Wednesday, July 30, 2008

ഇവര്‍ക്കിത്ര സൌന്ദര്യമോ ??

ഇതൊക്കെ കോഴികള്‍ തന്നെയാണോ? എന്തെല്ലാം തരത്തില്‍, എന്തെല്ലാം കളറില്‍...

ഒരു മെയില്‍ വഴി കിട്ടിയതാണ്, അത് നിങ്ങളുമായി പങ്കുവെക്കുന്നു....---------------------------------------------------
---------------------------------------------------
സ്നേഹിതന്‍...

37 comments:

pcso lotto result said...
This comment has been removed by a blog administrator.
ഒരു സ്നേഹിതന്‍ said...

ഇവരില്‍ ആര്‍ക്കാണ് കൂടുതല്‍ സൌന്ദര്യം ??

മറ്റൊരാള്‍\GG said...

:)

എനിയ്ക്ക് തോന്നുന്നത് ഫോട്ടോഷോപിന്റെ ബ്രഷിനാണെന്നാണ്.

അനില്‍@ബ്ലോഗ് said...

സൂക്ഷിച്ചു നോക്കൂ, ആണ്‍പക്ഷികള്‍ക്കല്ലെ ?
(എന്റെ ഗുരു പറഞ്ഞതാണേ)

ശിവ said...

എന്തു ഭംഗിയാ ഈ കോഴികള്‍ക്ക്....

ഗോപക്‌ യു ആര്‍ said...

സ്വഭാവവും ഇതു തന്നെയാണോ?

mmrwrites said...

ഇത്തരം അലങ്കാര കോഴികളെ വളര്‍ത്തിയിരുന്നു-എന്റെ ഒരു ബന്ധു.. പറമ്പു നിറയെ കൂടുകള്‍, പലതരം കോഴികള്‍, താറാവുകള്‍, പ്രാവുകള്‍, വാത്തകള്‍..ഒരു രസത്തിനു വളര്‍ത്തുന്നതാണെന്നാണു അദ്ദേഹം പറഞ്ഞിരുന്നത്.. പിന്നീടെപ്പോഴോ കേട്ടു.. അമ്പതിനായിരത്തിനും, അതിനു മുകളിലും വിലയ്ക്ക് വാങ്ങിയിരുന്ന കോഴികള്‍ കുറച്ചെണ്ണം രണ്ടുമൂന്ന് ദിവസങ്ങള്‍ കൊണ്ട് ചത്തു പോയി..അതോടെ രസവും പോയി.. ബാക്കിയെല്ലാറ്റിനേയും കൂടോടെയും അല്ലാതെയും കിട്ടുന്ന വിലയ്ക്കു വിറ്റു പറമ്പു കാലിയാക്കി.. ഈ പടങ്ങള്‍ കണ്ടപ്പോള്‍ അദ്ദേഹത്തെയാണോര്‍മ്മ വന്നത്.. ഒരു മേജര്‍ അറ്റാക്ക് വന്ന് ആന്ജിയോപ്ലാസ്റ്റി കഴിഞ്ഞു വിശ്രമത്തിലാണു.. ഇപ്പോള്‍ ഈ ഫോട്ടോകള്‍ കാണിച്ചാല്‍..? അതുകൊണ്ട് കാണിക്കുന്നില്ല.

അജ്ഞാതന്‍ said...

ഇത്രയും വെറൈറ്റി കോഴികള്‍ ഉണ്ടോ? എന്തായാലും നന്നായിരിക്കുന്നു

വാല്‍മീകി said...

ആഹ, ക്വാഴി. ഇതൊക്കെ ഏത് ഇനമാവോ..

ഒരു സ്നേഹിതന്‍ said...

മറ്റൊരാള്‍\GG :
ഫോട്ടോഷോപ്പിന്റെ കളികളല്ല എന്നാണു തോന്നുന്നത്. ഇതുപോലെയൊക്കെ ഉള്ളതായി കേട്ടിട്ടുണ്ട്.

അനില്‍@ബ്ലോഗ് :
താങ്കളുടെ ഗുരു ഒരു സംഭവമാണു കെട്ടൊ.

ശിവ :
ആ ഭംഗിയാണു എന്നെ ഇതിവിടെ പോസ്റ്റാൻ പ്രേരിപ്പിച്ചതു.

ഗോപക്‌ യു ആര്‍ :
സ്വഭാവം കണ്ടറിയേണ്ടി വരും, എത്രയായാലും കോഴികളല്ലെ മാഷെ..

ഒരു സ്നേഹിതന്‍ said...

mmrwrites :
കോഴികളെ സ്നേഹിക്കുന്ന നിങ്ങളുടെ ബന്ധുവിനു വിശ്രമം കഴിഞ്ഞ് പൂറ്ണ്ണ ആരോഗ്യം ഉണ്ടാവട്ടെ എന്നാശംസിക്കുന്നു..

അജ്ഞാതന്‍:
ഇതു വഴി വന്നതിന്ന്നും കമ്മന്റിയതിനും ന്നന്ദി.

വാല്‍മീകി :
ഏതു ഇനമാണെന്നറിയില്ല. അറിവുള്ളവറ് ഇവിടെ കമ്മന്റിയാൽ നന്നായിരുന്നു.

ശ്രീ said...

ഇത്രയധികം കോഴികളോ...
:)

നിലാവര്‍ നിസ said...

കോഴികളുടെ അന്താരാഷ്ട്ര സമ്മേളനമോ!

ഒരു സ്നേഹിതന്‍ said...

ശ്രീ , നിലാവര്‍ നിസ :

ഇതുവഴി വന്നതിന്നും കമ്മന്റിയതിന്നും നന്ദി...

സനാതനന്‍ said...

ജാതിയേതായാലും കോഴി നന്നായാൽ മതി :)

നവരുചിയന്‍ said...

ഒരു ചിക്കന്‍ പക്കൊട , റോസ്റ്റ് , തന്തൂരി ,എല്ലാത്തിന്റെം മണം

ഗുപ്തന്‍ said...

ഓഫ്: കോഴി ഏതായാലും ഫ്രൈ നന്നായാല്‍ മതി എന്നല്ലേ സനാ :)

നല്ല പോസ്റ്റ് ട്ടാ.. :))

അത്ക്കന്‍ said...

ഈ ചേക്കോയീനേം പെടക്കോയീനേം ഞമ്മള് കണ്ടിട്ടൊള്ളായിരുന്നു കെട്ട...
ഇങ്ങളാ ഞമ്മക്ക് ഇങ്ങനൊക്കെ ഇണ്ടന്ന് കാട്ട്യന്നത്. എനിക്കിസ്ടായി.

അത്ക്കന്‍ said...

ഉഷാറായിട്ടുണ്ട്

സുമയ്യ said...

ഭംഗിയുള്ള കോഴികള്‍,എങ്ങനെ തപ്പിപ്പിടിച്ചു ?

എന്റെ ബ്ലോഗില്‍ സഞ്ചരിച്ചതിന് നന്ദി അറിയിക്കുന്നു ഇതിനൊപ്പം.

ഫസല്‍ / fazal said...

ഏഴാമത്തെ കോഴി ഹൈ ഹീല്‍ ചെരുപ്പിട്ട് നടന്ന് പരിചയമുള്ള കോഴിയാണെന്ന് തോന്നുന്നു..

ബൈജു (Baiju) said...

മാഷേ പോസ്റ്റു നന്നായിട്ടുണ്ട്.

ഏഴാമത്തെക്കോഴിയ്ക്ക് നല്ല തലയെടുപ്പ്, ചിത്രങ്ങളെല്ലാം കൊള്ളാം.

രസികന്‍ said...

അപൂർവ്വ ചിത്രങ്ങൾ തന്നെ മാഷെ
ആശംസകൾ

ഒരു സ്നേഹിതന്‍ said...

സനാതനന്‍ , നവരുചിയന്‍, ഗുപ്തന്‍ , അത്ക്കന്‍, സുമയ്യ , ഫസല്‍ / fazal , ബൈജു (Baiju), രസികൻ ....
ഇതു വഴി വന്നവറ്ക്കെല്ലാം
എന്റെയും ഈ കോഴികളേയും വക നന്ദി...

smitha adharsh said...

കിടിലന്‍ കോഴികള്‍...കൂട്ടത്തില്‍ ഒരു ഐശ്വര്യാ റായിയെയും കണ്ടല്ലോ..!!

നിരക്ഷരന്‍ said...

സൌന്ദര്യമൊക്കെ കൊള്ളാം. ടേസ്റ്റ് എങ്ങനാണെന്ന് പറയ്.... :)

നരിക്കുന്നൻ said...

ഇത്രയും സുന്ദരികളായ കോഴികളെ ആദ്യം കാണുകയാ. ഇത് ശരിക്കും ഉള്ളത് തന്നെയാണോ.
നന്നായിരിക്കുന്നു.

OAB said...

ചെക്കന്മാരുടെ അല്ല ചിക്കന്മാരുടെയൊര്‍ ഒരു സ്റ്റൈലേയ്..

ഒരു സ്നേഹിതന്‍ said...

smitha adharsh, നിരക്ഷരന്‍ ,നരിക്കുന്നൻ, OAB, ഇതുവഴി വന്ന് കോഴികളുടെ സൌന്ദര്യം ആസ്വതിച്ച എല്ലാവറ്ക്കും നന്ദി.

Kichu & Chinnu | കിച്ചു & ചിന്നു said...

കൊള്ളാം കേട്ടോ... ലാസ്റ്റ് ഒരു നിര്‍ത്തിപ്പൊരിച്ച കോഴി കൂടി ആവാമായിരുന്നു... :)

Ashan said...

നല്ല ആശയം മാഷേ, ഇനി നാട്ടില്‍ പോയാലും ജീവിക്കാനുള്ള മാര്‍ഗം കണ്ടെത്തിയല്ലോ. കോഴികളുടെ ചിത്രം കണ്ടപ്പോളാണ് ഒരു കാര്യം ഓര്‍മ വന്നത് . എന്റെ നാട്ടില്‍ ഫാത്തിമ ചിക്കന്‍ സ്ടാല്‍ എന്ന ഒരു സ്ഥാപനം ഉണ്ട്. വളരെ ഭംഗിയായി തന്നെ അതിന്തെ ബോര്‍ഡ് എല്ലാം എഴുതിയിരുന്നു. ഭംഗി കൂടിപോയത് കൊണ്ടാകാം അവസാനം പ്രൊപ്രൈടൊര്‍ എന്ന സ്ഥലത്ത് മുഹമ്മദ് കോയ എന്നതിന് പകരം മുഹമ്മദ് കോയ് എന്നായിരുന്നു. ഇനിയും ഇതുപോലുള്ള "സംഭവങ്ങള്‍ "പ്രതീക്ഷിക്കുന്നു.

അക്ഷരത്തെറ്റ് said...

nalla photos , ini inganathe photos publish cheyyarudu tto ,

ഒരു സ്നേഹിതന്‍ said...

Kichu & Chinnu | കിച്ചു & ചിന്നു , Ashan , അക്ഷരത്തെറ്റ്:

നന്ദി... വന്നതിനും അഭിപ്രായം പറഞ്ഞതിന്നും...

Typist | എഴുത്തുകാരി said...

വെള്ളക്കോഴികളെയാ എനിക്കിഷ്ടപ്പെട്ടതു്.

ബിന്ദു കെ പി said...

എഴുത്തുകാരി പറഞ്ഞപോലെ ആ വെള്ള “പോമറേനിയന്‍” കോഴികള്‍ തന്നെ സൌന്ദര്യത്തില്‍ മുന്നില്‍

അരുണ്‍ കായംകുളം said...

എന്‍റെ സ്നേഹിതാ.
നല്ല ഭംഗി.കലക്കന്‍ ഫോട്ടോകള്‍.
പോരട്ടെ ഇത്തരം പോസ്റ്റുകള്‍

കനല്‍ said...

കോയികളെന്ന് പറഞ്ഞാല്‍ എവരൊക്കെയാ കോയികളെന്ന് പറയാന്‍ തോന്നുന്നു,
അല്ലാതെ നാട്ടില്‍ വല്ലോന്റെയു കുടിയില് മൊട്ടയിട്ട് നടക്കുന്ന കാനുന്നിടത്തൊക്കെ സംബന്ധം ഉണ്ടാക്കി പണ്ടത്തെ നമ്പൂതിരിമാരെ പോലെ...


:)