(((ഈ കഥയോ കഥയിലെ കഥാപാത്രങ്ങളോ ഇന്നു എഴുതിക്കൊണ്ടിരിക്കുന്ന ഏതെങ്കിലും ബ്ലോഗനുമായ് സാമ്യമുന്ടെന്കില് അത് യാദൃശ്ചികം മാത്രം......)))
....... എന്താ ബീരാനെ ജി കക്കൂസില്‍ ചായണ്ടാക്കാണോ....? ??
ഓല കൊണ്ടു മറച്ച കക്കൂസിന്നു പുക വരുന്നത് കണ്ടു ബീരാന്റെ ഉമ്മ ചോദിച്ചു... ..
മ്മന്റെ ചോദ്യം കേട്ട് അവിടെ ബീഡി വലിച്ച് കാര്യം സാധിച്ചു കൊണ്ടിരിക്കുന്ന ബീരാന് ഒന്നു ഞെട്ടി......
കാരണം ബീഡി വലിക്കുന്നത് മാത്രമല്ല അറിഞ്ഞാല്‍, അതെവിടുന്നു കിട്ടി എന്ന ചോദ്യത്തിന് "ബാപ്പന്റെ ട്രൌസറിന്റെ കീശേന്നാണെന്ന് പറഞ്ഞാല്‍ ഇന്നലെ കാണാതായ ൫ രൂപയുടെ ഉത്തരവാദിത്വവും കൂടി ഏറ്റെടുക്കേണ്ടി വരുമെന്നരിയാവുന്ന ബീരാന് എല്ലാ കുറ്റവും നേരെ ബാപ്പന്റെ തലേക്കിട്ടു... ....
മ്മാ.. ഈ ബാപ്പാനോടു മനുഷ്യന് കുടുങ്ങി.. ബീഡിക്കുറ്റി ദാ ബെടെട്ട് പോയീണ... ... അയ്മെന്നാ ഈ പോക വരണത്... ഞാന്‍ കണ്ടില്ലെന്കി പ്പം ഈ കക്കൂസോന്നായിട്ട് കത്തീനി. ...
.............. ബീരാന്റെ ബാപ്പ ഹൈദ്രോസ് കാക്കന്റെ ബീഡി കുറ്റികൊണ്ട് ഒരു ദിവസം അടുക്കളയിലെ ഒരു മൂല കത്തിയത് കൊണ്ടു ബീരാന്റെ ഉമ്മ സല്‍മ താത്തക്ക് ഹൈദ്രോസ് ബീഡി വലിക്കുന്നത് തീരെ ഇഷ്ടമില്ലയിരുന്നുന്നു അറിയാവുന്ന ബീരാന് ഒരു നംബരിട്ടു....
ഇതു കേട്ട താമസം സല്‍മ താത്ത നേരെ കോലായില്‍ ചാരി കസേരയില്‍ മലര്‍ന്നു കിടക്കണ ഹൈദ്രോസ് ക്കാന്റെ അടുത്തു ചെന്നു
""ങ്ങള് കക്കൂസ് മാത്രാക്കണ്ട ന്നേം കുട്ട്യളേം ഒന്നായിട്ട് ചുട്ട് കൊന്നാളീ.....
എന്നലറിയപ്പോള്‍ , സല്മനെ എതിര്‍ത്തിട്ടു കാര്യമില്ലന്നരിയാവുന്ന ഹൈദ്രോസ്ക്ക കാര്യമറിയാതെ അതെ ഇരിപ്പിരുന്നു....
സ്വയം രക്ഷപ്പെടുകയും, ബാപ്പനെ ചീത്ത കേള്‍പ്പിക്കുകയും ചെയ്ത സന്തോഷത്തില്‍ ബീരാന് പോകുമ്പോള്‍ എതിര്‍വശത്തെ കുളിക്കടവില്‍ നിന്നും ദാ വരുന്നു ബിയ്യാത്തു....
... തന്റെ കളിക്കൂട്ടുകാരന് ബീരാനെ കണ്ടപ്പോള്‍ ബിയ്യാത്തു മനസ്സില്‍
" .... കാനന ചോലയില്‍ ആടുമെക്കാന് ഞാനും വരട്ടെയോ നിന്റെ കൂടെ ..."
എന്ന് പാടാനാണ് ആഗ്രഹിചെതെന്കിലും
"" പാടില്ല... പാടില്ല .. നമ്മള് തമ്മില്‍ പാടെ മറന്നൊന്നും ചെയ്തു കൂടാ "" എന്ന് ബീരാന് തിരിച്ചു പാടും എന്നറിയാവുന്നതു കൊണ്ടു ബിയ്യാത്തു അവളുടെ സ്വതസിദ്ധമായ ശൈലിയില്‍ മനസ്സില്‍ "" എന്റെ ഖല്‍ബിലെ വെണ്ണിലാവു നീ നല്ല കൂട്ടുകാരാ... " എന്ന് തുടങ്ങുന്ന വരികള്‍ പാടി... (പില്കാലത്ത് ഇതൊരു സിനിമ പാട്ടാക്കിയത് ബിയ്യത്തുവിന്റെ അനുമതിയാലെ അല്ല) ,
ബിയ്യത്തുനെ കണ്ടു തിരിഞ്ഞു നടക്കാന്‍ ശ്രമിച്ച ബീരാനോട് ബിയ്യാത്തു പറഞ്ഞു
""നിക്കൊന്നു കാണണം... വൈകുന്നേരം ഞാന്‍ ആടുകളെ തീറ്റിക്കാന്‍ പാടത്ത് വരും... അവിടെ വരണം....
ന്റെ പട്ടി വരും നിന്നെ കാണാന്‍ എന്ന് ബീരാന് മനസ്സില്‍ പറഞ്ഞെന്കിലും നേരത്തെ തന്നെ ബീരാന് പാടത്തെത്തി ബിയ്യാത്തു വരുന്നതും കാത്തിരുന്നു....
ദാ വരുന്നു ബിയ്യാത്തു ആടുമായി ,,, ബീരാന്റെ അടുത്തെത്തിയ ബിയ്യാത്തു പാവാട കുത്തില്‍ നിന്നു ഒരു കടലാസെടുത്ത് ബീരന്റെ നേരെ നീട്ടി, .... എന്താ ഇത് ?
ബീരാന് ചോദിച്ചു,,,, അയലത്തെ കലന്തനാജിയുടെ വീട്ടിലെ ടീവീല് കണ്ടമാതിരിയുള്ള ലവ് ലെറ്റെരാനെന്നു മനസ്സിലാക്കാന്‍ ബീരാന് അത് വായിക്കേണ്ടി വന്നു...
ബീരാന് കത്ത് വായിച്ചു തുടങ്ങി...........
.....പിരിഷത്തില് ന്റെ ബീരാന് വായിച്ചറിയുവാന്‍ ബിയ്യാത്തു.. ങ്ങളെ ന്ക്ക് പെരുത്ത ഇഷ്ടാണ്, എപ്പം മുതല്ക്കാ ങ്ങക്ക് ന്നെ മാണ്ടാതായത് , ചെറുപ്പത്തില്‍ ഒളിച്ചു കളിക്കുംബം ന്നെ ആദ്യം കണ്ടാലും കാണാത്തമാതിരി നിന്നതും, കാഞ്ഞിര വള്ളിനോട് മാലണ്ടാക്കി ന്റെ കഴുത്തിലിട്ട് കല്യാണം കഴിച്ചതും എല്ലാം ങ്ങള് മറന്നു പോയോ? ?
ഇത്രയും വായിച്ചപ്പോള്‍ തന്നെ ബീരാന് ബിയ്യാത്തൂനോട് ""അന്നൊന്നും അന്റെ ആങ്ങലക്ക് ഇത്ര വലുപ്പവും ബുദ്ധിയും ഉണ്ടായിരുന്നില്ലന്നു """ പറയാന്‍ വിചാരിച്ചു ,,
പക്ഷെ ബീരാന് മിണ്ടിയില്ല, മിണ്ടിയാല്‍ താനൊരു ബീരുവാനെന്നു ബിയ്യാത്തു വിചാരിച്ചാലോ??? ...
കത്തിന്റെ അവസാനം ബിയ്യാത്തു ഇങ്ങനെ നിര്‍ത്തി...
പിരിഷത്തോടെ
ബീരാന്റെ സ്വന്തം ബിയ്യാത്തു...
......................................
..............കത്ത് വായിച്ചു കഴിഞ്ഞു ബീരാന് ചിന്തിച്ചു,, ....... ...
എപ്പം മുതല്ക്കാണ് ബിയ്യാത്തുനെ മാണ്ടാതായത്.....
ബീരാനും ബിയ്യാത്തുവും ഒളിച്ചും ഒളിക്കാതെയും , തൊട്ടും തലോടിയും കളിച്ചിരുന്ന കാലം... ഒരു ദിവസം കളി കഴിഞ്ഞു ബിയ്യാത്തു നേരെ കുളിക്കടവിലേക്ക് പോയി... ഇതു കണ്ട ബീരാന് ബിയ്യാത്തുനു കൂട്ടിനു അവള് കാണാതെ കുളിക്കടവിലേ പൊന്തക്കാട്ടില്‍ ഒളിച്ചിരുന്നു ( കൂട്ടിനാണ് പോയതെന്കിലും ബീരാന് മനസ്സില്‍ എന്താണ് കരുതിയതെന്നു ബീരാനെ അറിയൂ....). പെട്ടെന്ന് ബീരാന്റെ കോളരിന്നു പിടിചിട്ട് ആരോ ചോദിച്ചു .... ജി എന്താ ബെടെ???...
ബീരാന് തിരിഞ്ഞു നോക്കിയപ്പോള്‍ ബിയ്യത്തുന്റെ ആങ്ങള മൊയ്തീന് .... ഒന്നുല്ല,......... ബീരാന് പറഞ്ഞു...
ജി ന്റെ പെങ്ങള് കുളിക്കനത് നോക്കി നിക്കല്ലടാന്നു മൊയ്തീന് ചോദിച്ചപ്പോള്‍...
മൊയ്തീന് ... അവന് ചെരുതല്ലേ എന്ന ദൈര്യത്തില്‍ " ആ അയ്നുപ്പം അനക്കെന്താ മാണ്ടീ " എന്ന് ചോദിച്ചതും.. മൊയ്തീന് ബീരാന്റെ മോന്തക്കിട്ട് ഒന്നു കൊടുത്തതും ഒരുമിച്ചായിരുന്നു.....
ദേ കെടക്കുന്നു ബീരാനിക്ക വീടിന്റെ ചെറ്റടിമെന്നു താഴേക്ക്.... മുറ്റത്തെ അയലുമല് അലക്കിയത് ചിക്കി കൊണ്ടിരുന്ന ബിയ്യാത്തു താത്ത ഓടി വന്നു " ന്തെ ങ്ങക്ക് പറ്റിയത്????????? " എന്ന് ചോദിച്ചപ്പോഴാണ് ബീരാന്കാക്ക് ബോധം വന്നതും താന്‍ നാല്പതു വര്‍ഷം മുമ്പുള്ള കാര്യം ഓര്ത്തതാനെന്നും മനസ്സിലായത്....
11 comments:
ഹഹ...
ഇത് നല്ല തമാശക്കഥ..! നാടന്‍ ഭാഷ പ്രയോഗങ്ങള്‍
ഈ കഥയോ കഥയിലെ കഥാപാത്രങ്ങളോ ഇന്നു എഴുതിക്കൊണ്ടിരിക്കുന്ന ഏതെങ്കിലും ബ്ലോഗനുമായ് സാമ്യമുന്ടെന്കില് അത് യാദൃശ്ചികം മാത്രം.....
സ്നേഹിതാ,സംഭവം നന്നായിട്ടുണ്ട്. എത വര്‍ഷം എന്നതു് വായിക്കാന്‍ പറ്റുന്നില്ല.
സ്നേഹിതാ,
ഒന്നുകില്‍ ബ്ലോഗിന് പുറത്ത്, അല്ലെങ്കില്‍ ബീരാന്റെ നെഞ്ചത്ത്.
ഇന്നാലും, അനോട് ഈ കഥ ആരാ പറഞ്ഞത്.
അക്ഷരതെറ്റുകള്‍ പെറുക്കിയെടുത്ത് പൊറുക്കുവാന്‍ കഴിയാത്ത അത്രം ബാക്കിയുണ്ട്. ശ്രദ്ധിക്കുക.
ഒന്നുകില്‍ ബ്ലോഗിന് പുറത്ത്, അല്ലെങ്കില്‍ ബീരാന്റെ നെഞ്ചത്ത്.....
യാദൃശ്ചികമാണെന്കിലും ബീരാന്റെ പേരും എന്റെ കഥാ പാത്രത്തിന്റെ പേരും ഒന്നായി പോയത് ഒരു സ്പോര്‍ട്സ് മാന്‍ സ്പിരിട്ടിലെടുത്ത ബീരാന്നു നന്ദി....
‘ബിയ്യാത്തൂന്റെ സ്വന്തം ബീരാന്‘ എന്നല്ലെ വേണ്ടിയിരുന്നത്. എങ്ങനെയൊക്കെ ആയാലും സമ്മയ്ച്ചു ങ്ങളെ ഞമ്മള്..ഏത്?.
"പില്കാലത്ത് ഇതൊരു സിനിമ പാട്ടാക്കിയത് ബിയ്യത്തുവിന്റെ അനുമതിയാലെ അല്ല"
അതിന്റെ ഒരഹംഭാവം അവളുടെ മുഖത്ത് നിഴലിക്കാതിരുന്നപോഴേ ഞാന്‍ കരുതിയതാ ഇതൊക്കെ....
അടിപൊളി സ്നേഹിതാ, ആശംസകള്‍
ബീരാന്റെ നെഞ്ചത്ത് കസേരയിട്ടിരുന്നു ഒരു ചായയുണ്ടാക്കി ( അതിന്റെ "പൊഹ" യാണല്ലോ ബീരാന്റെ മദര്‍ കം ഉമ്മ കണ്ടത് ) സ്നേഹിതന് രചിച്ച " ബീരാന്റെ ( സ്വന്തം ) ബിയ്യാത്തു " അവതരണത്തില്‍ മികവു പുലര്‍ത്തി എന്ന് മാത്രമല്ല ചിരിക്കു വകുപ്പും ഉണ്ടാക്കി
ഇനിയും സ്നേതിതനില് ഉള്ള ബിയ്യാത്തു മാരും ബീരാന് കോയകളും ഇങ്ങു പോന്നോട്ടെ .........
ആശംസകള്‍
ഹ ഹ. ചിരിപ്പിച്ചു മാഷേ.
:)
കൊള്ളാം. രസിപ്പിച്ചു
friend
feel very happy,and consider it is a royal visit in my small hut ,expecting you in next time with valuable feed back
shafeek
Post a Comment