതെ പടി അംഗീകരിച്ചു, എല്ലാം സ്വന്തമായി സഹിച്ചു...


എന്‍റെ ജാസ്മിന്‍ അവള്‍ ഇന്നെവിടെ ..... ?
അറിയില്ല.....

അവളുടെ വേര്‍പാട് എന്നെ ഒരുപാടു വിഷമിചെന്കിലും....

സ്നേഹിക്കാന്‍ മാത്രമറിയാവുന്ന എന്‍റെ ഭാര്യയുടെ മുന്നില്‍ ഞാന്‍ തോറ്റുപോകുന്നു.....

ജാസ്മിനിലെക്കുള്ള എന്‍റെ അന്വേഷണം ഞാന്‍ എന്‍റെ ഭാര്യയില്‍ അവസാനിപ്പിച്ചു.....

ഇനി ഒരിക്കലും അവളെ കാണാതിരിക്കട്ടെ എന്നാണെന്റെ പ്രാര്‍ത്ഥന....

ശുഭം...
സ്നേഹിതന്‍
.....................

33 comments:

ഒരു സ്നേഹിതന്‍ said...

സ്നേഹിക്കാന്‍ മാത്രമറിയാവുന്ന എന്‍റെ ഭാര്യയുടെ മുന്നില്‍ ഞാന്‍ തോറ്റുപോകുന്നു.....

ജാസ്മിനിലെക്കുള്ള എന്‍റെ അന്വേഷണം ഞാന്‍ എന്‍റെ ഭാര്യയില്‍ അവസാനിപ്പിച്ചു.....

ഇനി ഒരിക്കലും അവളെ കാണാതിരിക്കട്ടെ എന്നാണെന്റെ പ്രാര്‍ത്ഥന....

Typist | എഴുത്തുകാരി said...

ആദ്യത്തെ തേങ്ങ ഞാന്‍ ഉടക്കുന്നു.
അതെ, ഇനി അവളെ അന്വേഷിക്കണ്ട, അതു തന്നെയാ നല്ലതു്.

Kaithamullu said...

ഒരു പാവം പെണ്ണ് രക്ഷപെട്ടല്ലോ എന്ന ആശ്വാ‍സം!
(....പകരം വേറൊരു പെണ്ണ് പെട്ട് പോയല്ലോ എന്ന് സങ്കടം!)
-സ്നേഹിതാ, കോപിക്കില്ലല്ലോ?
:-)

രസികന്‍ said...

സ്നേഹിതന്റെ അന്വെഷണം ഭാര്യയില്‍ കൊണ്ടെത്തിച്ച് ഫയല്‍ മടക്കി ചുരുട്ടിക്കൂട്ടി റിപ്പോർട്ട് സമർപ്പിച്ചതു നന്നായി
ഒരിക്കല്‍ close ചെയ്ത ഫയല്‍ ഒരിക്കലും reopen ചെയ്യന്‍ ഇടവരില്ലാ എന്നുള്ളതിനുള്ള സൂചനയാണല്ലൊ ഇനി ഒരിക്കലും അവളെ കാണാതിരിക്കട്ടെ എന്ന പ്രാര്‍ത്ഥന

chatting ന്റെ പേരില്‍ ഇന്നു സമൂഹത്തില്‍ നടക്കുന്ന പല കാര്യങ്ങളില്‍ ഒന്ന് തനിമ വിടാതെ അവതരിപ്പിച്ച സ്നേഹിതനു ഒത്തിരി ഒത്തിരി ആശംസകള്‍

ഒരു സ്നേഹിതന്‍ said...

ആദ്യത്തെ തേങ്ങ ഉടച്ച എഴുത്തുകാരിക്കും, എന്നെ വിലയിരുത്തിയ കൈതമുള്ളിനും, ആശംസകള്‍
അറീച്ച രസികനും എന്റെ നന്ദി....

OAB/ഒഎബി said...

അതെ ഭാര്യയില്‍ അവസാനിപ്പിച്ചു. വളരെ നല്ല മനസ്സ്. താങ്കളെ കഷ്ടപ്പെടുത്താന്‍ പടച്ചവന്‍ തീരുമാനിച്ചിരിക്കില്ല.
ആ വഴിക്ക് ചിന്തിക്കുക.
നന്നായി വരട്ടെ എന്നാശംസിക്കുന്നു.

Unknown said...

അത്രയ്ക്ക് കാര്യമാക്കാനുള്ള കൊപ്പോക്കെ ചാടിനുണ്ടോ എന്ന് ചോദിക്കുന്നതില്‍ കാര്യമില്ല,,, അതങ്ങനെയാണ്.. എങ്കിലും ആ ദുഃഖം വേണ്ടിയിരുന്നില്ല...

കൈതമുള്ളിനു ഒരു കൈ..

ഗീത said...

സ്നേഹിതന്‍ ഇനിയൊരിക്കലും ജാസ്മിനെ കാണാതിരിക്കട്ടെ....

അഥവാ ഇനി കാണാനിടയാകുന്നെങ്കില്‍, അത് ജാസ്മിന്‍ നല്ലൊരു കുടുമ്പിനിയായി മക്കളോടും ഭര്‍ത്താവിനോടും ഒപ്പം സസന്തോഷം കഴിയുന്ന കാഴ്ചയാകട്ടെ.

വായിച്ചപ്പോള്‍ ഇത്തിരി വിഷമം തോന്നിപ്പോയി. ഇന്നാര്‍ക്ക് ഇന്നാരെന്ന് ദൈവം കല്ലില്‍ കൊത്തിവച്ചിട്ടുണ്ട് എന്നല്ലേ....

ഒരു സ്നേഹിതന്‍ said...

ഓ ഇ ബി , മുരളിക, ഗീതാഗീതകള്‍...

ഇതുവഴി വന്നതിനും കമ്മണ്ടിയത്തിനും നന്ദി....

ഉഷശ്രീ (കിലുക്കാംപെട്ടി) said...

ബ്ലോഗിന്റെ പെരു പൊലെ തന്നയാണോ ഈ സ്നേഹിതന്റെ മനസ്സും.?പാര വൈക്കുക എന്നതു ചിലര്‍ക്കു നല്ല സുഖമാ.അതു കോള്ളുന്നവന്റെ വേദന ആരറിയാന്‍ അല്ലേ? സാരമില്ല, കേട്ടൊ,
ഇപ്പോള്‍ ആണു ഈ ബ്ലൊഗ് കണ്ടത്, കൊള്ളാം. സമയം പോലെ വന്നു എല്ലാ‍ാം വയിക്കാം, എല്ലാ നന്മകളും.

SreeDeviNair.ശ്രീരാഗം said...

സ്നേഹിതന്‍..
മറന്നുയെന്നു,
പറയാന്‍ കഴിയുന്നവ,
വീണ്ടുമോര്‍ക്കാറുണ്ടോ?
സ്നേഹപൂര്‍വ്വം..
ചേച്ചി

Shaf said...

ജാസ്മിനിലെക്കുള്ള എന്‍റെ അന്വേഷണം ഞാന്‍ എന്‍റെ ഭാര്യയില്‍ അവസാനിപ്പിച്ചു.....

this is the beautiful tine

Shabas said...

ചാറ്റിലൂടെ സ്നേഹത്തിന്റെ / പ്രണയത്തിന്റെ പല ഭാവങ്ങളും കണ്ട് അവസാനം ഭാര്യയുടെ അടുത്തു നിര്ത്തിയതു നന്നായി...
എന്തായാലും നന്നായിട്ടുണ്ട്..
ഇതില്‍ ഫിര്സ്റ്റ് പകുതി ഭാഗത്തു പറഞ്ഞ പോലെയുള്ള അവസ്ഥയിലൂദെ കടന്നു പോയിക്കൊണ്ടിരിക്കുന്ന ഒരു വിനീതനാണു ഈ ഞാനും.
അവസാനം എന്തായിരിക്കുമെന്നു കണ്ടറിയാം

ചിതല്‍ said...

ഇനി ഒരിക്കലും അവളെ കാണാതിരിക്കട്ടെ എന്നാണെന്റെ പ്രാര്‍ത്ഥന....

"ശുഭം..."

അതേ.. മറക്കേണ്ടതെല്ലാം മറക്കുകതന്നെ വേണം....

TELE MAGIC said...

aa kudumba suhrithine veruthe vidaan paadilla

Sa said...

സ്നേഹിതാ...

നന്നായിട്ടുണ്ട്‌.

ജാസ്മിനെ തേടിയുള്ള യാത്ര ഭാര്യയില്‍ അവസാനിപ്പിച്ചത്‌ നന്നായി...ഇല്ലെങ്കില്‍ നിന്റെ നന്മയാഗ്രഹിച്ച്‌ ജാസ്മിന്‍ ചെയ്ത ത്യാഗം വെറുതെയായേനെ...

ഒരു സ്നേഹിതന്‍ said...
This comment has been removed by the author.
ഒരു സ്നേഹിതന്‍ said...

കിലുക്കാം പെട്ടി വന്നതിനും കമ്മന്റിയതിന്നും നന്ദി, ആരൊക്കെയോ പാര കിട്ടി അനുഭവിച്ചിട്ടുണ്ടെന്ന് തോന്നുന്നു...

ശ്രീദേവി ചേച്ചി... മധുരമുള്ള ഓര്‍മ്മകള്‍ മറക്കാന്‍ കഴിയില്ലല്ലോ, മറക്കാന്‍ ശ്രമിക്കാനല്ലേ കഴിയു...

ഷാഫ്‌ ഇതുവഴിവന്നതിനും കമ്മണ്ടിയതിനും നന്ദി...

ഷബീര്‍ ഭായ് .... താങ്കളുടെ മധുര പ്രണയത്തിന് എല്ലാവിധ ആശംസകളും നേരുന്നു....

ചിതല്‍.. എല്ലാം മറക്കുന്നു, മറക്കാതിരിക്കാന്‍ പറ്റില്ലല്ലോ....

ബുജി കുട്ടാ.... ആ കുടുമ്പ സുഹൃത്ത് ഇപ്പോള്‍ അനുഭവിച്ചു കൊണ്ടിരിക്കാണ്... പാവം...

ദേവ... ഇതുവഴി വന്നു ആശംസിച്ചതിന്നു നന്ദി...

എല്ലാവര്ക്കും ആശംസകള്‍ നേരുന്നു.....

Bindhu Unny said...

“ചിത്രങ്ങളായ് കുറിമാനങ്ങളായ് ചിലതെത്രയും ഭദ്രം കരുതിന്നിതോര്‍മ്മകള്‍“ (ഒ.എന്‍.വി.യുടെ വരികളാണെന്ന് തോന്നുന്നു). നേര്‍ത്ത നോവുള്ള ഇങ്ങനത്തെ ഓര്‍മമകള്‍ മനസ്സില്‍ തന്നെ വയ്ക്കുക. പിന്നെ ഇടയ്ക്ക് ബ്ലോഗില്‍ പോസ്റ്റ് ചെയ്യുകയും ആവാം. :-)

Unknown said...

കൊള്ളാം ചങ്ങാതി... മനസില്‍ ഒരു നൊമ്പരം ബാക്കിയാവുന്നു... ആശംസകള്‍

Sarija NS said...

ചിലപ്പോള്‍ മനുഷ്യര്‍ നമ്മെ തോല്‍പ്പിക്കുന്നു മറ്റു ചിലപ്പോള്‍ വിധിയും. പക്ഷെ അത്‌ തോല്‍വിയല്ല അനിവാര്യതയാണ്‌ എന്ന് കാലം പലപ്പോഴും തെളിയിക്കാറുണ്ട്‌. എങ്കിലും വേദന, അതനുഭവിച്ചവന്‍റെ മനസ്സിലും പിന്നെ ദാ ഇപ്പൊ ഇതു വായിച്ച എന്‍റെ മനസ്സിലും കുടിയേറിയിരിക്കുന്നു.

Kichu $ Chinnu | കിച്ചു $ ചിന്നു said...
This comment has been removed by the author.
shahir chennamangallur said...

I dont do chatting. and I scared about the fraud hidden in the chat rooms.
Dont reveal these things in your loving wife. why you unneccesarily pull down the troubles in you r life :)

മൊല്ലാക്ക said...

സ്നേഹിതാ....ആ ഇജ്ജാണ്‍ ഞമ്മളെ സ്നേഹിതന്‍ ല്ലേ........

കൊറെ കാലായീ ഞമ്മള്‍ അന്നെ തപ്പി നടക്ക്ണ്‍.....

ഇച്ചൊര്‍ ഹെല്‍പ്പ് വാണ്ടീര്‍ന്നു,,,,
അനക്ക് ഒയ്‌വിണ്ടങ്കില്‍..മാത്രം...

ഈ മെയിലിലൊന്ന് അയക്ക് അന്റെ മെയില്‍...
shukurtk@gmail.com
കൊയപ്പൊന്നൂം ഇല്ലാട്ടൊ,,, ആളെടീന്ന് ചൊയിച്ചാ ഇത്തിരി മോസാണ്‍..... അതോണ്ടാ..
ബൈ...മൊല്ലാക്ക

ബിന്ദു കെ പി said...

അതെ, ഇനി ഒരിക്കലും അവളെ കാണാതിരിക്കുന്നതാണ് നല്ലത്. കൊതിച്ചതിനെ മറക്കുക, വിധിച്ചതിനെ രണ്ടു കയ്യും നീട്ടി സ്വീകരിക്കുക. ആശംസകള്‍..

Ranjith chemmad / ചെമ്മാടൻ said...

സ്നേഹിക്കാന്‍ മാത്രമറിയാവുന്ന എന്‍റെ ഭാര്യയുടെ മുന്നില്‍ ഞാന്‍ തോറ്റുപോകുന്നു.....
thats great!
keep it up

ഒരു സ്നേഹിതന്‍ said...

ഇതുവഴി വന്നു എന്‍റെ ഓര്‍മ്മകള്‍ക്ക് ബലം നല്‍കിയ എല്ലാവര്‍ക്കും നന്ദി....

Doney said...

ജാസ്മിനിലെക്കുള്ള എന്‍റെ അന്വേഷണം ഞാന്‍ എന്‍റെ ഭാര്യയില്‍ അവസാനിപ്പിച്ചു.....

നന്നായി സ്നേഹിതാ....

ആമി said...

ജാസ്മിനിലെക്കുള്ള എന്‍റെ അന്വേഷണം ഞാന്‍ എന്‍റെ ഭാര്യയില്‍ അവസാനിപ്പിച്ചു.....

ഇനി ഒരിക്കലും അവളെ കാണാതിരിക്കട്ടെ .......

d said...

:( അതെ, ഇനി തമ്മില്‍ കാണാതിരിക്കട്ടെ..

നന്മകള്‍ നേരുന്നു..

smitha adharsh said...

അയ്യോ..ആ ജാസ്മിനെ ഇനി അന്വേഷിക്കണ്ട കേട്ടോ.

ഒരു സ്നേഹിതന്‍ said...

ഡോണി, ആമി, വീണ, സ്മിത ആദര്‍ശ്,
ആശംസകള്‍ക്ക് നന്ദി...

Unknown said...

ഇന്നാണ് ഈ പോസ്റ്റ് കണ്ടത്. എന്‍റെ ദേവിയുടെ കമന്‍റ് വഴി. പ്രണയം എല്ലാ കാലത്തും കയ്പും മധുരവും നിറഞ്ഞതാണ്. നമ്മുടെ പ്രണയങ്ങള്‍ യഥാര്‍ഥമാണോ എന്നറിയാന്‍ ഈ പ്രണയ കഥഒന്നു വായിക്കൂ...