Monday, July 21, 2008

പൂക്കാതെ പോയ പ്രണയം.....

ഒരു മാസത്തെ ലീവിന് നാട്ടില്‍ പോയി വൈഫിനെ കൂട്ടി കറങ്ങി അടിക്കുമ്പോള്‍ അപ്രതീക്ഷിതമായാണ് അവളെ കണ്ടത്,

ചെറിയൊരു കുഞ്ഞിനെയും എടുത്തു റോഡിന്റെ അരികിലൂടെ നടന്നു പോകുന്ന അവളെ കണ്ടപ്പോള്‍ ഞാന്‍ വണ്ടി നിര്‍ത്തി...

രമ്യ അല്ലെ? ഞാന്‍ ചോദിച്ചു.

അതെ.

എന്നെ മനസ്സിലായോ?

പിന്നെ നിന്നെ അങ്ങിനെ മറക്കാന്‍ പറ്റോ?

നീ വല്ലാതെ തടിച്ചല്ലോ... ?

ഇതാരാ വൈഫാണോ?

എന്നാ നിന്‍റെ വിവാഹം കഴിഞ്ഞത് ?

ആദ്യമേ വായാടിയായിരുന്ന അവള്‍ ചോദിച്ചുകൊന്ടെയിരുന്നു.

ഇതു നിന്‍റെ മോനാണോ? അവള്‍ ചോദിച്ചു നിര്‍ത്തിയപ്പോള്‍ ഞാന്‍ ചോദിച്ചു.

അതെ.

എന്താ മോന്റെ പേരു?

ജിനേഷ്, ജിനുന്ന വിളിക്ക... അവള്‍ പറഞ്ഞു.

മഹേഷിപ്പോ എവിടെയാ...?? (അത് ചോദിച്ചപ്പോള്‍ അവളുടെ മുഖമൊന്നു വാടി)

അറിയില്ല... അവള്‍ മറുപടി പറഞ്ഞു....

""വീട്ടില്‍ നിന്നു വിവാഹത്തിനുള്ള അനുവാദം വാങ്ങി വരാമെന്ന് വാക്കു തന്നു പോയതാണ്, പിന്നെ ഇന്നുവരെ കണ്ടിട്ടില്ല, ""


(ആര് വര്ഷം മുമ്പ് അവളെ ചതിക്കില്ല എന്ന് പറഞ്ഞു അവന്‍ എന്റെ കൈയില്‍ സത്യമിട്ടത് മനസ്സില്‍ ഒടിമാരിഞ്ഞു)

അപ്പൊ നിന്നെ വിവാഹം ചെയ്തത്??

എന്റെ വീട്ടുകാരുടെ നിര്‍ബന്ധം ഇന്നു എന്നെ വേറെ ഒരാളുടെ ഭാര്യയാക്കി ....

അനൂപ്, ബംഗ്ലൂരില്‍ ബിസിനസ്സ് ആണ്. .....

വാടിയ മുഖം മറച്ചു വച്ച് അവള്‍ ഞങ്ങളെ വീട്ടിലേക്ക് ക്ഷണിച്ചു.

പിന്നോരിക്കലാവാമെന്നു പറഞ്ഞു ഞങ്ങള്‍ വണ്ടി എടുത്ത്‌ പൊന്നു...

...............................................................

എല്ലാ സ്ത്രീകളെയും പോലെ എന്റെ വൈഫും ആകാംഷയോടെ ചോതിച്ചു

ആരാ അത്???

രമ്യ...പ്ലസ് ടു വിനു എന്റെ ജൂനിയറായിരുന്നു.

അപ്പൊ മഹേഷോ?

അവനെന്‍റെ ക്ലാസ് മേറ്റാണ്.

രമ്യയും മഹേഷും തമ്മിലുള്ള ബന്ധം ?? അവളുടെ സംശയം തീര്‍ന്നില്ല..


അവര്‍ പ്രണയിതരായിരുന്നു........... വെറും പ്രണയമല്ല....... എല്ലാം പങ്കു വെച്ച പ്രണയം...


അവളുടെ ആകാംശ കാരണം എല്ലാം അവളോടു പറയാന്‍ എനിക്ക് തോന്നി..

അന്നൊരു ബുധനാഴ്ചയായിരുന്നു, ഉച്ചക്ക് ശേഷം ഫിസിക്സ് മാഡത്തിന്റെ തിയറി ക്ലാസ് തകൃതിയില്‍ നടക്കുന്നതിനിടയില്‍ പിയൂണ്‍ മെമോയുമായി വന്നപ്പോഴാണ് അന്നത്തെ students മീറ്റിങ്ങിനെ കുറിച്ചോര്‍ത്തത്,

വിഷയം ഈ വര്‍ഷത്തെ " സ്പോര്‍ട്സ് മീറ്റ് ".

മീറ്റിംഗ് തുടങ്ങി കുട്ടികളെയെല്ലാം മൂന്നു ഗ്രൂപായി തിരിച്ചു,

Alpha, Beeta, Gamma ...

ഞാനും മഹേഷും ഒരേ ഗ്രൂപ്പില്‍ (Gamma)...

അടുത്ത അജണ്ട ഓരോ ഗ്രൂപിനും ലീഡര്‍ വേണം,

Alpha ക്കും Beeta ക്കും ലീഡര്‍ ആയി, Gamma യുടെ ലീഡര്‍ ആരാണ് ? ചോദിച്ചത് കണക്ക് സാര്‍ . കൂട്ടത്തില്‍ ആദ്യം തന്നെ വന്ന പേരു മഹേഷിന്റെത്.

മീറ്റിംഗ് അതികം വൈകിക്കാതിരിക്കാന്‍ വേണ്ടി മാഷന്മാര്‍ ഒറ്റയടിക്ക് മൂന്നു വട്ടം ഉറപ്പിച്ചു, മഹേഷ് തന്നെ ലീഡര്‍....

മഹേഷ് എന്നെ നോക്കി "പെട്ടെല്ലോട" എന്ന അര്‍ത്ഥത്തില്‍...

ഞാന്‍ വിന്നിംഗ് സിഗ്നല്‍ കാണിച്ചു അവന് ദൈര്യം നല്കി...

അന്ന് തുടങ്ങി മൂന്നു ദിവസം മീറ്റില്‍ പന്കെടുക്കുന്നവരുടെ പേരു വിവരങ്ങള്‍ അന്വേഷിക്കലായിരുന്നു പണി..
മഹേഷിനു എല്ലാത്തിനും കൂട്ട് ഞാനായിരുന്നു...

എല്ലാ ഐറ്റത്തിനും പെണ്‍കുട്ടികള്‍ പോതുവേകുരവായിരുന്നു എങ്കിലും ഒരുപാട് ഐറ്റത്തിനു ഒരേ പേരു കണ്ടപ്പോഴാണ് fist year ആയിരുന്ന രമ്യയെ ഞങ്ങള്‍ ആദ്യമായി ശ്രദ്ധിച്ചത്.

പ്രാക്ടീസ് തുടങ്ങി...

കോളേജിനടുത്തു പ്രശസ്തമായ ഒരു ഗ്രൌണ്ടിലായിരുന്നു പ്രാക്ടീസ് ...

സായാഹ്ന സവാരിയുടെ പേരില്‍ നിറഞ്ഞാടിയ ഒരുപാടു പ്രണയങ്ങള്‍ക്കും, പിരിയാനാവാത്ത ആത്മ ബന്ധങ്ങള്‍ക്കും വേദിയായിരുന്നു ആ ഗ്രൌണ്ട്....


എല്ലാ ദിവസവും ക്ലാസ് കഴിഞ്ഞു നാലുമണിമുതല് പ്രാക്ടീസ്,

എല്ലാ ഗ്രൂപുകളും ഗ്രൌണ്ടിന്റെ ഓരോ മൂലയില്‍ പ്രാക്ടീസ് ചെയ്യും , നേരം ഇരുട്ടുന്നതിനു തൊട്ടു മുമ്പ് തന്നെ പെണ്‍കുട്ടികളെല്ലാം മെല്ലെ മെല്ലെ വലിയും,

പക്ഷെ രമ്യയുടേത് വെറുമൊരു സ്പോര്‍ട്സ് മീറ്റ് മാത്രമായിരുന്നില്ല, അവള്‍ സ്പോര്സിനെ സീരിയസായി കണ്ടു, എന്നും പ്രാക്ടീസ് കഴിയുന്നവരെ അവള്‍ ഗ്രൂണ്ടിലുണ്ടാകും...

ആദ്യ ദിവസം ഞങ്ങള്‍ രണ്ടു പേരും കൂടി അവളെ ബസ് സ്റ്റോപ്പില്‍ കൊണ്ടു വിട്ടു, പിറ്റ്യേ ദിവസം മഹേഷ് അവന്റെ ബൈക്കില്‍ കൊണ്ടു വിട്ടു,

അടുത്ത ദിവസം അവരുടെ ബൈക്ക് യാത്ര ബസ് സ്റ്റോപ്പില്‍ നിന്നു അവളുടെ വീട്ടിലെക്കെത്തി...

അങ്ങിനെ അങ്ങിനെ സ്പോര്‍ട്സ് പ്രാക്ടീസ് അവരുടെ പ്രണയത്തിന്റെ പ്രാക്ടീസ് ആയി മാറിയപ്പോഴും കോളേജ് ജീവിതത്തിലെ നേരം പോക്കായി കണ്ടു ഞാന്‍ അത് മൈന്റ് ചെയ്തില്ല..

സ്പോര്‍ട്സ് ദിവസം അവസാനത്തെ ഐറ്റം 800 മീറ്റര്‍ ഓട്ടത്തിനിടയില്‍ രമ്യ കുഴഞ്ഞു വീണപ്പോള്‍ മഹേഷ്‌ ഓടിപ്പോയി കോരിയെടുത്തു പവനിയയില്‍ എത്തിച്ഛപ്പോഴും ഒരു യഥാര്‍ത്ഥ ടീം ലീഡറുടെ ഉത്തരവാദിത്വത്തില്‍ കവിഞ്ഞൊന്നും എന്റെ മനസ്സില്‍ വന്നില്ല...

മീറ്റ് റിസള്‍ട്ട് വന്നപ്പോള്‍ ഗൈമ്സില്‍ ൧൦ പൊയന്റിന്റെ വ്യത്യാസത്തില്‍ Alpha ജയിച്ചെന്കിലും രമ്യയുടെ പിന്‍ബലത്തില്‍ സ്പോര്‍ട്സില്‍ നല്ല പോയന്റോടെ ഞങ്ങള്‍ ജയിച്ചു,
പിന്നെ നല്ല പൊയന്റിന്റെ അടിസ്ഥാനത്തില്‍ ഓവറോള്‍ കിരീടവും ഞങ്ങള്ക്ക് കിട്ടി.

ജയത്തിന്റെ ഫുള്‍ ക്രെഡിറ്റും മഹേഷ് രമ്യക്ക് നല്കി,

സ്പോര്‍ട്സ് മീറ്റില്‍ തുടങ്ങിയ ആ ബന്ധം പ്രണയത്തിന്റെ പുതിയ മുഖങ്ങള്‍ തേടിയുള്ള അവരുടെ യാത്രക്കിടയില്‍ ഒരു ഒഴിവു ദിവസം സിനിമ കഴിഞ്ഞു ഇറങ്ങി വരുന്ന അവര്‍ രണ്ടു പേരും അപ്രദീക്ഷിതമായി എന്റെ മുന്നില്‍ പെട്ടു,

എന്നെ കണ്ടു പരുങ്ങിയ അവര്‍ ഒഴിഞ്ഞു മാറാന്‍ ശ്രമിച്ചെന്കിലും ഞാന്‍ വിട്ടില്ല, മഹേഷിനെ വിളിച്ചു ഞാന്‍ ചോദിച്ചു.

എന്താടാ ഇതൊക്കെ ? .

അന്നവന്‍ എന്നോട് പറഞ്ഞതു ഇപ്പോഴും എന്റെ മനസ്സിലുണ്ട്,


"പിരിയാന്‍ കഴിയാത്ത വിധം ഞങ്ങള്‍ അടുത്തു പോയി, ഞാന്‍ അവളെ ചതിക്കില്ല, സമയമാകുമ്പോള്‍ ഞാന്‍ അവളെ കെട്ടും ". അവനെന്റെ കൈയില്‍ സത്യമിട്ടു.

അത് കേട്ടപ്പോള്‍ എനിക്ക് സമാതാനമായി,

കാരണം അവന്‍ അവളെ പരിചയപ്പെടാനും തുടക്കത്തില്‍ അവരുടെ പ്രണയത്തിന് സപ്പോര്‍ട്ട് ചെയ്യാനും എനിക്കുള്ള പങ്കു ചെറുതായിരുന്നില്ല....

പിന്നെ അവരുടെ എല്ലാ കാര്യങ്ങള്‍ക്കും എന്റെ പൂര്ണ്ണ സഹായമുണ്ടായിരുന്നു...


പിന്നീട് ഡിഗ്രിക്ക് അവര്‍ രണ്ടു പേരും ഒരേ കൊളേജിലായിരുന്നു, ഞാന്‍ ഇടക്കിടക്ക് വിളിച്ചു പ്രണയിതാക്കള്‍ക്ക് ആശംസകള്‍ നേരും,

.....................................................................

പെട്ടെന്നുള്ള എന്റെ പ്രവാസ ജീവിതം തുടങ്ങിയതില്‍ പിന്നെ അധികം ബന്ധങ്ങളില്ലായിരുന്നു, ഇന്നു മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം ഞാന്‍ രമ്യയെ കാണ്ടാപ്പോള്‍ അവളുടെ കൂടെ മഹേഷില്ല,

എന്ത് പറ്റി അവന്? എന്താണ് അവരുടെ ബന്ധത്തിന് സംഭവിച്ചത് ? ഒന്നും അറിയില്ല , അവള്‍ ഒന്നും പറഞ്ഞതുമില്ല....


സംസാരത്തിനിടയില്‍ ഞങ്ങള്‍ വീട്ടിലെത്തിയത് അറിഞ്ഞില്ല....

....................................................................

പക്ഷെ എനിക്കെന്തോ അവനെന്തു പറ്റി എന്നരിയാഞ്ഞിട്ടു വല്ലാത്തൊരു വിഷമം...

അവന്റെ പഴയ ഫോണ്‍ നമ്പര്‍ സംഘടിപ്പിച്ചു വിളിച്ചു, പക്ഷെ അവിടെ ഇപ്പോള്‍ മറ്റാരോ ആണ് താമസം അവര്‍ അവിടെ വിറ്റു പോയിട്ട് ഒന്നര വര്‍ഷമായി...

കൂടെ പഠിച്ച പലരുമായി ബന്ധപ്പെട്ടു, അവന്റെ നമ്പര്‍ കിട്ടാന്‍ വേണ്ടി...

അവസാനം അപ്രതീക്ഷിതമായി കണ്ട അവന്റെ സുഹൃത്ത് നൌഷാദിനെ കണ്ടപ്പോള്‍ അവന്റെ ഇപ്പോഴത്തെ വീട്ടിലെ നമ്പര്‍ കിട്ടി... ഉടനെ തന്നെ വീട്ടിലേക്ക് വിളിച്ചു.

ഹലോ...

ഹലോ...

മഹേഷിന്റെ വീടല്ലേ ?

അതെ...

ഇതാരാ, അവന്റെ അമ്മയാണോ?

അല്ല, ജേഷ്ടന്റെ വൈഫാണ്.

മഹേഷില്ലേ അവിടെ ?

അല്പം മൌനത്തിനു ശേഷം അവര്‍ "അതെ" എന്ന് പറഞ്ഞു.

ഇതാരാ ?

ഞാന്‍ അവന്റെ കൂടെ പഠിച്ചതാണ്, ഫോണൊന്നു അവന് കൊടുക്കോ?

അവന് ഇങ്ങോട്ട് വരാന്‍ പറ്റില്ല, കിടപ്പിലാണ്...


ഞാന്‍ ഒന്നു ഞെട്ടി !! അവരോടു അഡ്രസ്സ് വാങ്ങി അന്ന് തന്നെ അവന്റെ വീട്ടിലേക്ക് പോയി..


അവിടെ എത്തിയപ്പോള്‍ കരളലീപ്പിക്കുന്ന രംഗമാണ് കാണാന്‍ കഴിഞ്ഞത്....

നട്ടെല്ല് പൊട്ടി അനങ്ങാന്‍ പറ്റാതെ കിടക്കുന്ന അവസ്ഥ... സംസാരിക്കാന്‍ ഒരു കുഴപ്പവുമില്ല,


എന്നെ കണ്ടപ്പോള്‍ അവന്റെ കണ്ണില്‍ നിന്നു കണ്ണുനീര്‍ വന്നു, അത് തുടച്ചു അവന്‍ എന്നോടു വിവരങ്ങള്‍ അന്വേഷിച്ചു,


ഓര്‍ക്കാന്‍ ഇഷ്ടമില്ലാത്തതായിരുന്നെന്കിലും ഞാന്‍ അവനോട് ഇന്നത്തെ അവസ്ഥക്കുള്ള കാരണം അന്വേഷിച്ചു, പ്രതീക്ഷിച്ച പോലെ വിഷമത്തോടെയായിരുന്നെന്കിലും അവന്‍ പറഞ്ഞു...

"രമ്യയുടെ വീട്ടുകാര്‍ അവള്‍ക്കുള്ള വിവാഹ ആലോചനകള്‍ നടത്തുമ്പോള്‍, കാണുമ്പോഴെല്ലാം അവള്‍ പറയുമായിരുന്നു വിളിച്ചാല്‍ എന്റെ കൂടെ ഇറങ്ങി വരാന്‍ തയ്യാറാണെന്ന്,

അന്നെല്ലാം ഒരു ജോലി പോലും ആവാത്ത എനിക്ക് വീട്ടില്‍ പറയാനുള്ള എന്റെ പേടി കാരണം അങ്ങനെ നീണ്ടു പോയി, ഒന്നര വര്ഷം മുമ്പ് അവസാനമായി അവളെ കണ്ട അന്ന് ഞാന്‍ അവള്ക്ക് വാക്കു കൊടുത്തു എന്റെ വീട്ടില്‍ നിന്നു അനുവാദം വാങ്ങി വരാമെന്ന്...

ഞാന്‍ പ്രതീക്ഷിച്ച പോലെ അച്ഛനും അമ്മയും ശക്തമായി എതിര്‍ത്തു, ആ ദേഷ്യത്തില്‍ അച്ഛനോടും അമ്മയോടും വഴക്കിട്ടു ബൈക്കെടുത്തു പോയതാണ്, ആ പോക്കാണ് ഇന്നു എന്നെ ഈ ബെഡില്‍ എത്തിച്ചത്.... ""


ദൈവ വിധി.... !!


ഒരു മാസം ഹോസ്പിറ്റലില്‍ കിടന്നു , ഡിസ്ചാര്‍ജ് ചെയ്ത ഉടനെ എന്റെ നിര്‍ബന്ധപ്രകാരം വീട് വിറ്റു.. ഇങ്ങോട്ട് താമസം മാറ്റി,


അതിന് ഒരു ഉദ്ദേശം മാത്രമെ ഉണ്ടായിരുന്നുള്ളൂ... അവളെ മേലില്‍ കാണരുത്, കാരണം അവള്‍ക്കൊരു ജീവിതം കൊടുക്കാന്‍ എനിക്ക് കഴിയില്ലായിരുന്നു...

അതും ദൈവ വിധി...


പിന്നീട് അന്വേഷിച്ചില്ല, ഇന്നു വരെ....... അന്വേഷിചാരും വന്നതുമില്ല.... ".

...................

ഞാന്‍ അവളെ കണ്ടിരുന്നു

എവിടുന്നു ?!!! പെട്ടെന്നൊരു ആകാംഷയോടെ അവന്‍ ചോദിച്ചു,

അവള്‍ ഇന്നൊരു ഭാര്യാണ്, ഒരു ആണ്‍കുട്ടിയുടെ അമ്മയാണ്...


ആകാംഷയില്‍ നിന്നു നിരാശയിലേക്ക് പോയ അവന്റെ മനസ്സു മുഖത്തെനിക്ക് കാണാമായിരുന്നു..

അതെന്നെ വല്ലാത്ത വിഷമത്തിലാക്കി... ഇന്നും അവന്റെ ഉള്ളില്‍ അവളുണ്ട്..

ആ നിരാശ മറച്ചു വച്ച് അവന്‍ പറഞ്ഞു,
നന്നായി...എനിക്ക് സന്തോഷമായി... അവള്‍ സുഖമായിരിക്കട്ടെ,


അവിടുന്നവനോടു യാത്ര പറഞ്ഞിറങ്ങുമ്പോള്‍ മനസ്സില്‍ "പൂക്കാതെ പോയ പ്രണയത്തിന്റെ വേതന, അതിലുപരി മഹേഷെന്ന കൂട്ടുകാരനോടുള്ള സഹതാപം....".

ജീവിതത്തില്‍ ആര്ക്കും ഇങ്ങനെ സംഭവിക്കാതിരിക്കട്ടെ എന്നാണെന്റെ പ്രാര്ത്ഥന...

.........................................
സസ്നേഹം...
സ്നേഹിതന്‍.
.......................................
..........................................

38 comments:

ഒരു സ്നേഹിതന്‍ said...

അവിടുന്നവനോടു യാത്ര പറഞ്ഞിറങ്ങുമ്പോള്‍ മനസ്സില്‍ "പൂക്കാതെ പോയ പ്രണയത്തിന്റെ വേതന, അതിലുപരി മഹേഷെന്ന കൂട്ടുകാരനോടുള്ള സഹതാപം....".

ജീവിതത്തില്‍ ആര്ക്കും ഇങ്ങനെ സംഭവിക്കാതിരിക്കട്ടെ എന്നാണെന്റെ പ്രാര്ത്ഥന...

സുല്‍ |Sul said...

അതെ
ഇങ്ങനെ ആര്‍ക്കും സംഭവിക്കാതിരിക്കട്ടെ!!!

-സുല്‍

kaithamullu : കൈതമുള്ള് said...

നടന്ന സംഭവം, അല്ലെ സ്നേഹിതാ? സ്നേഹിതന്റെ സ്നേഹിതന്‍ ഇപ്പോഴും ആ അവസ്ഥയില്‍ തന്നെയാണോ?
-വിഷമം തോന്നുന്നു!

കുറ്റ്യാടിക്കാരന്‍ said...

എന്തു ചെയ്യാന്‍ പറ്റും സ്നേഹിതാ, ജീവിതത്തില്‍ സംഭവിക്കുന്ന പല കാര്യങ്ങളും നമുക്ക് നിയന്ത്രിക്കാന്‍ പറ്റില്ലല്ലോ...

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ജീവിതം അത് നമ്മള്‍ ജീവിക്കുന്നു പക്ഷെ മുകളിലുള്ളവന്റെ
കളിപ്പാവകളായി മാത്രം:(

Anonymous said...

സംഗതി നന്നാവുന്നുണ്ട് മാഷേ, എങ്കിലും സ്പെല്ലിംഗ് ശ്രദ്ധിക്കുമല്ലോ ???

ജയശങ്കര്‍ said...

സംഗതി നന്നാവുന്നുണ്ട് മാഷേ, എങ്കിലും സ്പെല്ലിംഗ് ശ്രദ്ധിക്കുമല്ലോ ???

ശ്രീ said...

കാരണങ്ങള്‍ പലതായാലും ക്യാമ്പസ് പ്രണയങ്ങള്‍ കൂടുതലും പൂര്‍ണ്ണതയിലെത്താറില്ലല്ലോ.


ആര്‍ക്കും ഇങ്ങനെ സംഭവിയ്ക്കാതിരിയ്ക്കട്ടേ...

കാന്താരിക്കുട്ടി said...

ആര്‍ക്കും ഈ ഗതി വരാതിരിക്കട്ടെ എന്നു പ്രാര്‍ഥിക്കുന്നു.എന്നാലും ഉള്ളില്‍ വല്ലാത്ത ഒരു നൊമ്പരം തോന്നുന്നു. പരസ്പരം സ്നേഹിച്ച 2 പേരെ വിധി വന്നു പിരിച്ചില്ലേ..മഹേഷിന്റെ ആ അവസ്ഥ മാറാന്‍ ആത്മാര്‍ഥമായും ആഗ്രഹിക്കുന്നു..

ഇസാദ്‌ said...

അയ്യോ .. ഇങ്ങനെ ആര്‍ക്കും വരാതിരിക്കട്ടേ .

പ്രിയ ഉണ്ണികൃഷ്ണന്‍ said...

വല്ലാ‍ത്തൊരു നോവായി ഇത്..

അവസാനം എന്തിനാ സസ്നേഹം എന്നു കൊടൂക്കുന്നെ?

മാന്മിഴി.... said...

mmmmmmmmmm........

OAB said...

പൂക്കാതെ പോയ പ്രണയങ്ങള്‍ ഈ രൂപത്തില്‍
അവസാനിക്കാതിരിക്കാന്‍...“നാഥാ..നീ തന്നെ തുണ”.

(എന്റെ എളാമയുടെ മകന്‍ അതേ കിടപ്പിലാണ്‍.
എനിക്കറിയാം അതേത് രൂപമാണെന്ന്).

എവിടെയും ഇങ്ങനെ ഒരു വാറ്ത്ത കേള്‍ക്കാനിട വരുത്തല്ലെ ദൈവമേ...

ഒഎബി.

mmrwrites said...

അത്രയ്ക്കങ്ങ് എഫക്ടീവായില്ല.. എങ്കിലും കാര്യം കഷ്ടം തന്നെ..

ശിവ said...

വായിച്ച് വല്ലാതെ വിഷമിച്ചു...ആര്‍ക്കും ഇങ്ങനെയുന്നും വരല്ലേയെന്ന് അതിയായി ആശിച്ചു പോകുന്നു....

നിരക്ഷരന്‍ said...

സിനിമാക്കഥ പോലത്തെ ഇത്തരം സംഭവങ്ങള്‍ ശരിക്കുള്ള ജീവിതത്തിലും സംഭവിക്കുന്നുണ്ടല്ലേ ?

ഇനിയാര്‍ക്കും സംഭവിക്കാതിരിക്കട്ടെ.

Sarija N S said...

നന്നായിരിക്കുന്നു. ഹൃദയത്തില്‍ വല്ലാത്ത ഒരു നീറ്റല്‍...

Typist | എഴുത്തുകാരി said...

paavam mahesh.

ചന്ദൂട്ടൻ [Kiran Chand] said...

പലപ്പോഴും ജീവിതം ചമയ്ക്കുന്ന സ്നേഹത്തിന്റെ ഭാഷ്യം ഇങ്ങനെയൊക്കെത്തന്നെയാണ്. സ്വപ്നങ്ങളൊരായിരം ഒരുമിച്ചിരുന്നു നെയ്തുകൂട്ടിയ പലരും ഇന്ന് പരസ്പരം അന്യരെന്നപോലെ പെരുമാറുന്നു.

സ്വന്തം മനസ്സിനെ വഞ്ചിച്ചും സമാശ്വസിപ്പിച്ചും സമൂഹം അടിച്ചേൽപ്പിക്കുന്ന അസ്വാതന്ത്ര്യത്തിന്റെ ചങ്ങലയാൽ ബന്ധിയ്ക്കപ്പെട്ട് ആരുടെയൊക്കെയോ അർത്ഥമില്ലാത്ത പിടിവാശിയ്ക്കുവേണ്ടി സ്വന്തം ജീവിതം ഹോമിച്ചുതീർക്കാൻ വിധിയ്ക്കപ്പെട്ടവർ

അവരുടെ മോഹങ്ങൾക്കും ആഗ്രഹങ്ങൾക്കും ത്യാഗങ്ങൾക്കും മുന്നിൽ എന്റെ ഒരിറ്റു കണ്ണുനീർ

ചന്ദൂട്ടൻ [Kiran Chand] said...

അക്ഷരതെറ്റുകളുണ്ട്. ദയവായി ശ്രദ്ധിയ്ക്കുമല്ലോ?

Sharu.... said...

ഇതൊരു നൊമ്പരമാണല്ലോ സമ്മാനിച്ചത്. ആശ്വസിക്കാനൊന്നുമില്ലാത്ത ഒരു അവസ്ഥ :(

സ്മൃതിപഥം said...

സുഹ്രൂത്തേ ഇടയ്ക്കുള്ള അക്ഷര തെറ്റുകൾ പക്ഷേ തീവ്രമായ നൊമ്പരങളിൽ അത്ര ശ്രദ്ധിക്കപ്പെടില്ല...... ദയവുചെയ്തു കാമ്പസ്സിന്റെ ഗൃഹതുരമുണർത്തുന്ന ഇത്തരം നൊമ്പരങ്ങൾ എഴുതി വായനക്കാരെ ദുഖത്തിലാഴ്ത്തരുത്..............

(ഇനി അല്പം സ്വകാര്യം.......മാവൂർ ഗ്വാലിയോർ കമ്പനിയുടെ പുരകിലൂടെ നടന്നു അതായതു മാവൂർ ബസ് സ്റ്റാന്റിന്റെ മുന്നിലെ റോഡിലൂടെ നടന്നാൽ എത്തുന്ന കടവിന്റെ പേരെന്താണു.....ഒലിപ്രം കടവാണൊ?.......അവിടെ നിന്നും ചാലിയാർ കടന്നു വാഴക്കാട് എത്താം...ഇല്ലേ?....നമ്മുടെ ര‌മ്യുയുടെ നാട് അവിടെ അല്ലേ?)

smitha adharsh said...

ഒരുപാടു വിഷമം തോന്നി ഇതു വായിച്ചപ്പോള്‍..

ഒരു സ്നേഹിതന്‍ said...
This comment has been removed by the author.
ഒരു സ്നേഹിതന്‍ said...

സുല്‍ |Sul : ആദ്യ കമ്മാന്റിനു നന്ദി.

kaithamullu : കൈതമുള്ള് : അവൻ ഇപ്പോൾ ഭേതപ്പെട്ട നിലയിലാണു, അതിന്റെ പിന്നിൽ വലിയ കഥയുന്ട്, അതിവിടെ വിവരിക്കാൻ പറ്റില്ല...


കുറ്റ്യാടിക്കാരന്‍ : എല്ലാം നിയന്ത്രിക്കുന്നവൻ മറ്റൊരാളല്ലെ..

മിന്നാമിനുങ്ങുകള്‍ //സജി.!! : നിങ്ങൾ പറഞ്ഞതു വളരെ ശരിയാണു...


ജയശങ്കര്‍ : തെറ്റുകൾ ഒരുപാടുണ്ടായിട്ടും വായിച്ചല്ലോ നന്ദി, ഇനി ശ്രദ്ധിക്കാം...

ശ്രീ : ക്യാമ്പസ് പ്രണയങ്ങള്‍ കൂടുതലും പൂര്‍ണ്ണതയിലെത്താറില്ല, പക്ഷെ ഇതതുപോലെയല്ലല്ലോ..

കാന്താരിക്കുട്ടി >: വിധിയെ തടുക്കാൻ നമുക്കു പറ്റില്ലല്ലോ...

ഇസാദ്‌ : ഇവിടെ വന്നതിന്നും കമ്മന്റിയതിനും നന്ദി...


പ്രിയ ഉണ്ണികൃഷ്ണന്‍ : അവസാനം സസ്നേഹംന്നു അറിയാതെ കൊറ്റുത്തു പോയതാണു,,,

മാന്മിഴി.... : കമ്മന്റ് ഒരു മൂളലിൽ അവസാനിപ്പിച്ചെങ്കിലും വന്നല്ലോ.. നന്ദി...

OAB : തങ്കളുടെ പ്രർഥന ദൈവം സ്വീകരിക്കട്ടെ, എളാമയുടെ മകൻ പെട്ടെന്നു സുഖം പ്രാപിക്കട്ടെ...

mmrwrites : അഭിപ്രായത്തിനു നന്ദി...

ശിവ: ആറ്ക്കും ഇങനെ സംഭവിക്കാതിരിക്കട്ടെ...

നിരക്ഷരന്‍ : ഇനിയാര്‍ക്കും സംഭവിക്കാതിരിക്കട്ടെ.

Sarija N S : ഇവിടെ വന്നതിന്നും കമ്മന്റിയതിനും നന്ദി...

Typist | എഴുത്തുകാരി : അതെ, പാവം...

ചന്ദൂട്ടൻ [Kiran Chand] : അവരുടെ മോഹങ്ങൾക്കും ആഗ്രഹങ്ങൾക്കും ത്യാഗങ്ങൾക്കും മുന്നിൽ എന്റെ ഒരിറ്റു കണ്ണുനീർ, അക്ഷര തെറ്റ് ശ്രദ്ധിക്കാം...

Sharu.... : ഇവിടെ വന്നതിന്നും കമ്മന്റിയതിനും നന്ദി...


സ്മൃതിപഥം : മാവൂർ അറിയോ? നിങ്ങൾ പറഞ്ഞ കടവു “മണന്തല കടവ്” ആണു, ഒലിപ്രം കുറച്ചൂടെ അപ്പുറത്താണു..., ഏതായാലും രമ്യയെ അവിടെ തിരയണ്ട, കാണില്ല...

smitha adharsh: ഇവിടെ വന്നതിന്നും കമ്മന്റിയതിനും നന്ദി...

TELE MAGIC said...

ഒരു ചെറിയ ഇടവേളക്ക് ശേഷം സ്നേഹിതൻ പിന്നെയും ഒരു സസ്പെൻസ് നിറഞ്ഞ പ്രണയ കഥയുമായി വന്നു...ഒത്തിരിൻ ആശംസകൽ.മറ്റോരു പ്ര്ത്യേകത എനിക്ക് തോന്നിയത്...സ്നേഹിതന്റെ കഥകൾ വായിക്കുമ്പോൾ കഥയും കഥാപാത്രങളെയും ശരിക്കും ഫീല് ചെയ്യാൻ പറ്റുന്നു.

രസികന്‍ said...

സ്നേഹിതൻ മാഷെ വളരെ വളരെ നന്നായിരുന്നു ....
വായിച്ചു കഴിഞ്ഞപ്പോൾ മനസ്സിനു എന്തോ ഒരു വല്ലാത്ത ഫീലിങ് . ആ കൂട്ടുകാരനുവേണ്ടി നമുക്കു പ്രാർഥിക്കാം......

സസ്നേഹം രസികൻ

ഗോപക്‌ യു ആര്‍ said...

മനസ്സ്‌ വേദനിച്ചു സ്നേഹിതാ...

ഒരു സ്നേഹിതന്‍ said...

TELE MAGIC, രസികന്‍, ഗോപക്‌ യു ആര്‍...

ഇതുവഴി വന്നതിന്നും കമ്മന്റിയതിന്നും നന്ദി...

ഫസല്‍ said...

ആര്‍ക്കും അപ്പോഴും സംഭവിക്കാവുന്നതെങ്കിലും ആര്‍ക്കും ഇങ്ങനെ സംഭവിക്കല്ലെ എന്ന് പ്രാര്‍ത്ഥിക്കുന്നു.......

കാന്താരിക്കുട്ടി said...

ആകെ ഒരു മാറ്റം. കൊള്ളാം കേട്ടോ.. ആ പൂവനേം പിടയേം ഇഷ്ടപ്പെട്ടു..

നരിക്കുന്നൻ said...

ആ കൂട്ടുകാരന്‍ വല്ലാത്ത ഒരു നോവ് ഭാക്കിയാക്കി. ഇങ്ങനെ ഒരിക്കല്‍ക്കൂടി ആര്‍ക്കും സംഭവിക്കാതിരിക്കട്ടേ.

Rare Rose said...

പഴയ സ്നേഹതീരം തന്നെയൊ ഇതെന്ന് അത്ഭുതപ്പെട്ടാണിങ്ങോട്ട് വന്നത്...ഈ മാറ്റം ഇഷ്ടായിട്ടോ..
പോസ്റ്റ് വായിച്ചപ്പോള്‍ വല്ലാതെ വിഷമം തോന്നി...വിധിയെ തടുക്കാന്‍ ആര്‍ക്കുമാവില്ലല്ലോ..ആ കൂട്ടുകാരനു പുതിയ പ്രതീക്ഷകളുമായി ജീവിതത്തിലേക്ക് തിരിച്ചു വരാന്‍ കഴിയട്ടെ...

Kichu & Chinnu | കിച്ചു & ചിന്നു said...

സുല്ലേ.. നന്നായി വിവരിച്ചു... വേദനിപ്പിക്കുന്ന സംഭവം....
പുതിയ ലേ ഔട്ട് നന്നായി

വാല്‍മീകി said...

ഒരു സിനിമാക്കഥ പോലെ തോന്നി. പക്ഷെ മനസ്സിൽ ഒരു ചെറിയ നൊമ്പരവും.

ഒരു സ്നേഹിതന്‍ said...

ഫസല്‍ : പ്രാര്‍ത്ഥനക്ക് നന്ദി...

കാന്താരിക്കുട്ടി : ഒരു മാറ്റം ആര്‍ക്കാണ് ഇഷ്ടമില്ലാത്തത്, ലേയൌട്ട് ഇഷ്ടപ്പെട്ടതില്‍ സന്തോഷം...

നരിക്കുന്നന്‍ : ഇവിടെ വന്നതിന്നും കമ്മന്റിയതിന്നും നന്ദി....

Rare Rose : അത്ഭുതപ്പെടെണ്ട, പഴയ സ്നേഹതീരം തന്നെയാണ്....

Kichu & Chinnu | കിച്ചു & ചിന്നു: ഇവിടെ വന്നു കമ്മന്റിയതിന്നു നന്ദി... പക്ഷെ എവിടെയോ ഒരു തെറ്റിദ്ധാരണ വന്നിട്ടുണ്ട്, ഞാന്‍ സുല്ലല്ല, സുല്‍ എന്റെ ആദ്യത്തെ കമ്മന്റിട്ട ആള്‍ മാത്രമാണ്..

വാല്‍മീകി : വന്നതിന്നും കമ്മന്റിയതിന്നും നന്ദി....

abhayarthi said...

പുതിയ ലേയൌട്ട് ഇഷ്ടപ്പെട്ടു, ഇനി അക്ഷരത്തെറ്റ് കൂടി ശ്രദ്ധിച്ചാല്‍ മതി. വിജയീ ഭവഃ.

ഒരു സ്നേഹിതന്‍ said...

അഭയാര്‍ത്തി...
അക്ഷരത്തെറ്റ് ഒര്മിപ്പിച്ഛതിന്നു നന്ദി...